"വിന്‍ഡോസ്‌ 7" മെയ്‌ 5ന്‌..........
ഇതാ വിന്‍ഡോസ്‌ 7 എത്തുന്നു. മാര്‍ച്ച്‌ അഞ്ചിനാണ്‌ ഔദ്യോഗിക റിലീസ്‌. ജൂലൈ
മുതല്‍ മൈക്രോസോഫ്‌റ്റിന്റെ്‌ വെബ്‌ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌
ചെയ്യുകയുമാകാം. വിന്‍ഡോസ്‌ വിസ്‌തയുടെ ചില തകരാറുകളും ഏഴില്‍
പരിഹരിക്കപ്പെടും.

പുതുമയാര്‍ന്ന ടാസ്‌ക് ബാര്‍, ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ 8, മികച്ച
ഡിവൈസ്‌ മാനേജര്‍, വയര്‍ലെസ്‌ ഹോം നെറ്റ്‌വര്‍ക്ക്‌ തുടങ്ങിയവ സെവനിന്റെ
മികവുകളായി മൈക്രോസോഫ്‌റ്റ് ചൂണ്ടിക്കാട്ടുന്നു. കൈയ്യക്ഷരം തിരിച്ചറിയാനുള്ള
സോഫ്‌റ്റ്വേര്‍, വേര്‍ച്യല്‍ ഹാര്‍ഡ്‌ഡിസ്‌ക് പിന്തുണ, മള്‍ട്ടി കോര്‍
പ്രോസസറുകളെ പിന്തുണയ്‌ക്കുക.

വിന്‍ഡോസ്‌ എക്‌സ്പിയില്‍ പ്രവര്‍ത്തിക്കുകയും വിന്‍ഡോസ്‌ വിസ്‌തയില്‍
പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഫയലുകള്‍ വിന്‍ഡോസ്‌ 7 -ല്‍
പ്രവര്‍ത്തിക്കും.

വിസ്‌തയെ അപേക്ഷിച്ച്‌ വലിയ മാറ്റങ്ങള്‍ക്കല്ല മൈക്രോസോഫ്‌റ്റ്
ശ്രമിക്കുന്നതെന്ന്‌ കോര്‍പറേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ നാഷ്‌
അറിയിച്ചു. പകരം മികച്ച ഫിനിഷിംഗിനാണ്‌ ശ്രമം.

വിന്‍ഡോസ്‌ മൂവിമേക്കര്‍, ഫോട്ടോ ഗാലറി എന്നിവ സെവനില്‍ ഉണ്ടാകില്ല. പകരം,
ഇവ വിന്‍ഡാസ്‌ ലൈവ്‌ എസന്‍ഷ്യല്‍സ്‌ എന്ന ഫ്രീവേറിന്റെ ഭാഗമാകും.

വിന്‍ഡോസ്‌ എക്‌സ്പിക്കും വിന്‍ഡോസ്‌ സേര്‍വര്‍ 2003ക്കും പിന്‍ഗാമിയായിയാണ്‌
ബ്ലാക്ക്‌കോമ്പ്‌ എന്ന പേരില്‍ മൈക്രോസോഫ്‌റ്റ് വിന്‍ഡോസ്‌ സെവനിന്റെ
പ്രവര്‍ത്തനം ആരംഭിച്ചത്‌. 2006 ല്‍ പദ്ധതി വിയന്ന എന്നപേരില്‍ അഴിച്ചുപണിതു.
പിന്നീട്‌ 2008-ല്‍ വിന്‍ഡോസ്‌ 7 എന്ന പേരില്‍ മാറ്റങ്ങള്‍
വരുത്തുകയായിരുന്നു. മൈക്രോസോഫ്‌റ്റിന്റെ തകറാറുകള്‍ വ്യക്‌തമാക്കുന്ന
വൈറസുകളാണ്‌ സെവനെ വൈകിച്ചത്‌.

മികച്ച പ്രകടനമാകും സെവനില്‍ ഉണ്ടാകുക എന്നാണ്‌ മൈക്രോസോഫ്‌റ്റ് തലവന്‍
ബില്‍ഗേറ്റ്‌സ് നല്‍കുന്ന ഉറപ്പ്‌. ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ്‌ വിന്‍ഡോസ്‌ 7
ന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറങ്ങിയത്‌.

ഹോം , പ്രീമിയര്‍, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ്‌ , എന്റര്‍പ്രൈസ്‌
എഡീഷനുകളിലായാണ്‌ വിന്‍ഡോസ്‌ 7 പുറത്തിറങ്ങുക.

മിനിമം റിക്വയര്‍മെന്റ്‌

പ്രോസസര്‍ സ്‌പീഡ്‌(800 മെഗാഹെട്‌സ്, 32 ബിറ്റ്‌)

മെമ്മറി(512 എംബി)

ഗ്രാഫിക്‌സ് കാര്‍ഡ്‌ (ഡയറക്‌ട്എക്‌സ് 9)

ഗ്രാഫിക്‌സ് മെമ്മറി (32 എംബി)

ഹാര്‍ഡ്‌ ഡിസ്‌ക് ഫ്രീ സ്‌പേസ്‌ (16 ജിബി), ഡിവിഡി ഡ്രൈവ്‌.

-- 
Warm Regard
*M S ALI* Deira,Dubai
Online at:
[email protected]

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to