<[email protected]>   :  *Jaagradaiiiiiii....ORKUT...!!!*
       <http://www.mathrubhumi.com/> M a t h r u b h u m i   O n l i n e
*19 May 2009* *Font Problem ?* Download
Font<http://www.mathrubhumi.com/php/downloadFont.php>
    ഓര്‍ക്കൂട്ടില്‍ കുട്ടികളുടെ അശ്ലീലചിത്രം: 10 പേര്‍ പിടിയില്‍  ബ്രസീലിയ:
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പടരുന്നത്‌ തടയാനായി ബ്രസീലിയന്‍ പോലീസ്‌
നടത്തിയ റെയ്‌ഡില്‍ 10 പേര്‍ പിടിയിലായി. 92 പേരെ അറസ്റ്റുചെയ്യാന്‍
വാറന്‍ഡുകളും പുറപ്പെടുവിച്ചിട്ടുണ്ട്‌. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടന്ന
റെയ്‌ഡില്‍ 400 പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ പങ്കെടുത്തത്‌.

കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ ചിത്രീകരിച്ച നൂറുകണക്കിന്‌
സി.ഡികളും ഡി.വി.ഡികളും റെയ്‌ഡില്‍ പിടിച്ചെടുത്തു. ഗൂഗിളിന്റെ ഓര്‍ക്കൂട്ട്‌
സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ വെബ്‌സൈറ്റിലെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച്‌
നടത്തിയ അന്വേഷണത്തിലൂടെയാണ്‌ ഇത്രയും പേര്‍ പിടിയിലായത്‌. കുട്ടികളുടെ
അശ്ലീലചിത്രങ്ങള്‍ കൈവശം വെക്കുകയും ഓര്‍ക്കൂട്ടിലൂടെ കൈമാറുകയും
ചെയ്‌തവരെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചശേഷമായിരുന്നു റെയ്‌ഡ്‌.

ഓര്‍ക്കൂട്ടിലെ ഒരു കൂട്ടായ്‌മയില്‍ അംഗങ്ങളായ 3267 പേരുടെ വിവരങ്ങളാണ്‌
ഇതിനായി പോലീസ്‌ ശേഖരിച്ചത്‌. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാനായി
ഗൂഗിളും ബ്രസീലിയന്‍ സര്‍ക്കാരും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു.
For more news, check out : Mathrubhumi Online <http://www.mathrubhumi.com/>
     Copyright 2005 Mathrubhumi. All rights reserved



-- 
Warm Regard
M S ALI Deira,Dubai
Online at:
[email protected]

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to