Click on the link below to read the story http://www.kasaragodvartha.com/viewnews.php?id=8349
*ഇ. അഹമ്മദിനെതിരേ യൂത്ത്‌ലീഗില്‍ വിമര്‍ശനം* ** കോഴിക്കോട്: മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനും ചില ഇ കെ വിഭാഗം നേതാക്കള്‍ക്കുമെതിരേ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് ഉണ്‌ടാക്കാമായിരുന്ന വന്‍ മുന്നേറ്റം ഇ അഹമ്മദ് വ്യക്തിപരമായ സ്വാര്‍ഥത കാരണം അട്ടിമറിച്ചതായി യോഗത്തില്‍ ശക്തമായ ആരോപണമുയര്‍ന്നു. പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു കാര്യമായ സംഭാവനകളൊന്നും അര്‍പ്പിക്കുകയോ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത ഇ കെ സമസ്‌തയും പോഷകസംഘടനകളും ലീഗ് നേടിയ വിജയത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും ആരോപണമുയര്‍ന്നു. ബാഫഖി യൂത്ത് സെന്ററില്‍ ഇന്നലെ രാവിലെ ആരംഭിച്ച യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോഴിക്കോട്ടുനിന്നും മലപ്പുറത്തുനിന്നുമുള്ള പ്രതിനിധികളാണ് അഹമ്മദിനും ചില എസ്.കെ.എസ്.എസ്.എസ്.എഫ് നേതാക്കള്‍ക്കുമെതിരേ വ്യക്തമായ നിലപാട് കൈക്കൊണ്‌ടത്. ഇ അഹമ്മദിനെതിരായ അഭിപ്രായങ്ങള്‍ക്ക് തടയിടാന്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി പല ഘട്ടങ്ങളിലും കിണഞ്ഞു ശ്രമിച്ചെങ്കിലും സംസ്ഥാന കൗണ്‍സിലര്‍മാര്‍ അടങ്ങിയില്ല. പശ്ചിമബംഗാളില്‍ നയപരമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് ഒന്നിലേറെ എം.പിമാരെ വിജയിപ്പിക്കാമായിരുന്നുവെന്നും എന്നാല്‍ അഹമ്മദ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ നേതാക്കള്‍ അതിനു ശ്രമിച്ചില്ലെന്നും കോഴിക്കോട്ടെ ഒരു യൂത്ത്‌ലീഗ് നേതാവ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇത്തവണ അഖിലേന്ത്യാ മുസ്‌ലിംലീഗ് നേതൃത്വം ആത്മാര്‍ഥമായി ഇടപെട്ടിരുന്നുവെങ്കില്‍ സ്വന്തം ചിഹ്നത്തില്‍ രണ്‌ട് എം.പിമാരെ സൃഷ്ടിക്കാമായിരുന്നുവെന്ന് കോഴിക്കോട് ജില്ലയില്‍നിന്നുള്ള മറ്റൊരു യൂത്ത്‌ലീഗ് ഭാരവാഹി പറഞ്ഞു. യു.പി.എയില്‍ ഇ അഹമ്മദിനുള്ള പ്രാമുഖ്യം കുറയുമെന്ന് ഭയപ്പെട്ടതിനാലാണ് അദ്ദേഹം പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും മുസ്‌ലിംലീഗിന് കൂടുതല്‍ എം.പിമാരെ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയതെന്നും ചിലര്‍ ആരോപിച്ചു. ലീഗ് ദേശീയനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്തവണ പാര്‍ലമെന്റില്‍ ആറില്‍ കുറയാത്ത എം.പിമാര്‍ ലീഗിന് ഉണ്‌ടാവുമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ശേഷം ചില ഇ കെ വിഭാഗം നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. ലീഗിനെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിയ സമസ്‌തയും പോഷകസംഘടനകളും തിരഞ്ഞെടുപ്പുവിജയത്തിന്റെ പിതൃത്വം സ്വയം അവകാശപ്പെട്ട് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്ന് മലപ്പുറം ജില്ലയില്‍നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. സമസ്‌തയുടേതെന്ന നിലയ്‌ക്ക് അഭിപ്രായങ്ങള്‍ കാച്ചുന്ന എസ്.കെ.എസ്.എസ്.എഫിലെ സ്വയം നേതാവ് ചമയുന്നവര്‍ക്ക് മൂക്കുകയറിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊന്നാനിയിലും മലപ്പുറത്തും കാന്തപുരം സുന്നിവിഭാഗത്തിന്റെ നല്ല ശതമാനം വോട്ടുകള്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണെ്‌ടന്നും ആ വിഭാഗത്തെ വീണ്‌ടും പ്രകോപിപ്പിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നും ഭൂരിഭാഗം കൗണ്‍സിലര്‍മാരും ചൂണ്‌ടിക്കാട്ടി. മലപ്പുറത്തും പൊന്നാനിയിലും പോപുലര്‍ ഫ്രണ്‌ടിന്റെ പ്രവര്‍ത്തനമാണ് ലീഗ് സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ നിര്‍ണായക ഘടകമായതെന്ന് മറ്റു ചില അംഗങ്ങള്‍ ചൂണ്‌ടിക്കാട്ടി. Click on the link below to read the story http://www.kasaragodvartha.com/viewnews.php?id=8349 <http://www.kasaragodvartha.com/> -- Warm Regard M S ALI Deira,Dubai Online at: [email protected] --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
