> പലിശരഹിത ബാങ്കിങ് ഇന്ത്യയിലും; ആദ്യസംരംഭം കേരളത്തില്‍ കോഴിക്കോട്: 
> സംസ്ഥാനത്തു സര്‍ക്കാര്‍ അധീനതയില്‍ പലിശരഹിതബാങ്കിങ്. രാജ്യത്താദ്യമായാണു 
> സര്‍ക്കാരിനു കീഴില്‍ ഇത്തരമൊരു സംരംഭം. കെഎസ്ഐഡിസിയുടെ (കേരള സ്റ്റേറ്റ് 
> ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍) കീഴില്‍ ആദ്യഘട്ടത്തില്‍ നോണ്‍ 
> ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. 
> പലിശരഹിത ബാങ്കിങ് സംവിധാനത്തിലൂടെ മുസ്ലിംകളുടെയും പ്രത്യേകിച്ചു 
> പ്രവാസികളുടെയും നിക്ഷേപം ആകര്‍ഷിക്കുകയാണു ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടു 
> ഏണ്‍സ്റ്റ് ആന്‍ഡ് യങ് കമ്പനി നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു 
> സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് 
> രാജ്യങ്ങളില്‍ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും നിക്ഷേപകരുടെയും 
> യോഗം വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ജൂലൈ 
> 15ന് നടക്കുന്ന പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തില്‍ അന്തിമതീരുമാനമാകും. 
> തുടര്‍ന്ന് കെഎസ്ഐഡിസിയുടെ ബോര്‍ഡ് യോഗത്തിന്റെ അംഗീകാരത്തോടെ അഞ്ചു 
> മാസത്തിനകം പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കോടി 
> രൂപയുടെ നിക്ഷേപമാണ് കെഎസ്ഐഡിസി പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ 26% 
> പങ്കാളിത്തം കെഎസ്ഐഡിസിക്കും ബാക്കി 74% സ്വകാര്യ 
> വ്യക്തികള്‍ക്കുമായിരിക്കും. പലിശരഹിതലാഭ പങ്കാളിത്ത വ്യവസ്ഥയിലാണു ബാങ്ക് 
> പ്രവര്‍ത്തിക്കുക. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാമിക് ബാങ്കുകളില്‍ 
> നിക്ഷേപിക്കുന്ന മലയാളി നിക്ഷേപകരെയും പ്രവാസി മലയാളികളെഗ്നയും 
> ലക്ഷ്യമിട്ടാണ് പദ്ധതി. ബാങ്കിന്റെ ശരീഅത്ത് നിയമപരമായ കാര്യങ്ങളില്‍ 
> തീരുമാനമെടുക്കുന്നതിന് മുസ്ലിം പണ്ഡിതരുടെ ഉപദേശക സമിതി രൂപീകരിക്കും. 
> സമിതിയുടെ തീരുമാന പ്രകാരമായിരിക്കും പ്രവര്‍ത്തനം. ഗള്‍ഫ് രാജ്യങ്ങളടക്കം 
> ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബാങ്കിങ് 
> മാതൃകയില്‍ നിക്ഷേപമായി ലഭിക്കുന്ന പണം ശരീഅത്ത് അനുവദിക്കുന്ന ബിസിനസ് 
> സംരംഭങ്ങളില്‍ നിക്ഷേപിച്ച് ഒാഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുകയാണ് 
> ചെയ്യുക. കേരളത്തിലെ വിവിധ ജില്ലകളില്‍ ശാഖകള്‍ തുടങ്ങാനും വൈകാതെ ഇന്ത്യയിലെ 
> വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. രഘുറാം 
> രാജന്‍ കമ്മിറ്റി രാജ്യത്ത് പലിശരഹിത ബാങ്കിങ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു 
> സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ആര്‍ബിഐ തീരുമാനമെടുത്തിട്ടില്ല. തീരുമാനം 
> അനുകൂലമായാല്‍ മറ്റു ബാങ്കുകളുടെ എല്ലാ സേവനങ്ങളും ഇൌ ബാങ്കിലും ലഭിക്കും. 
> കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര 
> ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രഖ്യാപിച്ചിരുന്നു
>
>



--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to