സംവിധായകന്‍ ലോഹിതദാസ് അന്തരിച്ചു. കൊച്ചി: പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ലോഹിതദാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ലിസ്സി ആസ്‌പത്രിയില്‍ വെച്ച് ഞായറാഴ്‌ച രാവിലെ 11.50 മണിയോടെയായിരുന്നു അന്ത്യം.ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെ മരണം സംഭവിച്ചു. ലോഹിതദാസിന്റെ മരണവാര്‍ത്തയറിഞ്ഞ് സിനിമാപ്രവര്‍ത്തകര്‍ യോഗം നിര്‍ത്തിവെച്ച് ആസ്‌പത്രിയിലെത്തിയിട്ടുണ്ട്. ഭാര്യയും മക്കളും മരണസമയത്ത് കൂടെയുണ്ടായിരുന്നു. തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥയെഴുതി നാടകവേദിയില്‍ നിന്നും ചലച്ചിത്രരംഗത്തെത്തിയ ലോഹിതദാസ് ജീവിത്തിന്റെ ഉയര്‍ച്ച താഴ് ചകളും അവസ്ഥാന്തരങ്ങളും ഏറെ അഭ്രപാളിയിലേക്ക് പകര്‍ത്തി. മലയാളസിനിമയ്‌ക്ക് കെട്ടുറപ്പുള്ള തിരക്കഥകളുടെ ഭാവുകത്വം സമ്മാനിച്ച കലാകാരന്‍മാരില്‍ ഒരാളായിരുന്നു ലോഹിതദാസ്. തിരക്കഥയിലൂടെയാണ് രംഗത്തെത്തിയെങ്കിലും പിന്നീട് സംവിധായകനായി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഭൂതക്കണ്ണാടിയാണ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. ചാലക്കുടി സ്വദേശിയാണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ്. ജീവിതവുമായി അടുത്തു നില്‍ക്കുന്ന കഥകളായിരുന്നു ലോഹിതദാസിന്റെ തൂലികയില്‍ നിന്ന് മലയാള സിനിമയ്‌ക്ക് ലഭിച്ചത്. തനിയാവര്‍ത്തനം മുതലുള്ള ഓരോ ചിത്രങ്ങളിലും ജീവിതനിഗൂഡതകളായി മാറുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ലോഹിതദാസ് അനാവരണം ചെയ്‌തത്. ആത്മനൊമ്പരത്തിന്റെ നേരിപ്പോടുകളില്‍ നിന്നും ലോഹിതദാസ് സൃഷ്‌ടിച്ച ചില കഥാപാത്രങ്ങള്‍ പ്രേക്ഷകഹൃദയങ്ങളെ പിടിച്ചുലച്ചു. ഏറെ ജനപ്രീതി നേടിയ നിരവധി കുടുംബചിത്രങ്ങളുടെ പിന്നണിയിലെ അവിഭാജ്യഘടകമായാണ് മലയാളികള്‍ ലോഹിതദാസിനെ അറിയുന്നത്. 1997 ല്‍ മമ്മുട്ടിയും ലക്ഷ്‌മിയും അഭിനയിച്ച ഭൂതകണ്ണാടിയിലൂടെയാണ് ലോഹിതദാസ് സംവിധാനരംഗത്തേക്ക് എത്തിയത്. അതേവര്‍ഷം തന്നെ ജയറാമിനെ നായകനാക്കി കാരുണ്യം സംവിധാനം ചെയ്‌തു. ലാലും ദിലീപും അഭിനയിച്ച ഓര്‍മ്മചെപ്പ് (1998), മോഹന്‍ലാലിന്റെ കന്മദം (1998), മമ്മൂട്ടി യുടെ അരയന്നങ്ങളുടെ വീട് (2000), ദീലീപിന്റെ ജോക്കര്‍ (2000), സൂത്രാധാരന്‍ (2001), കുഞ്ചാക്കോ ബോബന്റെ കസ്‌തൂരിമാന്‍ (2003), പൃഥിരാജിന്റെ ചക്രം, പ്രസന്നയുടെ കസ്‌തൂരിമാന്‍-തമിഴ് (2005), ദിലീപിന്റെ ചക്കരമുത്ത് (2006), വിനുമോഹനും ഭാമയും അഭിനയിച്ച നിവേദ്യം (2007) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്‌ത മറ്റു സിനിമകള്‍. സത്യന്‍ അന്തിക്കാട്, സുന്ദര്‍ദാസ്, സിബിമലയില്‍, കൊച്ചിന്‍ ഹനീഫ, ഭദ്രന്‍, ജോഷി, സുരേഷ് ഉണ്ണിത്താന്‍, ഐ.വി. ശശി എന്നിവര്‍ക്ക് ഏറെ ഹിറ്റുകള്‍ നല്‍കിയ 27-ഓളം സിനിമകള്‍ക്ക് തിരക്കഥകള്‍ക്ക് എഴുതിയിട്ടുണ്ട്. 28th June 2009 11:54:21 AM --
-- Warm Regard M S ALI Deira,Dubai Online at: [email protected] --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
