ഫാബി കണ്ട ബഷീര്‍ രാവിലെ പെയ്‌ത മഴയില്‍ ഇടവഴിയിലാകെ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ചെളിയില്‍ ചവിട്ടാതെ നടക്കാന്‍ പറ്റുകയില്ല. ഇടവഴിയുടെ ഇരുവശവും ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒഴിഞ്ഞുകിടന്ന പറമ്പുകളിലെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ (വീടുകള്‍) പൊന്തിവരുന്നുണ്ടായിരുന്നു. പണി പൂര്‍ത്തിയായവയും പാതിവഴിയിലെത്തിയതുമെല്ലാം ഇരുവശത്തും വൈലാലിലേക്കുള്ള വഴി അലങ്കരിക്കുകയാണെന്നാണ് ദൂരത്തുനിന്ന് വരുന്നവര്‍ക്ക് തോന്നുക. എങ്കിലും ബേപ്പൂര്‍ സുല്‍ത്താനെ കാണാന്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ വന്നവരുടെയും അതിനുശേഷം വന്നവരുടെയും ഓര്‍മകളിലുള്ളതു പോലെതന്നെയാണ് ഈ ഇടവഴി ഇപ്പോഴും, മണ്ണും ചെളിയുമൊക്ക നിറഞ്ഞ് മാറ്റങ്ങളൊന്നുമില്ലാതെ.
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിശ്വസാഹിത്യകാരനെക്കുറിച്ച് ഓര്‍മിക്കുമ്പോഴും സുല്‍ത്താന്റെ കൂടെക്കഴിഞ്ഞ രാജ്‌ഞിയെപ്പോലെ പഴയ ഓര്‍മകളെല്ലാം ഇന്നലെ കഴിഞ്ഞപോലെത്തന്നെ മാറ്റങ്ങളില്ലാതെ ഓര്‍മിച്ചെടുക്കുകയാണ് ബഷീറിന്റെ ഫാബി ബഷീര്‍ എന്ന ഫാത്തിമബീവി. വൈലാല്‍ എന്ന സാമ്രാജ്യത്തില്‍ പഴയ ഓടിട്ട വീടിന് മാത്രമേ മാറ്റം വന്നിട്ടുള്ളു. പഴയ ഗെയിറ്റും മാങ്കോസ്‌റ്റിനുമെല്ലാം അതേപടി ബഷീറിന്റെ ഗന്ധം കയറിവരുന്നവരിലേക്ക് തുടക്കത്തില്‍ത്തന്നെ ഒരു തെന്നലിനെപ്പോലെ കടന്നുവരുന്നതിന് നിമിത്തമായി ഇപ്പോഴും നില്‌ക്കുകയാണ്. ബഷീറിനെ നേരിട്ടറിഞ്ഞവരെയും രചനകളിലൂടെ അടുത്തറിഞ്ഞവരെയും പഴയ ബഷീറിയന്‍ സ്‌മരണകളിലേക്ക് കൈപിടിച്ചുനടത്തുന്ന വൈലാലിലെ പൂമുഖത്തിരുന്ന് ഫാബി ഓര്‍മകളുടെ പഴയലോകത്തേക്ക് നടക്കുകയായിരുന്നു: * ബഷീറിന്റെ ലോകത്ത് ഫാബി എന്ന ഫാത്തിമബീവിയുടെ സ്‌ഥാനമെന്തായിരുന്നു? മുപ്പത്തേഴുകൊല്ലമാണ് റ്റാറ്റയോടൊപ്പം ഞാന്‍ ജീവിച്ചത്. ഇതിനിടയ്‌ക്ക് ഒരുമാസം തികച്ച് എന്നെപ്പിരിഞ്ഞു ജീവിച്ചിട്ടില്ല, ഇത്രയും കൊല്ലം സ്‌നേഹംകൊണ്ട് എന്നെ മൂടുകയായിരുന്നു റ്റാറ്റ. പത്താംക്ലാസ് കഴിഞ്ഞ് ഒരു ജോലി എന്ന ലക്ഷ്യവുമായി വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. ടൈപ്പ്‌റെറ്റിംങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ചിരുന്നു. ഒരു ജോലിയൊക്കെ ആയിട്ട് കല്യാണമെന്നുള്ളതായിരുന്നു എന്റെ മനസ്സില്‍. ഈ സമയത്താണ് റ്റാറ്റയുടെ കല്യാണാലോചന വരുന്നത്. ആദ്യം എതിര്‍ത്തു. നാടും നഗരവുമൊക്കെ കറങ്ങിയ വലിയ സാഹിത്യകാരന്‍. എന്നെക്കാള്‍ കൂടുതല്‍, ധാരാളം പ്രായവുമുണ്ടായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുകയായിരുന്നു. എന്നാല്‍ റ്റാറ്റയുടെ സ്‌നേഹം എന്റെ എല്ലാ പേടിയേയും അകറ്റുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായി മാറുകയായിരുന്നു. ഇപ്പോള്‍ എനിക്ക് ആരോടും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണ്. കാരണം ഇത്രത്തോളം ക്ഷമിച്ച്, അഡ്‌ജസ്‌റ്റ് ചെയ്യുന്ന ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടു തന്നെയില്ല. * എങ്ങനെയാണ് ഇത്തരമൊരു ബഷീര്‍ ഉണ്ടാകുന്നത്? സ്വന്തം അനുഭവത്തില്‍ നിന്നു തന്നെയാണ് ഇത്തരമൊരാള്‍ ഉണ്ടായത് . പ്രത്യേകിച്ച് അദ്ദേഹം നടത്തിയ യാത്രകള്‍, അതിനിടയ്‌ക്ക് കണ്ടെത്തിയ മനുഷ്യര്‍, സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം റ്റാറ്റയെ കാര്യമായും സ്വാധീനിച്ചിട്ടുണ്ട്. മാതാപിതാക്കളും പ്രത്യേകിച്ച് ഉപ്പ, ജീവിതത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ മുന്നിലെ ഒരു വഴിവിളക്കായിരുന്നു. പിന്നെ ഇടയ്‌ക്കുള്ള സന്യാസ, സൂഫി ജീവിതവും സ്വാധീനിച്ചിട്ടുണ്ടാകാം. * ആ കാലത്തെക്കുറിച്ച് ഫാബിയോട് എന്താണ് പിന്നീട് പറഞ്ഞത്? സ്വന്തം ആഗ്രഹംകൊണ്ടു തന്നെയാണ് പോയത്. സമാധാനം കിട്ടാനാണ് പോയത്. ജീവിതത്തില്‍ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട സമയങ്ങളിലൊന്നായിരുന്നത്. അല്ലലില്ലാത്ത കാലമെന്നാണ് ഇതിനെക്കുറിച്ച് പറയാറുള്ളത്. ശരീരത്തെക്കാളുപരി മനസ്സിനായിരുന്നു ഇക്കാലത്ത് കൂടുതല്‍ സുഖമെന്നായിരുന്നു അദ്ദേഹം പറയല്. * എന്നാല്‍ താങ്കള്‍ സൂഫിയാണോ? എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പച്ചക്കറിയല്ല. അതായത് വെണ്ടയ്‌ക്കയല്ല. ചിന്തയും വിവേകവുമുള്ള മനുഷ്യനാണ് എന്ന് ബഷീര്‍ മറുപടി പറയുമായിരുന്നു എന്നു പലരും എഴുതിയിട്ടുണ്ടല്ലോ? സത്യത്തില്‍ എനിക്കതു മനസ്സിലായിട്ടില്ല. എന്താണ് അങ്ങനെ പറഞ്ഞത്........... എന്തായിരിക്കും റ്റാറ്റ ഉദ്ദേശിച്ചത്? മോന് മനസ്സിലായിട്ടുണ്ടോ? ഇതിനുശേഷമാണ് അദ്ദേഹം കാശ്‌മീരില്‍വച്ച് ഖുര്‍ആന്‍ വിവര്‍ത്തകന്‍ മുഹമ്മദ് യൂസുഫിനെയും ലിയോ പോള്‍വേഴ്‌സ് എന്ന മുഹമ്മദ് അസദിനെയും കാണുന്നതും അവരോടൊപ്പം കഴിയുന്നതുമെല്ലാം ഇതോടുകൂടി ഖുര്‍ആനെക്കുറിച്ചും മറ്റും കൂടുതല്‍ മനസ്സിലാക്കിയതു -- -- Warm Regard M S ALI Deira,Dubai Online at: [email protected] --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
