ജിന്ന മഹാനായ ഇന്ത്യന്‍: ജസ്വന്ത് സിംഗ് <http://search.webdunia.com/search.aspx?w=true&lid=ML&q=ജസ്വന്ത് സിംഗ്, മുഹമ്മദാലി ജിന്ന, ബിജെപി, പാകിസ്ഥാന്, ജവഹര്ലാല് നെഹ്രു, Jaswant Singh, muhammadali jinnah, jawaharlal nehru, partition> ന്യൂഡല്‍ഹി, ഞായര്‍, 16 ഓഗസ്റ്റ് 2009( 14:48 IST )
പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദാലി ജിന്ന മഹാനായ ഇന്ത്യക്കാരനായിരുന്നു എന്ന് ബിജെപി നേതാവ് ജസ്വന്ത് സിംഗ്. ജിന്നയെ ഇന്ത്യ ‘പൈശാചികവല്‍ക്കരിക്കുക’യായിരുന്നു എന്നും ജസ്വന്ത് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച പ്രകാശനം ചെയ്യാനിരിക്കുന്ന ജസ്വന്തിന്റെ പുതിയ പുസ്തകം, “ജിന്ന-ഇന്ത്യ, പാര്‍ട്ടിഷന്‍, ഇന്‍ഡിപെന്‍ഡന്‍സ്” എന്ന പുസ്തകത്തിലാണ് ജിന്നയെ കുറിച്ചുള്ള വിവാദപരമായ പരാമര്‍ശം അടങ്ങിയിരിക്കുന്നത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനായി ജവഹര്‍ലാല്‍ നെഹ്രുവിനെ ചൂണ്ടിക്കാണിക്കുന്ന ബിജെപി നേതാവ് ഇന്ത്യയില്‍ മുസ്ലീങ്ങളെ വിദേശികളായിട്ടാണ് പരിഗണിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് പലതും നേടിയതും കോണ്‍ഗ്രസ് ആധിപത്യത്തിനെയും ബ്രിട്ടീഷുകാരെയും ഒറ്റയ്ക്ക് എതിര്‍ത്തതുമാണ് ജിന്നയെ വെറുക്കപ്പെട്ടവനാക്കിയത്. ഗാന്ധിജി ജിന്നയെ മഹാനായ ഇന്ത്യക്കാരനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നാമെന്താണ് അത് അംഗീകരിക്കാത്തത് എന്നും അഭിമുഖത്തില്‍ ജസ്വന്ത് ചോദിച്ചു. കേന്ദ്രീകൃത സംവിധാനത്തിനായുള്ള നെഹ്രുവിന്റെ കടുംപിടുത്തമാണ് ഇന്ത്യാ വിഭജനത്തിന് വഴിവച്ചത്. ജിന്നയുടെ പാകിസ്ഥാന്‍ വാദം ചര്‍ച്ചകള്‍ക്കുള്ള ഒരു തന്ത്രം മാത്രമായേ കാണാന്‍ സാധിക്കൂ. ഹിന്ദു പ്രാതിനിധ്യമുള്ള ഒരു സമൂഹത്തില്‍ മുസ്ലീങ്ങള്‍ക്ക് സ്ഥാനം ഉറപ്പിക്കാനായിരുന്നു അത് എന്നും ജസ്വന്ത് സിംഗ് പറഞ്ഞു. നെഹ്രുവിനു പകരം ഗാന്ധിജിയോ രാജാജിയോ മൌലാനാ ആസാദോ വിഭജനത്തെ കുറിച്ചുള്ള അവസാനതീരുമാനം എടുത്തിരുന്നു എങ്കില്‍ നമുക്ക് ഒരു അവിഭാജ്യ ഇന്ത്യയെ ലഭിക്കുമായിരുന്നു എന്നാണ് വിശ്വസിക്കുന്നത് എന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെടുന്നു. വിഭജനത്തിന്റെ വില മുസ്ലീങ്ങള്‍ക്ക് നല്‍കേണ്ടി വന്നു. ഇന്ത്യയില്‍ മുസ്ലീങ്ങളെ വിദേശികളായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍, അവിഭാജ്യ ഇന്ത്യയില്‍ അവര്‍ക്ക് ഇതിലേറെ ശക്തി ലഭിക്കുമായിരുന്നു എന്നും ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു. -- AbdulRahman Edathil --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
