അശ്ലീലം മാഞ്ഞു; ചൈനക്കാര്‍ നല്ലവരായി
ബീജിംഗ്, ബുധന്‍, 23 ഡിസംബര്‍ 2009( 12:42 IST ) PROPROനെറ്റ് ലോകത്ത് നിന്ന് ലൈംഗികതയും അശ്ലീലവും പൂര്‍ണമായി നീക്കിയതോടെ ചൈനക്കാര്‍ നല്ലവാരായി കഴിഞ്ഞു. ഇവിടത്തെ കഫേകളും സൈബര്‍ കേന്ദ്രങ്ങളുമെല്ലാം ഇപ്പോള്‍ സുരക്ഷിതമാണ്. ഒരുകാലത്ത് അശ്ലീലങ്ങളുടെ കേന്ദ്രമായിരുന്ന ചൈനീസ് നെറ്റ്ലോകം ഏറെ മാറിയിരിക്കുന്നു. കമ്യൂണിസ്റ്റ് ഭരണക്കൂടത്തിന്‍റെ പദ്ധതി പൂര്‍ണമായും വിജയിച്ചെന്ന് തന്നെ പറയാം. ഇവിടത്തെ നെറ്റ് ഉപയോഗിക്കുന്ന യുവാക്കാളും വിദ്യാര്‍ഥികളുമെല്ലാം ഇപ്പോള്‍ നല്ലത് മാത്രമാണ് ചിന്തിക്കുന്നത്, അന്വേഷിക്കുന്നത്. സാങ്കേതിക ലോകത്തെ അശ്ലീലം എങ്ങനെ തുടച്ചു നീക്കാമെന്നതിന് ഉത്തമ ഉദാഹരണമായി ചൈന മാറിയിരിക്കുന്നു. അതേസമയം, നെറ്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. നെറ്റ് ഉപയോഗത്തിന്‍റെ പുതിയ നിയമാവലികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക മന്ത്രാലായത്തിന്‍റെ അനുമതിയോടു കൂടി മാത്രമെ പുതിയ ഡോമെയിനുകള്‍ അനുവദിക്കൂ. ഒരിക്കല്‍ റെജിസ്റ്റര്‍ ചെയ്യുന്ന ഡൊമെയിനുകള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാനാകില്ല. അശ്ലീലത്തിനെതിരെയുള്ള കാമ്പെയിന്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഡൊമെയിന്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം എം ഐ ഐ ടി സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യുന്ന ഡൊമെയില്‍ നാമങ്ങള്‍ക്ക് മാത്രമെ ചൈനയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. അതേസമയം, എം ഐ ഐ ടിയില്‍ അംഗത്വമെടുക്കാത്ത വിദേശസൈറ്റുകളുടെ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച തുടരുകായണ്. ഇത്തരം സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ വാദം. ഡോറ്റ് സി എന്‍ ഡൊമെയിന്‍ റെജിസ്ട്രേഷനുകള്‍ക്ക് ഈ മാസം ആദ്യത്തില്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. PROPRO ചൈനയില്‍ നിയന്ത്രണമില്ലാത്ത നെറ്റ് ഉപയോഗിക്കാനുള്ള അവസാന അവസരം ലഭിച്ചത് ജൂണ്‍ 30നായിരുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു നെറ്റ് നിയന്ത്രണം നടപ്പിലാക്കുന്നത്. അറബ് രാജ്യങ്ങളിലൊക്കെ പ്രത്യേകം വെബ്സൈറ്റുകള്‍ക്ക് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടൊള്ളൂ. എന്നാല്‍, ചൈനീസ് ഭരണക്കൂടത്തിന് വേണ്ടത് പോലെ ഇനി മുതല്‍ നെറ്റിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. _________________________________________________________________ Windows 7: Simplify what you do everyday. Find the right PC for you. http://windows.microsoft.com/shop -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/newsline?hl=en.
