പതിവുതെറ്റിയില്ല; മലയാളി കുടിച്ചാഘോഷിച്ചു
കൊച്ചി: ആഘോഷവേളകളില്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ മാറ്റിവച്ചാലും മദ്യപാനം മാത്രം മാറ്റിവയ്ക്കില്ലെന്ന് മലയാളികള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യവില്‍പന റെക്കോര്‍ഡിലെത്തുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ക്രിസ്മസിന് തലേന്നു മാത്രം മദ്യപാനത്തിനു മലയാളി ചെലവിട്ടത് 28 കോടിരൂപയാണ്. സംസ്ഥാനത്തെ 337 ബിവ് റെജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴി 27.98 കോടിയുടെ മദ്യമാണു വെള്ളിയാഴ്ച വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇത് 22.05 കോടി ആയിരുന്നു. ഒറ്റ ദിനത്തെ വില്‍പനയിലൂടെ ഉണ്ടായ മദ്യപാനത്തിന്റെ വളര്‍ച്ചാനിരക്ക് 26.07 ശതമാനം. ചാലക്കുടിയാണു മദ്യവില്‍പനയില്‍ ഒന്നാംസ്ഥാനത്ത്. ചാലക്കുടിയില്‍ 20.75 ലക്ഷത്തിന്‍റെ വില്‍പന നടന്നു. ചാലക്കുടിയുടെ സമീപപ്രദേശങ്ങളായ ഇരിഞ്ഞാലക്കുട(13 ലക്ഷം)രണ്ടും അങ്കമാലി (11.47ലക്ഷം) മൂന്നും സ്ഥാനത്തെത്തി. വില്‍പനയുടെ 60 ശതമാനം റമ്മും 26 ശതമാനം ബ്രാന്‍ഡിയുമാണ്. കഴിഞ്ഞ വര്‍ഷത്തെ അനുഭവം കണക്കിലെടുത്താല്‍ ന്യൂ ഇയറിലെ കണക്കുകള്‍ എത്തുമ്പോള്‍ ഈ റെക്കോര്‍ഡ് വീണ്ടും ഭേദിക്കപ്പെടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വിഷുവിനും ഓണത്തിനും സംസ്ഥാനത്ത് റേക്കോര്‍ഡ് മദ്യ വില്‍പനയാണ് നടന്നത്. ഓണത്തിന്റെ തലേദിവസം സംസ്ഥാനത്ത് 34.13 കോടി രൂപയുടെ മദ്യവില്‍പന നടന്നിരുന്നു. ഓരോ വര്‍ഷവും ആഘോഷ വേളകളിലെ മദ്യവില്‍പന ഉയരുകയാണ്. മദ്യമില്ലാതെ എന്താഘോഷം എന്ന തമാശപറച്ചില്‍ മലയാളി അക്ഷരാര്‍ത്ഥത്തില്‍ ജീവിതരീതികളിലൂടെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്. -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
