Date: 2010/1/8
Subject: കെ. എസ്. മനോജ് സിപിഎമ്മില്‍ നിന്ന് രാജിവെച്ചു


   *കെ. എസ്. മനോജ് സിപിഎമ്മില്‍ നിന്ന് രാജിവെച്ചു *

തിരുവനന്തപുരം: ആലപ്പുഴ മുന്‍ എം. പി. ഡോ. കെ. എസ്. മനോജ് സിപിഎമ്മില്‍ നിന്ന്
രാജിവെച്ചു. സിപിഎമ്മിന്റെ പുതിയ തെറ്റുതിരുത്തല്‍ രേഖയോടുള്ള വിയോജിപ്പാണ്
രാജികാരണം. മതവിശ്വാസം സംബന്ധിച്ച് തെറ്റുതിരുത്തല്‍ രേഖയിലുള്ള
നിര്‍ദേശങ്ങളെക്കുറിച്ചുള്ള വിശദീകരണം അടക്കമുള്ള രാജിക്കത്താണ് ഡോ. മനോജ്
പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. തുമ്പോളി ലോക്കല്‍
കമ്മിറ്റിയംഗമായ മനോജ് പാര്‍ട്ടിയംഗത്വവും ലോക്കല്‍ കമ്മിറ്റിയംഗത്വവും
രാജിവെച്ചിട്ടുണ്ട്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആസ്​പത്രിയില്‍ ഡോക്ടറായി
സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ചയാണ് രാജിക്കത്ത്
ഫാക്‌സ് ചെയ്തത്. തുമ്പോളി ലോക്കല്‍ കമ്മിറ്റിയ്ക്കും ആലപ്പുഴ ജില്ലാ
സെക്രട്ടറിയ്ക്കുമാണ് രാജിക്കത്ത് അയച്ചിരിക്കുന്നത്. താന്‍
മതവിശ്വാസിയാണെന്നും മതചടങ്ങുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പിലാക്കാന്‍
തനിക്ക് കഴിയില്ലെന്നും ഡോ. മനോജ് ഡല്‍ഹിയില്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹികളും
പാര്‍ട്ടിയില്‍നിന്നുള്ള ജനപ്രതിനിധികളും മതപരമായ ചടങ്ങുകള്‍ അനുഷുിക്കുന്നതും
മതാനുഷുാനങ്ങള്‍ പാലിക്കുന്നതും തെറ്റുതിരുത്തല്‍ രേഖയില്‍
വിലക്കുന്നുണ്ട്. ''ദൈവവിശ്വാസിയും
മതവിശ്വാസിയുമായ തനിക്ക് ആ വിശ്വാസത്തില്‍ തുടരണം. വിശ്വാസത്തിന്
പ്രത്യയശാസ്ത്രത്തെക്കാള്‍ പ്രാധാന്യമുണ്ട്‌ . ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ
നിര്‍ദ്ദേശം ആത്മാര്‍ഥമായി പാലിക്കാന്‍ തനിക്ക് കഴിയില്ല''- അദ്ദേഹം
രാജിക്കത്തില്‍ പറയുന്നു
  08th January 2010 10:37:24 PM
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to