*തുല്യനീതി ലഭിക്കുംവരെ സംവരണം തുടരണം -കാന്തപുരം*
കാസര്‍കോട്: എല്ലാ ജാതി വിഭാഗങ്ങളും ഒരേ നിലയില്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ ഇന്ത്യയില്‍ സാമൂഹികനീതി കൈവരിക്കാനാകൂ എന്നും അതുവരെ നിലവിലുള്ള പിന്നാക്ക സംവരണം തുടരണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ജാമിഅ സഅദിയ്യ അറബിയ്യ സനദ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന പ്രകാരം സാമൂഹികപരമായും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ക്കാണ് സംവരണം. നൂറ്റാണ്ടുകളോളം ജാതി വ്യവസ്ഥിതിയുടെ ഭാഗമായി ഉയര്‍ന്ന ജാതികളാല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ സമുദ്ധരിക്കുന്നതിനുവേണ്ടിയാണ് സംവരണ തത്വം ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്. കേരളത്തില്‍ 25 ശതമാനംവരുന്ന മുന്നാക്ക വിഭാഗത്തിന് അമ്പത് ശതമാനത്തിനുമേല്‍ ഉദ്യോഗ പ്രതിനിധ്യമുണ്ട്. അതേസമയം, 25 ശതമാനത്തിലേറെ വരുന്ന മുസ്ലിം സമുദായത്തിന് പന്ത്രണ്ട് ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളൂ. ഈ സാഹചര്യത്തില്‍ സാമ്പത്തിക സംവരണം എന്ന വാദം അര്‍ഥശൂന്യവും ഭരണഘടനാ ലംഘനവും സാമൂഹികനീതിക്ക് എതിരുമാണ്. മുസ്ലിം സമുദായത്തിനും മറ്റു പിന്നാക്ക ഹിന്ദു സമുദായാംഗങ്ങള്‍ക്കും ലത്തീന്‍ കത്തോലിക്കക്കാര്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ഉദ്യോഗമുള്‍പ്പെടെയുള്ള നീതി ലഭിക്കുംവരെ സംവരണമെന്ന് കാന്തപുരം പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ ചെയ്ത വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. ഗാന്ധിജി വധം, പ്രധാനമന്ത്രിമാരുടെ കൊലപാതകം, മാലേഗാവ്, ഗുജറാത്ത് തുടങ്ങിയ രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകര പ്രവര്‍ത്തനങ്ങളിലൊന്നും മുസ്ലിംകളല്ല ഉണ്ടായിരുന്നതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി.
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
