[A brief report about a false thareeqa launched at delhi,hyderabad and kerala 
recently]



ഇതാ ഒരു നിമിഷം !!!
അതെ, അവര്‍ നിങ്ങളെ പിന്തുടരുന്നു. വളരെ നല്ല സൗഹൃദം കാണിക്കുന്നു. വിശ്വാസത്തിലും 
പ്രവര്‍ത്തനത്തിലും നിങ്ങളുടെ കൂടെത്തന്നെയാണവരുമെന്ന് വരുത്തുന്നു. 
അരമന രഹസ്യങ്ങള്‍ മനസ്സിലാക്കി അവര്‍ നമുക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമം 
നടത്തുന്നു. നമ്മുടെ നേതാക്കളെ അവരുടെ നേതാക്കളുടെ കൂടെ ചേര്‍ത്ത്‌ അവര്‍ക്ക്‌ 
ആളും അര്‍ഥവുമാക്കാന്‍ ശ്രമിക്കുന്നു.
ഇവരെ കരുതിയിരിക്കുകയും, അവരുടെ നിഗൂഢ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ നാം 
ബോധവാന്മാരാവുകയും വേണം. 
അവര്‍ ഒരുക്കിയ ചതിക്കുഴിയില്‍ ചാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ 
നമുക്കല്ലാതെ ആര്‍ക്കാണ്‌ രക്ഷിക്കാന്‍ കഴിയുക. ആ ബാദ്ധ്യത നമുക്കില്ലേ. ആകയാല്‍ ഈ 
വിവരങ്ങള്‍ പരമാവധി ആളുകളിലെത്തിച്ച്‌ സത്യം മനസ്സിലാക്കാന്‍ എല്ലാവര്യും 
സഹായിക്കുക.

കേരളത്തില്‍ ഏകതേശം 4 മാസങ്ങള്‍ക്ക്‌ മുമ്പ്‌ മുളക്കാന്‍ ആരംഭിച്ച ഒരു വ്യാജ 
ത്വരീഖത്താണ്‌ നഖ്‌ശബന്ധി ഹഖാനി.
ഇതിനകം ഏതാനും ഗള്‍ഫ്‌ മലയാളികളും ഇവിടത്തുകാരും ഇവരുടെ വലയില്‍ അകപ്പെട്ടു. 
നരിക്കുനിയിലെ ഒരു വീട്ടില്‍ ഈ ത്വരീഖത്തിന്റെ നേതാവ്‌ വരികയും മൗലിദിനെന്ന 
വ്യാജേന ജനങ്ങളെ, വീട്ടുകാരന്‍ ഒരുമിച്ച്‌ കൂട്ടുകയും ചെയ്‌തു.
കക്കാട്‌ ഫൈസിയും അവിടെ നേതാവിനെ കാണാന്‍ എത്തിയിരുന്നു. ആലുവാ ത്വരീഖത്തും 
നഖ്‌ശബന്ധി ഹഖാനിയും ഒരു ത്വരീഖത്ത്‌ തന്നെയാണെന്നാണ്‌ അവര്‍ അവിടെ പറഞ്ഞതിന്റെ 
ചുരുക്കം.

ഒരു ത്വരീഖത്ത്‌ നല്ലതോ ചീത്തയോ എന്നറിയാന്‍ നമ്മുടെ മുമ്പില്‍ ധാരാളം 
വഴികളൂണ്ട്‌. 
ശരീഅത്ത്‌ നിയമങ്ങളില്‍ അതിയായ സൂക്ഷ്മത പാലിക്കുന്നതിനാണല്ലോ ത്വരീഖത്ത്‌ എന്നു 
പറയുന്നത്‌. ഇത്‌ തര്‍ക്കമറ്റ കാര്യമാണ്‌. അതിനാല്‍ ശരീഅത്ത്‌ നിയമങ്ങള്‍ 
കാറ്റില്‍ പറത്തി, അത്‌ നിര്‍വ്വഹിക്കാതെ ഒരു ശരിയായ ത്വരീഖത്തിന്നും 
നിലനില്‍പില്ല. ആത്മീയ ഗുരുവിന്റെ വാക്കുകളും പ്രവര്‍ത്തികളും ഒന്നും തന്നെ 
ശരീഅത്തിനു എതിരാവാന്‍ പാടില്ല. അത്തരത്തിലുള്ള ഒരാളെ ശൈഖായി ബൈഅത്ത്‌ ചെയ്യാനും 
പറ്റില്ല. തസവ്വുഫിന്റെ ഒരു തലങ്ങളും ശരീഅത്തിന്‌ എതിരാവാന്‍ പാടില്ല.
ത്വരീഖത്തും ശരീഅത്തും വേര്‍പിരിയുന്നിടത്താണ്‌ വ്യാജന്‍ ജന്മം കൊള്ളുന്നത്‌. 
നൂരിഷ, കക്കാട്‌, തീജാനി, ആലുംതറ, ആലുവ, വെള്ളിമാട്‌ കുന്ന്, വെങ്ങാട്‌, പുതുതായി 
എത്തിയ ഹഖാനി തുടങ്ങിയ വ്യാജ ത്വരീഖത്തിനെ ശ്രദ്ധിക്കൂ. അവിടെയെല്ലാം ശരീഅത്തിനെ 
ഒരു വശത്തേക്ക്‌ മാറ്റി നിര്‍ത്തുന്നത്‌ നമുക്ക്‌ കാണാം.




ഹഖാനിയുടെ ഉല്‍ഭവം:

പുതിയ വ്യാജനായ നഖ്ശബന്ധി ഹഖാനിയുടെ ഉല്‍ഭവം പരിശോധിക്കുമ്പോള്‍,
അബ്ദുല്ല ദാഗിസ്തഗാനി എന്ന വ്യക്തി യഥാര്‍ഥ നഖ്ശബന്ധി ത്വരീഖത്തില്‍ നിന്ന് 
വ്യതിചലിച്ച്‌
ബാത്വിനികളില്‍( ഖുര്‍ആനിന്‌ നാം തഫ്സീറുകളിലും മറ്റും പഠിച്ച അര്‍ഥമല്ലാതെ 
ആന്തരികമായ അര്‍ഥങ്ങളുണ്ടെന്നും അതാണ്‌ ശരിയെന്ന് വാദിക്കുന്നവര്‍, ഖുര്‍ആന്‍ 
ആയത്തുകള്‍ക്ക്‌ വളരെ വിചിത്രമായ അര്‍ഥങ്ങള്‍ നല്‍കി, തങ്ങളുടെ പിഴച്ച 
വാദങ്ങള്‍ക്ക്‌ തെളിവ്‌ കണ്ടെത്തുന്നവര്‍, നരിക്കുനിയിലും ഇവര്‍ ഇതു തന്നെയാണ്‌ 
പ്രസംഗിച്ചത്‌. നാം പഠിച്ചതൊന്നും, നമ്മുടെ പണ്ഡിതര്‍ പറയുന്നതോ ഒന്നും ഖുര്‍ആന്റെ 
യഥാര്‍ഥ വിവക്ഷയല്ല തുടങ്ങി പലതും...
ഇദ്ധേഹത്തിന്റെ ‍ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും )
ചേരുകയും നഖ്ശബന്ധി ത്വരീഖത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്‌, താന്‍ വലിയ 
പദവിയെത്തിച്ച വലിയ്യ്‌ ആയതിനാല്‍ നിലനില്‍ക്കാത്തതാണെന്ന് സ്വയം വാദിച്ചു, 
 തന്റെ ശിശ്യനായ നാസിം ഖുബ്രുസിയെ തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചു. എന്നാല്‍ 
തല്‍സമയം നാസിം നഖ്ശബന്ധി ത്വരീഖത്തുകാരനോ, ആ ത്വരീഖത്ത്‌ കൊടുക്കാന്‍ അര്‍ഹനോ 
ആയിരുന്നില്ല. എങ്കിലും തുര്‍ക്കിയിലെ യഥാര്‍ഥ ഇസ്‌ലാമിന്റെ ശത്രുക്കളും സ്വൂഫി 
വിരുദ്ധരും അദ്ധേഹത്തെ സഹായിച്ചു. അങ്ങിനെ നസീം വ്യാജ ശൈഖായി അവരോധിതനായി. ഇതാണ്‌ 
നഖ്ശബന്ധി ഹഖാനി എന്ന പേരിലറിയപ്പെടുന്നത്‌. താന്‍ വ്യാജനാണെന്ന സംശയം 
ഇല്ലാതിരിക്കാനാണ്‌ ഹഖാനി എന്ന പേര്‍ അദ്ധേഹം കൂടെ ചേര്‍ത്തത്‌. എന്നാല്‍ ഇത്‌ 
സംശയം ബലപ്പെടുത്തുകയാണ്‌. മാത്രമല്ല, പടിഞ്ഞാറിലേക്ക്‌ ശ്രദ്ധ തിരിച്ചാല്‍ അവിടെ 
ഇയാളുടെ അനുയായികള്‍ ഒരു ത്വരീഖത്തിന്റെയും വഴിയിലല്ല, വെറും ഹിപ്പികള്‍ക്ക്‌ 
സമാനമാണെന്ന് വളരെ വേഗം മനസ്സിലാക്കാം. യാതൊരു ഹിജാബുമില്ലാതെ സ്ത്രീ പുരുഷന്മാര്‍ 
ഇടകലര്‍ന്നുകൊണ്ടുള്ള ദികര്‍ പരിപാടികളാണ്‌ ഇവര്‍ നടത്തുന്നത്‌. പുതുതായി 
ഇസ്‌ലാമിലേക്ക്‌ കടന്നുവന്നവരും ഇവരുടെ കൂടെയുണ്ട്‌. എന്നാല്‍, വര്‍ഷങ്ങളായിട്ടും 
നിസ്കരിക്കാന്‍ പോലും ഇവരെ പടിപ്പിച്ചിട്ടില്ല.




ത്വരീഖത്ത്‌, ശരീഅത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്ന് വരെ ഇവര്‍ വാദിക്കുന്നു. 
എന്നാല്‍ യഥാര്‍ഥ നഖ്ശബന്ധികള്‍ ഒന്നടങ്കം, മുജദ്ദിദ്‌ അല്‍ഫ്‌ സാനി (റ) വരെ, 
അഭിപ്രായപ്പെടുന്നത്‌ ശൈഖിന്റെ സന്ദേശങ്ങളോ, തസ്വവ്വുഫിന്റെ ഏതെങ്കിലും ശാഖയോ 
ശരീഅത്തിനോട്‌ ഒരു നിലക്കും എതിരാകരുതെന്നാണ്‌. തുര്‍ക്കിയിലെത്തന്നെ യഥാര്‍ഥ 
നഖ്ശബന്ധികള്‍,ഹഖാനികളെ പിഴച്ചവരായും തസ്വവ്വുഫിന്റെയും സുന്നിസത്തിന്റെയും തനിമ 
നശിപ്പിച്ചവരായും പരിഗണിക്കുന്നു.
യഥാര്‍ഥ നഖ്ശബന്ധികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്‌. അവര്‍ക്കാര്‍ക്കും 
നസീമിന്റെ വ്യാജ ത്വരീഖത്തുമായി യാതൊരു ബന്ധവുമില്ല. ഇസ്താമ്പൂളില്‍ മണ്‍മറഞ്ഞ 
ശൈഖ്‌ ഹില്‍മി ഇഷിഖിന്റെ അനുയായികളും ജനസമ്മതിയുള്ളവരാണ്‌. അവരും നസീമിന്റെ വ്യാജ 
ത്വരീഖത്തിനെ എതിര്‍ക്കുന്നവരാണ്‌. 


ഇവിടെ കേരളക്കരയില്‍, പ്രവാചക കാലത്ത്‌ തന്നെ ഇസ്ലാം പ്രചരിക്കുകയും പ്രഗല്‍ഭരായ 
ആത്മീയ പണ്ഡിതരിലൂടെ ഇന്നും ശോഭയോടെ നിലനില്‍ക്കുകയും ചെയ്യുന്ന നാടാണ്‌. 
ശരീഅത്തും ത്വരീഖത്തും നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിവുള്ള പണ്ഡിതരെ 
മാറ്റിനിര്‍ത്തി നാമെന്തിനു പലതിന്റെയും പിന്നാലെ പോകണം.

സൈബര്‍ മേഘലയില്‍ പരിജ്ഞാനമുള്ള ഹഖാനി ത്വരീഖത്തില്‍ പെട്ടുപോയവര്‍ക്കും 
അല്ലാത്തവര്‍ക്കും ത്വരീഖത്തിന്റെ മുഴുവന്‍ വശങ്ങളും അറിയാന്‍ ഇന്ന് 
മാര്‍ഗമുണ്ട്‌. മുസ്‌ലിം പാത്തിലെ താഴെ ലിങ്ക്‌ ക്ലിക്ക്‌ ചെയ്ത്‌ വിശദമായി 
പഠിക്കുക. 
തീരാത്ത സംശയങ്ങള്‍ അറിവും ഭയഭക്തിയുമുള്ള പണ്ഡിതരോട്‌ ചോദിക്കുകയോ, താഴെ 
അഡ്രസ്സില്‍ മെയില്‍ ചെയ്യുകയോ, തല്‍സമയ സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്രൂമായ - കേരളാ 
മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്രൂമില്‍ (www.sunnionlineclass.com) മൈക്കിലൂടെ 
പണ്ഡിതരോട്‌ ചോദിക്കുകയും ആവാം.

Link : http://www.muslimpath.com/tareeqath/
ത്വരീഖത്ത്‌ത്വരീഖത്ത്‌ പ്രമാണങ്ങളില്‍ത്വരീഖത്ത്‌ ഉല്‍ഭവവും വളര്‍ച്ചയുംചരിത്ര 
പുരുഷന്മാര്‍വൈവിധ്യം ത്വരീഖത്തുകളില്‍ത്വരീഖത്തും ശരീഅത്തുംഅറിവുകള്‍ 
അനുഭവങ്ങള്‍തര്‍ബിയത്തും ത്വരീഖത്തുംശൈഖും ത്വരീഖത്തുംമുരീദും 
ത്വരീഖത്തുംത്വരീഖത്തും വ്യാജന്മാരുംവ്യാജന്മാരുടെ വൈകൃതങ്ങള്‍ത്വരീഖത്തും 
സാധരണക്കാരുംമജ്ദൂബും ത്വരീഖത്തുംത്വരീഖത്തില്ലാത്ത ശരീഅത്ത്‌വിമര്‍ശനത്തിന്റെ 
അപകടംഫിഖ്‌ഹും ഫിസ്ഖുംസംഘട്ടനം വ്യാജകഥഇല്‍ഹാമിന്റെ ഇതിവൃത്തംദികറിന്റെ 
വഴിസായൂജ്യം സ്വലാത്തിലൂടെവലിയ്യിന്റെ വഴികറാമത്തിന്റെ കരുത്ത്‌അത്യുന്നതര്‍ അവര്‍ 
തന്നെ


e-mail : [email protected]


അല്ലാഹു നമ്മളെ എല്ലാം പിഴച്ച വിശ്വാസത്തില്‍ നിന്നും രക്ഷിക്കട്ടെ, 
ആമീന്‍......







-- 
HAFIZ SHIHABUDHEEN AZHARI VAVOOR

                                          
_________________________________________________________________
New Windows 7: Find the right PC for you. Learn more.
http://windows.microsoft.com/shop
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to