മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച ഒരാള്‍ മരിച്ചു 
Posted on: 18 Jan 2010


സാന്ത: മധ്യപ്രദേശിലെ ലഹ്രൗറയില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 
ഒരാള്‍ മരിച്ചു. ഇന്നലെയുണ്ടായ അപകടത്തില്‍ ശ്രീകാന്ത് മല്ല എന്ന ആളാണ് മരിച്ചത്. 

ഹൈടെന്‍ഷന്‍ വൈദ്യുതി ടവറിനുസമീപം മൊബൈല്‍ ഫോണില്‍ 
സംസാരിച്ചുകൊണ്ടുനില്‍ക്കുന്നതിനിടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. 

നോക്കിയ കമ്പനിയുടെ 1100 എന്ന മോഡല്‍ ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. 
പരിക്കേറ്റ മല്ല സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്ന 
മറ്റുചിലര്‍ക്കും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

കേരളത്തിലും മൊബൈല്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് 
ചെയ്തിട്ടുണ്ട്. കക്കട്ടിലിനടുത്ത് ഇതേ മോഡല്‍ ഫോണ്‍ ചാര്‍ജുചെയ്യുന്നതിനിടെ 
പൊട്ടിത്തെറിച്ചിരുന്നു. മലപ്പുറത്തും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു


      
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to