ഉസാമാ ചിത്രങ്ങള്‍ പിന്‍വലിച്ചു; എഫ്.ബി.ഐ മാപ്പു പറഞ്ഞു
Monday, January 18, 2010 വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദിന്റെതെന്ന് അവകാശപ്പെട്ട്
പുറത്തുവിട്ട ഗ്രാഫിക് ചിത്രങ്ങള്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി എഫ്.ബി.ഐ
പിന്‍വലിച്ചു. സംഭവത്തില്‍ ഏജന്‍സി മാപ്പ് പറഞ്ഞു. ചിത്രത്തില്‍ ഉപയോഗിച്ചത് തന്റെ
പടമെന്ന സ്പാനിഷ് എം.പി ഗാസ്പര്‍ ലാമസാറസ് വ്യക്തമാക്കിയതോടെയാണ് എഫ്.ബി.ഐ
തടിതപ്പിയത്. ഉസാമ ബിന്‍ലാദിന്‍ ഇപ്പോള്‍
എങ്ങനെയിരിക്കുമെന്ന് അറിയാന്‍ ഗ്രാഫിക് വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ
ചിത്രമെന്ന് അവകാശപ്പെട്ടാണ് ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ടത്. ഗൂഗിള്‍
ഇമേജസിലെ തന്റെ ചിത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു ലാമസാറസിന്റെ ആരോപണം. ഇത്
ശരിയാണെന്ന് സമ്മതിച്ചാണ് എഫ്.ബി.ഐയുടെ നടപടി.
താടിയും തലപ്പാവുമില്ലാത്ത ഉസാമയുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. തന്റെ കൈയിലെ
ചിത്ര ശേഖരത്തില്‍ തൃപ്തി വരാത്തതിനാല്‍ എഫ്.ബി.ഐ ഡിസൈനര്‍ ഗൂഗിള്‍
ഇമേജസില്‍നിന്ന് എടുക്കുകയായിരുന്നു സ്പാനിഷ് എം.പിയുടെ ചിത്രമെന്ന് എഫ്.ബി.ഐ
വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുസ്ലിം പേരുള്ളവരുടെ മുഖങ്ങള്‍ എന്ന പേരിലാണ് ഇയാള്‍
പടം തിരഞ്ഞത്. വിര്‍ജീനിയയിലെ എഫ്.ബി.ഐ ലാബില്‍
തയാറാക്കിയ ചിത്രങ്ങള്‍ പിന്നീട് വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ പോസ്റ്റ്
ചെയ്തു. ചിത്രത്തിലെ വ്യക്തിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടര കോടി
ഡോളര്‍ പ്രതിഫലം നല്‍കുമെന്നറിയിക്കുന്ന പോസ്റ്ററാണ് പ്രസിദ്ധീകരിച്ചത്.
സാങ്കേതികത ഭീകര വിരുദ്ധ വേട്ടക്ക് എങ്ങനെ തുണയാകുമെന്നതിന് ഉദാഹരണമാണ് ഈ
ചിത്രങ്ങളെന്ന് വീമ്പടിച്ചാണ് എഫ്.ബി.ഐ അസിസ്റ്റന്റ് ഡയരക്ടര്‍ ലൂയിസ് ഇ. ഗ്രീവ്
ചിത്രങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍, ചിത്രങ്ങള്‍ വിവാദമായതോടെ ഏജന്‍സി മാപ്പു
പറഞ്ഞു. ചിത്രം തയാറാക്കിയതില്‍ പൂര്‍ണമായും ക്രമക്കേട് നടന്നുവെന്നും
എഫ്.ബി.ഐക്ക് അപമാനം വരുത്തിവെച്ചെന്നും വക്താവ് കാള്‍
ഹോഫ്മാന്‍ വ്യക്തമാക്കി.
കടുത്ത അമേരിക്കന്‍ വിരുദ്ധനായ ലാമസാറസ് സ്പെയിനിലെ പ്രമുഖ കമ്യൂണിസ്റ്റ്
നേതാവാണ്. പാര്‍ലമെന്റിലെ ഇടത് പാര്‍ട്ടികളുടെ വക്താവായ അദ്ദേഹം അമേരിക്കയുടെ ഭീകര
വിരുദ്ധ യുദ്ധത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐയോട്
വിശദീകരണം തേടിയ ലാമസാറസ് അത് തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്
വ്യക്തമാക്കി. തന്റെ ചിത്രത്തിലെ നെറ്റിയും
മുടിയും താടിയും എടുത്ത് പഴയൊരു ഉസാമ ചിത്രത്തില്‍ ചേര്‍ക്കുകയായിരുന്നു. ഇത്ര
പ്രാചീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണോ ഭീകരവിരുദ്ധ പോരാട്ടം തുടരുകയെന്ന്
അമേരിക്ക വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ 53 വയസ്സ് ഉണ്ടാവുമെന്ന് കരുതുന്ന ബിന്‍ ലാദിന്‍ എങ്ങനെയിരിക്കുമെന്ന്
അറിയാനാണ് ചിത്രങ്ങള്‍ തയാറാക്കിയത്. 1998ല്‍ എടുത്ത ബിന്‍ ലാദിന്റെ ചിത്രങ്ങളാണ്
ഇപ്പോള്‍ പ്രചാരത്തിലുള്ളത്്.
--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/