ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്
Thursday, January 21, 2010 പാരിസ്: ജര്‍മനിക്ക് പിന്നാലെ ഫ്രാന്‍സും
മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെതിരെ ഉപഭോക്താക്കള്‍ക്ക്
മുന്നറിയിപ്പ് നല്‍കി. സുരക്ഷാ കാരണങ്ങളാലാണ് ഈ പ്രശസ്ത ഇന്റര്‍നെറ്റ് ബ്രൌസര്‍
ഉപയോഗിക്കുന്നതിനെതിരെ ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയത്. എല്ലാ പതിപ്പുകളും
മുന്നറിയിപ്പിന്റെ പരിധിയില്‍ വരുന്നുണ്ട്.
ചൈനയിലെ കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ ഗൂഗിളിനെതിരെ നടത്തിയ ആക്രമണത്തിന്റെ
പശ്ചാതലത്തില്‍ ജര്‍മനിയാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. ചൈനയില്‍
ഹാക്കര്‍മാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ^മെയില്‍ അക്കൌണ്ടുകളില്‍
കടന്നുകൂടിയത് ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ സാധ്യത ഉപയോഗിച്ചായിരുന്നു.
ഇക്കാര്യം അംഗീകരിച്ചെങ്കിലും അതിന്റെ പേരില്‍ സുരക്ഷാ
മുന്നറിയിപ്പ് നല്‍കിയതിനെ മൈക്രോസോഫ്റ്റ് ചോദ്യം ചെയ്തു. ഗൂഗിളിനെതിരായ ആക്രമണം
കൃത്യമായ ലക്ഷ്യത്തോടുകൂടിയ ബോധപൂര്‍വമായ ആക്രമണമായിരുന്നെന്നും ഇത് സാധാരണ
ഉപഭോക്താക്കള്‍ക്ക് ബാധകമാവില്ലെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. തങ്ങളുടെ
ബ്രൌസറിന്റെ സെക്യൂരിറ്റി സോണ്‍ 'ഹൈ' ആയി വെക്കണമെന്ന് ഉപഭോക്താക്കളോട്
മൈക്രോസോഫ്റ്റ് നിര്‍ദേശിച്ചു. ഉപയോഗത്തില്‍
ചില തകരാറുകള്‍ ഉണ്ടാവുമെങ്കിലും ഇതാണ് സുരക്ഷിതമെന്നും കമ്പനി വക്താവ് പറഞ്ഞു.
--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/