>> ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് . >>> >>> അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ >>> എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്. >>> വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു. >>> >>> “കേശവാ എന്തിനാ അവര്‍ വന്നത് ? >>> >>> മൈക്ക് വാസുവിന് കാര്യമറിയണം. >>> >>> “ഓ അയാളുടെ മോള്‍ ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ.. >>> >>> “എന്താ കാര്യം ? >>> >>> “ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്. >>> >>> “അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…? >>> >>> “ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ >>> ചതിച്ചെന്ന്.!! >>> >>> മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !! >>> >>> “ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം. >>> >>> എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും >>> വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!! >>> >>> അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു >>> കാണുന്നുണ്ടായിരുന്നു. >>> >>> “ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!! >>> >>> നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു. >>> വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!! >>> >>> ശിവന്‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു. >>> അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു. >>> >>> “നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം >>> ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് .. >>> >>> നാസര്‍ വീമ്പിളക്കി. >>> >>> “ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല >>> മണ്ണില്‍ കിടന്നുരുളും. >>> >>> ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍. >>> >>> “എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍.. >>> >>> പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്. >>> >>> പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും >>> രക്തം ഒലിച്ചിറങ്ങി. >>> >>> പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും >>> ഇറങ്ങി വന്നു. കൂടെ അഷറഫും. >>> >>> “എന്താ … എന്തിനാ വഴക്ക്? >>> >>> അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു. >>> >>> “നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. നിങ്ങളുടെ മകള്‍ ഒരു ഹിന്ദുകുട്ടിയെ ചതിച്ച് >>> ഇവന്‍ ഇവിടെ ജീവിക്കണ്ട.. >>> >>> ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു. >>> >>> “ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ? >>> >>> അഷറഫിന് കാര്യം പിടി കിട്ടിയില്ല. >>> >>> “ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര >>> ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ.. >>> >>> ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു. >>> >>> “ നിര്‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ >>> മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ… >>> >>> ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു. >>> >>> “അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ? >>> >>> തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു. >>> >>> “അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ >>> വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് >>> പോവാന്‍ വന്നതാ ഞങ്ങള്‍.. >>> >>> ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി. >>> >>> ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു >>> തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം >>> എന്ന് ചിന്തിച്ച്.
-- Aneez -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
