ഫേസ്ബുക് സ്ഥാപകന്റെ വഴിവിട്ട ജീവിതം ഇനി സിനിമ
Monday, May 17, 2010
വാഷിങ്ടണ്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായ ഫേസ് ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമായ
മാര്‍ക് സകര്‍ബര്‍ഗ് ക്രൂരനായ ലൈംഗിക മനോരോഗിയാണെന്ന് സിനിമ. 26കാരനായ സകര്‍ബര്‍ഗിന്റെ
ജീവിതം ചിത്രീകരിക്കുന്ന 'സോഷ്യല്‍ നെറ്റ്‌വര്‍ക്ക്' എന്ന ഹോളിവുഡ് ചിത്രത്തിലാണ് ഈ ആരോപണം.
ബെന്‍ മെസ്‌റിച്ചിന്റെ 'ദ ആക്‌സിഡന്റല്‍ ബില്യനയഴ്‌സ്' എന്ന പുസ്തകത്തെ ആധാരമാക്കി
നിര്‍മിക്കുന്ന ചിത്രം ഒക്‌ടോബറില്‍ പുറത്തിറങ്ങും. അംഗങ്ങളുടെ സ്വകാര്യത ഹനിക്കുന്ന തരത്തില്‍
ഫേസ്ബുക് കൊണ്ടുവന്ന മാറ്റങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നതിനിടെയാണ് സിനിമ
പുറത്തുവരുന്നത്. വെള്ളിയാഴ്ച 26ാം ജന്മദിനം ആഘോഷിച്ച സകര്‍ബര്‍ഗിന് ചിത്രം കനത്ത
ആഘാതമാവുമെന്നാണ് വിലയിരുത്തല്‍.2004ല്‍ കാമുകി എറിക ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്നുള്ള
മനഃപ്രയാസം മാറ്റാനാണ് സകര്‍ബര്‍ഗ് ഫേസ്ബുക്കിന് രൂപം നല്‍കിയത്.
ഹാര്‍വാര്‍ഡിലെ ബാറില്‍നിന്ന് കാമുകി ഇറങ്ങിപ്പോവുന്ന സംഭവത്തോടെയാണ് സിനിമ തുടങ്ങുന്നത്.
രോഷാകുലനായ സകര്‍ബര്‍ഗ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് പടിയിറങ്ങി സിലിക്കണ്‍
വാലിയില്‍ എത്തുന്നു. സംഗീത ചോരണ വെബ്‌സൈറ്റായ നാപ്‌സ്റ്ററിന്റെ സ്ഥാപകന്‍ സീന്‍
പാര്‍ക്കറുമായി ചേര്‍ന്ന് സകര്‍ബര്‍ഗ് ഫേസ്ബുക്ക് സ്ഥാപിക്കുന്നു.
സഹപാഠികളായ കാമറോണ്‍, ടൈലര്‍ വിന്‍ക്ലിവസ് സഹോദരന്മാരുടെ സഹായത്തോടെയാണ് ഇത്
സാധിക്കുന്നത്. എന്നാല്‍, ഫേസ്ബുക്ക് ജൈത്രയാത്ര തുടങ്ങിയതോടെ സകര്‍ബര്‍ഗ് അവരെ പുറത്താക്കി
സ്ഥാപനം പിടിച്ചെടുക്കുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ നിയമ പോരാട്ടത്തില്‍ സകര്‍ബര്‍ഗിന്
കാമറോണ്‍ സഹോദരന്മാര്‍ക്ക് 6.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നു. കോടികള്‍
കൈയില്‍ വന്നതോടെ പെണ്ണിനും സുഖഭോഗങ്ങള്‍ക്കും അടിമയാവുന്ന സകര്‍ബര്‍ഗിന്റെ പില്‍ക്കാല
ജീവിതമാണ് ചിത്രത്തിലേറെയും. പ്രമുഖ നടന്‍ ജെസി ഈസന്‍ബര്‍ഗാണ് സകര്‍ബര്‍ഗിനെ
അവതരിപ്പിക്കുന്നത്. കെവിന്‍ സ്‌പേസി നിര്‍മിക്കുന്ന ചിത്രം ഡേവിഡ് ഫിന്‍ഷര്‍ സംവിധാനം
ചെയ്യുന്നു.
--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/