*As i Recvd*
അസ്സലാമു അലൈക്കും
പ്രിയ സുഹ്ര്ത്തുക്കളേ
മൊബൈല്‍ ഇല്ലാതെ ജീവിക്കുക എന്നത് സങ്കല്‍പ്പിക്കാന്‍
കഴിയാത്ത ഒരു ചുറ്റുപാടിലാണ് നാം എന്നറിയാം. എന്നാലും
ദുഖകരമെന്നു പറയട്ടെ .. ഈ അടുത്തൊരു ദിനം ഒരു മയ്യിത്ത് നിസ്കാരത്തിനും അനന്തര
പ്രാര്‍ഥനക്കും പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ മരിച്ച പുത്രനും മറ്റു
ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും എല്ലാം ഉള്ള ഒരു സദസ്സില്‍ മരിച്ച
ഉമ്മയുടെ മഗ്ഫിറതിനുവേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കുനതിന്റെ ഇടയില്‍ ഒരു
സഹോദരന്റെ പോക്കറ്റില്‍ നിന്നും "സുന്ദരീ ..സുന്ദരീ ഒന്നൊരുങ്ങിവാ ..." എന്ന്
പാടാന്‍ തുടങ്ങി എന്ന് മാത്രമല്ല. ആ സഹോദരന്‍ ധരിച്ചിരുന്ന പാന്‍റ് അല്‍പ്പം
ഫിറ്റ് ആയതിനാലും എല്ലാരും വിരിപ്പില്‍ ഇരിക്കുന്നതാലും ആ "നാദം" ഒരല്പ
നേരം നീണ്ടു നിന്ന് . എല്ലാവരുടെ ശ്രദ്ധയും അങ്ങോട്ടായി.
മരിച്ച ഉമ്മയോടുള്ള ആദരവും ഹൃദയത്തില്‍ നിന്നു അല്ലാഹുവിനോടുള്ള
അടുപ്പവും ഒരല്പനേരം എല്ലാവരും മറന്നു. (ആരെയും അപമാനിക്കാനല്ല ഇതെഴുതുന്നത്
എന്നെന്റെ പ്രിയ സുഹുര്ത് മനസ്സിലാക്കണം . ആ സദസ്സ് പിരിയുമ്പോള്‍ ഉസ്താദ്
പറഞ്ഞതനുസരിച്ച് നിങ്ങളത് മാറ്റിയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. )
നാളെ നമുക്കുവേണ്ടി മഗ്ഫിരതിന്നായി ദുആ ചെയ്യാന്‍ ആരെന്കിലുമുണ്ടായാല്‍ ആ
സദസ്സില്‍ ഇത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ
ഇത്തരം സന്ദര്‍ഭങ്ങള്‍ പലസമയതും ഉണ്ടാകാറുണ്ട് .ചിലര്‍ പള്ളിയില്‍
കയറുമ്പോള്‍ ഓഫ് ചെയ്യാന്‍ മറക്കുന്നത് മൂലം,ചില മൊബൈല്‍ സെറ്റിങ്ങില്‍
വരുന്ന തകരാര് മൂലം, എല്ലാം അവിടെ കൂടി നില്‍ക്കുന്ന സര്‍വ മനുഷ്യരുടെയും
നിസ്കാരതിന്റെയോ മറ്റു ഇബാദത്തുകളുടെയോ സര്‍വ്വ ശ്രദ്ധയും
മാറും വിധം ഗാനങ്ങളായോ മ്യുസിക്കുകളായോ കേക്കാം .
ഏറ്റവും ചുരുങ്ങിയ പക്ഷം നമ്മളൊക്കെ മുസല്‍മാന്‍ എന്ന
നിലയില്‍ പള്ളികളിലും മാറ്റ് ആദരിക്കപ്പെടുന്ന
സദസ്സുകളിലും പങ്കെടുക്കുമ്പോള്‍ കേള്‍ക്കാന്‍ ഉതകുന്ന തരത്തില്‍
റിംഗ് ട്യുനുകള് സെറ്റ് ചെയ്യുന്നതല്ലേ ഉചിതം.
ഫോണ്‍ ചെയ്യാനും അത്യാവശ്യം മെസ്സേജുകള്‍ അയക്കാനും മാത്രം
ഉപയോഗിച്ചിരുന്ന മൊബൈല്‍ ഇന്ന് "ഫോണും ചെയ്യാം" എന്ന നിലയിലേക്ക് എത്തിയതിന്റെ
പിന്നിലെ കച്ചവട തന്ത്രവും കൂടെ നഷ്ട്ടമായ ഇസ്ലാമീക
സംസ്കാരവും സുന്നികളെങ്കിലും തിരിച്ചറിയണം
നന്മ ഉള്‍കൊളളാനും നല്ലത് പിന്പറ്റാനും അല്ലാഹു
നമുക്ക് തൌഫീഖ് ചെയ്യട്ടെ
ദുആ വസിയ്യത്തോടെ
Ismail wayanad
--
Warm Regard
M S ALI Deira,Dubai
Online at:
[email protected]
--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/