ദേശക്കൂറും ദേശസ്നേഹവും അളന്നെടുക്കുന്ന നിര്‍ദ്ദോഷമായ സര്‍വ്വേ നടത്താന്‍ പോലും ഈ 
നാട്ടില്‍ അവകാശമില്ലേ!!!
 
അമേരിക്കന്‍ ഏജന്‍സിക്കായി ഒരു രഹസ്യ സര്‍വേ
 


കേരള തലസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആരൊക്കെയോ നടത്തിയ 
സര്‍വേയെപ്പറ്റി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിരിക്കുന്നു. സംഭവം 
ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി 
രാമചന്ദ്രന്‍ പറയുന്നു. അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്ടണ്‍ സര്‍വേ റിസര്‍ച്ച് 
അസോസിയേറ്റ് ഇന്റര്‍നാഷനലിനുവേണ്ടി ടി.എന്‍.എസ്
 ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് രഹസ്യപഠനം നടത്തിയത്. ഔദ്യോഗിക 
കേന്ദ്രങ്ങളൊന്നുമറിയാതെ അമേരിക്കന്‍ ഏജന്‍സിക്കുവേണ്ടി ചോദ്യാവലി രൂപത്തില്‍ 
നടത്തിയ പഠനം നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക 
സൃഷ്ടിച്ചിരിക്കുന്നു. മുസ്‌ലിം വിഭാഗക്കാരെ ഉദ്ദേശിച്ച് ഉള്‍ക്കൊള്ളിച്ച 
ചോദ്യങ്ങളാണ് ഉത്കണ്ഠ ഉയര്‍ത്തുന്നത്. അമേരിക്കയോടും
 ഇസ്രായേലിനോടുമുള്ള മനോഭാവം അറിയാനുള്ള ചോദ്യങ്ങള്‍ അക്കൂട്ടത്തിലുണ്ട്; ഒപ്പം, 
മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യംചെയ്യുന്ന വേറെ കുറേയെണ്ണവും. സര്‍വേയെക്കുറിച്ച് 
അറിഞ്ഞ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയശേഷം കേന്ദ്ര 
ഏജന്‍സികള്‍ സംഭവം അന്വേഷിക്കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നുവത്രെ.
നിരുപദ്രവമല്ല സര്‍വേ എന്ന് അതിലെ ചോദ്യങ്ങള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനു 
പിന്നില്‍ പ്രവര്‍ത്തിച്ച പ്രിന്‍സ്ടണ്‍ സംഘടനയുടെ പ്രവര്‍ത്തനമേഖലയില്‍, പ്രത്യേക 
സമുദായങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രധാന ഇനമാണ്; ഇതാകട്ടെ, തങ്ങളെ ഈ ജോലി 
ഏല്‍പിക്കുന്ന കക്ഷികള്‍ക്ക് തീരുമാനങ്ങളും നയങ്ങളും കൈക്കൊള്ളാന്‍ അത്യാവശ്യമായ 
വിവരങ്ങളായിരിക്കുമെന്നും
 അവര്‍ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോള്‍, 'ഉചിത 
തീരുമാനങ്ങളെ'ടുക്കാനായി മുസ്‌ലിംകളെപ്പറ്റി രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അവരെ 
ഏല്‍പിച്ച കക്ഷി ആരെന്ന ചോദ്യം പ്രസക്തമാകുന്നു. ഒരു അമേരിക്കന്‍ ഏജന്‍സി 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു സര്‍വേ പണം 
മുടക്കി നടത്തിക്കുന്നതിലെ ഉദ്ദേശ്യം ഉത്കണ്ഠയുണ്ടാക്കുന്നു.
 ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ഇന്ത്യന്‍ സൈന്യത്തോടുമുള്ള മനോഭാവം, അമേരിക്കയോടും 
ഇസ്രായേലിനോടുമുള്ള മനോഭാവം, മതപരമായ അറിവും നിഷ്ഠയും തുടങ്ങിയ കാര്യങ്ങള്‍ 
മുസ്‌ലിംകളോട് പ്രത്യേക ചോദ്യങ്ങളായി ഉന്നയിക്കുന്നതിലെ ദുഷ്ടലാക്ക് ആരുടേതാണ്? 
ഇറാനെ പിന്തുണക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ആരുടെ 
അജണ്ടയാണ്? അന്യ വിശ്വാസം
 പുലര്‍ത്തുന്നവരോട് പൊരുതണമെന്ന വീക്ഷണത്തോട് യോജിപ്പുണ്ടോ, ഉസാമ ബിന്‍ 
ലാദിനെപ്പോലുള്ളവര്‍ക്ക് ജനപ്രീതിയുണ്ടെന്ന് കരുതുന്നുണ്ടോ, ചാവേറാക്രമണത്തില്‍ 
കൊല്ലപ്പെടുന്നത് ഇസ്‌ലാമികമായി ശരിയോ തുടങ്ങി അനേകം ചോദ്യങ്ങള്‍ എന്തുതരം 
വസ്തുതാന്വേഷണമാണ്? അമേരിക്കയുടെ അഫ്ഗാന്‍ നയത്തെപ്പറ്റി കരിമഠം കോളനിക്കാരോട് 
ചോദിക്കുന്നത് എന്ത് അറിയാനാണ്? പരമാധികാര രാജ്യമായ
 ഇന്ത്യയിലെ പൗരന്മാരെ നിന്ദയും ധാര്‍ഷ്ട്യവും നിറഞ്ഞ രീതിയില്‍ ചോദ്യംചെയ്യാന്‍ 
ഏത് വിദേശ ഏജന്‍സിക്കും കഴിയുമെന്നാണോ ഈ സംഭവത്തില്‍നിന്നു മനസ്സിലാക്കേണ്ടത്? 
പ്രത്യേകതരത്തില്‍ ഉത്തരം കിട്ടാന്‍ പാകത്തില്‍ എഴുതിയ ചോദ്യങ്ങള്‍ 
സത്യമറിയാനുള്ളത് പോലുമല്ല. ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ വേറെ ഏതു 
രാജ്യത്ത് പോകുമെന്ന ചോദ്യത്തിന് പാകിസ്താന്‍ എന്ന
 ഉത്തരം കിട്ടാന്‍ സര്‍വേ നടത്തിയയാള്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷാ സംവിധാനത്തെയും നോക്കുകുത്തിയാക്കി വിദേശ 
ഏജന്‍സിക്കുവേണ്ടി അഞ്ചുപേര്‍ രണ്ടു വിഭാഗങ്ങളായി ഓരോ വീട്ടിലും ഓരോ മണിക്കൂറോളം 
ചെലവിട്ടത് വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നാണ് അറിവ്. വിവരം 
കിട്ടിയശേഷവും സംസ്ഥാന പൊലീസ് കാര്യം ഗൗരവമായി അന്വേഷിച്ചില്ലത്രെ. സര്‍വേ 
നടത്തിയവരെ
 കസ്റ്റഡിയിലെടുത്തെങ്കിലും സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത് 
സംശയമുയര്‍ത്തുന്നുണ്ട്. സര്‍വേ എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി എന്നൊന്നും 
അന്വേഷിച്ചില്ല. സര്‍വേ നടത്തിപ്പു കമ്പനിയുടെ വിശദാംശം തേടാന്‍ കൊച്ചി 
പൊലീസിലേക്ക് അറിയിപ്പ് പോയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഇനി എല്ലാം കേന്ദ്ര 
ഏജന്‍സി എന്നു പറഞ്ഞ് കൈകഴുകി. സംഭവം വിവാദമായതോടെ പൊലീസ് കുറച്ചുകൂടി
 ജാഗ്രത്തായിട്ടുണ്ടെങ്കിലും ബഹളം ശമിക്കുന്നതോടെ ഇതിന്റെ ഫയലും മടക്കിവെക്കാന്‍ 
സാധ്യത ഏറെയാണ്. ഇസ്രായേല്‍ ബന്ധമുള്ള കമ്പനികളും വ്യക്തികളും സ്വതന്ത്രമായി 
വിഹരിക്കുകയും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ 
വരാറുണ്ടെങ്കിലും രാജ്യസുരക്ഷക്കും സാമൂഹിക ഭദ്രതക്കും അത്യാവശ്യമായ അന്വേഷണങ്ങള്‍ 
നടക്കുന്നുണ്ടെന്ന് ഉറപ്പില്ല.
ഇസ്രായേല്‍, യു.എസ് താല്‍പര്യക്കാര്‍ ഗൂഢമായി നുഴഞ്ഞുകയറ്റം തുടങ്ങിയതിനുശേഷമാണ് 
ഇന്ത്യയിലെ സാമൂഹികാന്തരീക്ഷം ഏറെ വഷളായതെന്ന നിരീക്ഷണമുണ്ട്. സാമുദായിക സൗഹാര്‍ദം 
തകര്‍ത്ത് മുതലെടുപ്പ് നടത്തുന്നതില്‍ വിദേശ ശക്തികള്‍ക്കുള്ള താല്‍പര്യം വലിയ 
രഹസ്യമൊന്നുമല്ല. സമീപകാലത്താകട്ടെ ഇസ്രായേലി രഹസ്യാന്വേഷക സംഘമായ മൊസാദും 
യു.എസിന്റെ സി.ഐ.എയുമായി ഇന്ത്യയെ
 സഹകരിപ്പിക്കാന്‍ ഭീകരവിരുദ്ധ പോരാട്ടത്തെ ഉപയോഗിക്കുന്നതില്‍ അവര്‍ 
വിജയിച്ചിരിക്കുന്നു. മുസ്‌ലിംകളെ ഒറ്റപ്പെടുത്തി മോശമായി ചിത്രീകരിക്കുന്നതിലും 
സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിലും സാമ്രാജ്യത്വ ശക്തികള്‍ക്ക് പ്രത്യേക 
താല്‍പര്യം തന്നെയുണ്ട്. പൊലീസ് തങ്ങള്‍ക്കെതിരാണെന്ന ധാരണ 
മുസ്‌ലിംകള്‍ക്കുണ്ടെന്നും അത് ശരിയല്ലെന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തര
 മന്ത്രി ചിദംബരവും വിവാദ സര്‍വേയെപ്പറ്റി ഗൗരവത്തില്‍ അന്വേഷിക്കുമെന്ന് 
പ്രഖ്യാപിച്ച സഹമന്ത്രി മുല്ലപ്പള്ളിയും ഈ സംഭവത്തെപ്പറ്റി ഉയര്‍ന്നിട്ടുള്ള ആശങ്ക 
ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍വേക്കു പിന്നിലെ 
ശക്തികളെയും താല്‍പര്യങ്ങളെയും കണ്ടെത്തുക, അതിന് അവര്‍ക്ക് ആരെങ്കിലും ഒത്താശ 
ചെയ്‌തെങ്കില്‍ അത് കണ്ടുപിടിക്കുക,
 കുറ്റവാളികളെ ശിക്ഷിക്കുക- ഇത്രയും ചെയ്യുമ്പോഴാണ് ഇക്കാര്യത്തില്‍ ആശങ്ക 
പരിഹരിക്കപ്പെടുക. മുസ്‌ലിംകളുടെ അരക്ഷിതത്വബോധം വളരാതിരിക്കാന്‍ ഇത്തരം നടപടികള്‍ 
ആവശ്യമാണ്.
http://www.madhyamam.com/news/14388


With Regards 

Abi
 


“At his best, man is the noblest of all animals; separated from law and justice 
he is the worst”
- Aristotle


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to