*മുഹര്‍റ മാസവും ആശൂറാഇന്റെ ശ്രേഷ്ഠതകളും...* * * *السلام عليكم و رحمة الله * * * *ഹിജ്റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം മാസവുമായി ബന്ധപ്പെട്ട് ഒരുപാട് അബദ്ധധാരണകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നു എന്നതു ഒരു ദുഃഖ സത്യമാണ്. എന്നാല്‍ മത പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും പരിശോധിക്കുമ്പോള്‍ മുഹര്‍റം അനുഗ്രഹീതവും, പുണ്യം നിറഞ്ഞതുമായ മസമായിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് ശ്രദ്ധിക്കുക: ” തീര്‍ച്ചയായും ആകാശഭൂമികളുടെ സൃഷ്ടിപ്പ് ദിവസം രേഖപ്പെടുത്തിയത് അനുസരിച്ച് മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടു മാസങ്ങളാകുന്നു. അവയില്‍ നാലെണ്ണം(യുദ്ധം വിലക്കപ്പെട്ട ) പവിത്ര മാസങ്ങള്‍ ആകുന്നു. അതാണ് നേരായ മതം. അതിനാല്‍ പ്രസ്തുത മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്” (സൂറ: തൗബ: 36).*
*അപ്രകാരം തന്നെ ഹദീസിലും കാണാവുന്നതാണ്.അബൂബക്കര്‍(റ) പറയുന്നു, നബി (സ്വ) പറഞ്ഞു ”വര്‍ഷത്തില്‍ പന്ത്രണ്ടു മാസങ്ങളാണ് അതില്‍ നാലു മാസങ്ങള്‍ പവിത്ര മാസങ്ങളാണ്, ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ തുടര്‍ച്ചയായി വരുന്ന മൂന്നു മാസങ്ങളും മറ്റൊന്ന് റജബ് മാസവുമാകുന്നു” (ഹദീസ് ബുഖാരി).* *മുഹര്‍റം മാസത്തെ ഇമാം മുസ്‌ലിം(റ) റിപ്പോര്ട് ചെയ്ത ഹദീസില്‍ ശഹ്റുല്ലഹി (അല്ലാഹുവിന്റെ മാസം) എന്നാണ് നബി(സ്വ)വിശേഷിപ്പിച്ചിരിക്കുന്നത് എന്നതും പ്രസ്തുത മാസത്തിനു മറ്റു മാസങ്ങളുടെ കൂട്ടത്തിലുള്ള ശ്രേഷ്ടതയാണ് വ്യക്തമാക്കിത്തരുന്നത്.* *മേല്‍ വചനങ്ങളില്‍ നിന്നെല്ലാം മുഹര്‍റ മാസം ആദരിക്കപ്പെടേണ്ട മാസമാണ് എന്ന് നിസ്സംശയം മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം അല്ലാഹുവിന്റെ ചിഹ്നങ്ങളെയും അല്ലാഹു ആദരിക്കാന്‍ പറഞ്ഞ മാസങ്ങളെയും നിങ്ങളൊരിക്കലും അനാദരിക്കരുതെന്ന് അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നതും കാണുക; ”സത്യവിശ്വാസികളെ അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത് പവിത്രമായ മാസങ്ങളെയും” (മാഇദ ;2)* *മുഹര്‍റം നഹ്സിന്റെ മാസമോ ?** ഖുര്‍ആനും ഹദീസും പുണ്യ മാസമെന്നും അല്ലാഹുവിന്റെ മാസമെന്നും വിശേഷിപ്പിക്കുകയും, അനാദരിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടും; ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ സമുദായത്തിലെ ഭൂരിഭാഗം ജനങ്ങളും മുഹര്‍റം മാസം പിറക്കുന്നത് തന്നെ നഹ്സ്(അശുഭ മായിട്ടാണ്) കാണുന്നത്.!? യഥാര്‍ത്ഥത്തില്‍ ഇസ്ലാമുമായി ഇത്തരം വിശ്വസാചാരങ്ങള്‍ക്ക് ബന്ധമൊന്നുമില്ല.* *കൂടുതല്‍ വായിക്കുവാന്‍..... http://www.sthreeonline.info/test* * “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (3.185) ” * *വിനയത്തോടെ,* * * * Lubna Muhammad Co-ordinator, സ്ത്രീ Online www.sthreeonline.net * -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
