<http://www.newstower.blogspot.com/> profile3.jpg

 

തിരുവനന്തപുരം: കേരളത്തിന്റെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍ വിടവാങ്ങി. ഏഴു 
പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ സപര്യക്ക് ഇന്ന് വൈകീട്ട് 5.30 ന്  തലസ്ഥാന നഗരിയിലെ 
സ്വകാര്യ ആശുപത്രിയില്‍ വിരാമമായി. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. മരണസമയത്ത് 
മക്കളായ കെ. പത്മജ, കെ. മുരളീധരന്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു. സംസ്‌കാരം 
25ന്  ശനിയാഴ്ച രാവിലെ തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ . വൈകീട്ട് 
മൃതദേഹം തിരുവനന്തപുരത്തെ കല്ല്യാണി വീട്ടിലേക്ക് മാറ്റും. നാളെ രാവിലെ 
കെ.പി.സി.സി.യില്‍ പൊതുദര്‍ശനം. ഉച്ചക്ക് ദര്‍ബാര്‍ ഹാളില്‍. തുടര്‍ന്ന് 
തൃശൂരിലേക്ക് വിലാപ യാത്രയായി കൊണ്ടുപോവും.

കടുത്ത പനിയെയും ശ്വാസ തടസ്സത്തെയും തുടര്‍ന്ന് ഈ മാസം 10നാണ് കരുണാകരനെ 
തിരുവനന്തപുരത്തെ അനന്തപുരി  ആശുപ്രതിയില്‍ ്രപവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില 
വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്റിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വെന്റിലേറ്ററില്‍നിന്ന് മാറ്റിയെങ്കിലും ഇന്നലെ നില വീണ്ടും 
ഗുരുതരമായി. ഇന്ന് രണ്ടു തവണ പക്ഷാഘാതം വന്നതോടെ സ്ഥിതി വഷളാവുകയായിരുന്നു. 
തുടര്‍ന്ന് വൈകീട്ട്  അന്ത്യം സംഭവിച്ചു.

നാല് തവണ മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയായും രാജ്യസഭാ എം.പിയായും കേരള 
രാഷ്്രടീയത്തിലെ നിറഞ്ഞ സാന്നിധ്യമായ കരുണാകരന്റെ വിേയാഗത്തോടെ ഒരു യുഗത്തിനാണ് 
സമാപ്തിയാകുന്നത്. 1969 മുതല്‍ 95 വരേ കോണ്‍്രഗസ് ്രപവര്‍ത്തക സമിതി അംഗമായിരുന്ന 
കരുണാകരന്‍ 95ല്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള 
നിയമസഭയിലേക്ക് ഏഴു തവണ തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ സംസ്ഥാന രാഷ്്രടീയത്തിലെ 
ഭീഷ്മാചാര്യരായാണ് അറിയപ്പെടുന്നത്.

കേരളത്തില്‍ ഒരുപിടി നേതാക്കളുണ്ടെങ്കിലും ലീഡര്‍ എന്ന  സ്ഥാനം കരുണാകരനു മാ്രതം 
അവകാശപ്പെട്ടതാണ്. രാഷ്്രടീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെ താണ്ടിയ അദ്ദേഹം 
എന്നും വിവാദങ്ങളുടെ തോഴന്‍കൂടിയായിരുന്നു. മക്കള്‍ രാഷ്്രടീയത്തിന്റെ പേരിലും 
കോളിളക്കം സൃഷ്ടിച്ച രാജന്‍ കൊലക്കേസിന്റെ പേരിലും ഏറ്റവും ഒടുവില്‍ പാമോലിന്‍ 
കേസിന്റെ പേരിലും കരുണാകരന്‍ എന്ന രാഷ്്രടീയ അതികായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. 
രാഷ്്രടീയ തന്ത്രങ്ങളുടെ ചാണക്യനായും പരാജയങ്ങളെ അതിജീവിക്കുന്ന അതിമാനുഷനായും 
അദ്ദേഹം വിേശഷിപ്പിക്കപ്പെട്ടു. മങ്ങിയും തിളങ്ങിയും അറുപത് വര്‍ഷത്തോളം കേരള 
രാഷ്്രടീയത്തില്‍ കത്തിനിന്ന കരുണാകരന്‍ ചരി്രതത്തിലേക്ക് നടന്നുനീങ്ങുമ്പോള്‍ 
രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെയാണ് കോണ്‍്രഗസിന് നഷ്ടമാവുന്നത്.

1918 ജൂലൈ അഞ്ചിന് കണേ്ണാത്ത് രാമുണ്ണി മാരാരുടെയും കണേ്ണാത്ത് കല്ല്യാണി 
മാരസ്യാരുടെയും മകനായി കണ്ണൂരില്‍ ജനനം. രാജാസ് ഹൈസ്‌കൂളില്‍ മെട്രിക്കുലേഷന്‍, 
തൃശൂര്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രമെഴുത്തിലും ഡിസൈനിംഗിലും 
ജ്യോമട്രിയിലും ഡിപ്ലോമ. 1936ല്‍ കോണ്‍ഗ്രസ് അംഗത്വം നേടിയ കരുണാകരന്‍ തൊട്ടടുത്ത 
വര്‍ഷം തൃശൂര്‍ ടൗണ്‍ കോണ്‍ഗ്രസ് സെക്രട്ടറിയായി. 1945 ല്‍ തൃശൂര്‍ മുന്‍സിപ്പല്‍ 
കൗണ്‍സിലറായ അദ്ദേഹം 47 വരെ ആ സ്ഥാനത്തു തുടര്‍ന്നു.

1957 ല്‍ തിരു കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 59 ല്‍ 
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ടായി. 65 ലാണ് ആദ്യമായി കേരള നിയമ 
സഭയിലെത്തുന്നത്. തൃശൂര്‍ജില്ലയിലെ മാള മണ്ഡലത്തില്‍ നിന്ന്. തുടര്‍ന്ന് മാളയുടെ 
മാണിക്യമായി മാറിയ അദ്ദേഹം 67ലും 70 ലും 77 ലും 80 ലും 82 ലും 87ലും 91ലും മാളയെ 
പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഇതില്‍ 77ലും 81ലും 82ലും 91ലും 
മുഖ്യമന്ത്രിയായി. 71ല്‍ ആഭ്യന്തര മന്ത്രിയും. 1995 ലാണ് കരുണാകരന്‍ 
രാജ്യസഭയിലെത്തുന്നത്. തുടര്‍ന്ന് ഒരു വര്‍ഷം കേന്ദ്ര മന്ത്രിയായി. 96 ലെ ലോക് സഭാ 
തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് പരാജയപ്പെട്ട അദ്ദേഹം 98 ല്‍ തിരുവനന്തപുരത്തു 
നിന്നും 99 ല്‍ മുകുന്ദപുരത്തു നിന്നും ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തികഞ്ഞ ദൈവ വിശ്വാസിയായിരുന്ന കരുണാകരന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം 
ജീവിത പങ്കാളിയുടെ വേര്‍പാടായിരുന്നു. 1993 മാര്‍ച്ച് 25 നായിരുന്നു 
കല്ല്യാണിക്കുട്ടിയമ്മയുടെ അന്ത്യം.

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<image001.jpg>>

Reply via email to