*അസ്സലാമു  അലൈക്കും *
*അല്ലാഹുവിന്‍റെ വിധിയെ തടുക്കാന്‍ ഒരിക്കലും  നമ്മുക്കാവില്ല. {മണ്ണില്‍
നിന്നും ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെയാണ് നിങ്ങളുടെ മടക്കം എത്ര
അര്‍ത്ഥവത്തായ പരിശുദ്ധ വാക്യങ്ങള്‍.} പക്ഷെ നാം മനുഷ്യര്‍ എല്ലാം മറന്ന്
ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ മരണം എന്ന സഹയാത്രികന്‍ എപ്പോഴും നമ്മുടെ കൂടെ
ഉണ്ടെന്ന വിചാരത്തോട് കൂടി വേണം നമ്മള്‍ ജീവിക്കാന്‍. അതും അല്ലാഹുവിനു
പൊരുത്തപ്പെട്ട മാര്‍ഗ്ഗത്തില്‍.ഇല്ലെങ്കില്‍ ഇരുലോകവും നമ്മുക്ക്
പരാജയമായിരിക്കും ഇന്നലെ വൈകിട്ട് അസര്‍ നമസ്ക്കാരം കഴിഞ്ഞു വോളിബോള്‍
കളിക്കാനിറങ്ങിയ എന്‍റെ സഹോദരന്‍ പെട്ടന്ന് കുഴഞ്ഞു വീഴുകയും ഉടന്‍തന്നെ
അല്ലാഹുവിന്‍റെ വിളി വരുകയും ചെയ്തു.അത് വരെ ഓടിച്ചാടി കളിച്ചു നടന്ന എന്‍റെ
സഹോദരന്‍ ഇന്നിതാ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കി യാത്രയായിരിക്കുന്നു.
അതും വളരെ കുറഞ്ഞ പ്രായത്തില്‍. മരണം എന്ന നമ്മുടെ നിഴലിനു പ്രായമോ
പ്രാരാബ്ദങ്ങളോ  ഒരു തടസ്സമല്ല. ഇന്നലെ വരെ ഞാന്‍ കേട്ടിരുന്ന ആ ശബ്ദം
ഇന്നുമുതല്‍ വെറും ഒരമാ മാത്രമായി അവശേഷിചിരിക്കുന്നു... എന്‍റെയും
നിങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇനിയുള്ള നമ്മുടെ ജീവിതമെങ്കിലും  നാം
അല്ലാഹുവിനു തൃപ്തിപെട്ട രീതിയില്‍ ആയിരിക്കാന്‍ വേണ്ടിയുള്ള ഒരു
ഓര്‍മ്മപ്പെടുത്തലായിട്ടുവേണം ഇതിനെ കരുതാന്‍. അതല്ല എന്‍റെ ഈ വാക്കുകള്‍
ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു...
{എന്‍റെ ഈ സഹോദരന് വേണ്ടി ദുആ ചെയ്ത എന്‍റെ അഭിവന്ദ്യ ഉസ്താദന്‍മാര്‍ക്കും
സഹപ്രവര്‍ത്തകക്കും ദീനിസ്നേഹികള്‍ക്കും ഞാന്‍ എന്‍റെ നദിയും കടപ്പാടും
അറിയിക്കുന്നു. ഒപ്പം അല്ലാഹു ദുനിയാവിലും നാളെ പരലോകത്തിലും അര്‍ഹമായ പ്രതിഭലം
തന്നു അനുഗ്രഹിക്കട്ടെ.ആമീന്‍...
നാളെ സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ റസൂല്‍ {സ:അ} യോടൊപ്പം വിചാരണയില്ലാതെ
പ്രവേഷിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മെ എല്ലാവരെയും ഉള്‍പ്പെടുത്തി
അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍ ....
ദുആ വസ്സിയ്യത്തോടെ: ഹുസൈന്‍ കറ്റാനം ജിദ്ദ         *




2011/1/6 Abu Zakiyya <[email protected]>

> Dear All,
> നമ്മുടെ ആര്‍ എസ സി പ്രവര്‍ത്തകന്‍ ഹുസൈന്‍ കട്ടാനത്തിന്റെ അനുജന്‍ ഇന്ന്
> മരണപ്പെട്ടു  ഇരുപത്തിനലുവയസ്സുള്ള അദ്ദേഹത്തിനു വേണ്ടി മയ്യിത്ത്
> നിസ്കരിക്കുവാനും പ്രതീകം പ്രാര്‍ത്ഥിക്കുവാനും അപേക്ഷിക്കുന്നു.
> anwari
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to