*അസ്സലാമു അലൈക്കും*

*{സഹോദരന്മാരെ ഒരു നിമിഷം നിങ്ങളുടെ ചിന്തയെ ഞാന്‍ ഇതിലേക്ക് ക്ഷണിക്കുന്നു.

സ്വന്തമായി ഈ വിവരംകെട്ട വാഹാബികള്‍ക്ക് ജന്മ ദിനം ആഘോഷിക്കാം. കണ്ണില്‍
കണ്ടതും മുഴുവനും വാരിവലിച്ചു തിന്നു രസിക്കാം അതില്‍ ഒരു ശിര്‍ക്കും ഈ
യഹൂദികളുടെ ചാരന്മാരായ വഹാബി വര്‍ഗ്ഗത്തിനില്ല . പക്ഷെ ഇവന്മാരെയും ലോക
ജനതയെയും സൃഷ്ടിക്കാന്‍ കാരണ ഭൂതരായ ലോകാനുഗ്രഹിയായ കാരുണ്യത്തിന്‍റെ നിറകുടം
മുത്ത്‌ മുസ്തഫാ ഹബീബ്  {സ:അ}യുടെ ജന്മ ദിനം സ്വലാത്ത് കൊണ്ടും പാവപ്പെട്ട
സമൂഹത്തിനു ഭക്ഷണം കൊടുത്തും കൊണ്ട് ആഘോഷിച്ചാല്‍ ശിര്‍ക്കും ബിദുഅത്തും...
നിങ്ങള്‍ ചിന്തിക്കൂ ഈ പുതിയ വഹാബി മതത്തെ ഏത് ഗണത്തില്‍
ഉള്‍പ്പെടുത്തും.??????

‘നിങ്ങൾ നന്ദിയുള്ളവരാകൂ നാം നിങ്ങൾക്ക് ഏറ്റിയേറ്റിത്തരുന്നതാണ്”

ഭക്ഷണം നൽകി നബി صلى الله عليه وسلم നന്ദി അറിയിച്ചതിന്റെ  ഉദാഹരണമാണ് ഇമാം
ബുഖാരി റിപ്പോർട്ട് ചെയ്ത താഴെയുള്ള ഹദീസ്


عن عائشة رضي الله عنها قالت ما غِرتُ على أحد من نساء النبي صلى الله عليه
وسلم ما غرت على خديجة رضي الله عنها -وما رأيتها- ولكن كان النبي صلى الله
عليه وسلم يكثر ذكرها وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق
خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول إنها كانت
وكانت وكان لي منها ولد
بخاري 1/ 535 /مسلم 284/2.



ഖദീജാ ബീവിയോടുള്ള സ്നേഹ സ്മരണയിൽ നന്ദിയെന്നോണം നബി صلى الله عليه وسلم ആടിനെ
അറുത്ത് വിതരണം  ചെയ്യാറുണ്ടായിരുന്നു

പ്രസിദ്ധ താബി‌ഇയായ ഹസനുൽ ബസരി رضي الله عنه പറയുന്നു. ഉഹ്ദ് മലയോളം സ്വർണ്ണം
എനിക്കുണ്ടായിരുന്നെങ്കിൽ അവ മുഴുവനും ഞാൻ നബി صلى الله عليه وسلم  യുടെ മദ്‌ഹ്
പറയാൻ ചിലവഴിക്കുമായിരുന്നു.

قال الحسن البصري رحمه الله وددت لو كان لي مثل جبل أحد ذهبا لأنفقته على قراءة
مولد رسول الله صلى الله عليه وسلم

സഹോദരാ, നമ്മുടെ വിലപ്പെട്ട സമയം അനാവശ്യകാര്യങ്ങളിൽ ചിലവഴിക്കുന്നതിനു പകരം ആ
നേതാവിന്റെ صلى الله عليه وسلم സ്ഥാനവും ഗുണങ്ങളും ലോകത്തിന് എത്തിച്ച്
കൊടുക്കാൻ ശ്രമിക്കുക. ഇന്നും ആ നേതാവിനെ തെറ്റായി മനസ്സിലാക്കുന്നവർ
ലോകത്തില്ലേ. നമുക്ക് ഈ സമയം ആ നേതാവിന്റെ ആത്മീയ,ശാരീരിക സൌന്ദര്യമോ അവിടുന്ന്
ലോകത്തോട് കാണിച്ച കാരുണ്യമോ അവിടുന്ന് പ്രചരിപ്പിച്ച അല്ലാഹുവിന്റെ ദീനിന്റെ
കാരുണ്യമോ സൌന്ദര്യമോ പ്രചരിപ്പിക്കാൻ എന്ത്കൊണ്ട് ശ്രമിച്ച് കൂടാ !

ചുരുങ്ങിയത് റബീഉൽ അവ്വലിലെങ്കിലും ആ നേതാവിന്റെ മദ്‌ഹുകളും ചര്യകളും
സംസ്കാരവും കുട്ടികളിലും കുടുംബത്തിലും പ്രചരിപ്പിക്കാനും ആ നേതാവിന്റെ പേരിൽ
അനേകം സ്വലാത്തുകൾ ചൊല്ലാ‍നും ഈ ഒരുമിച്ച് കൂടൽ കാരണമാക്കുന്നില്ലേ ?
ഉണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ.. ഇത് ഹറാമാണെന്ന് തെളിയിക്കുന്ന വല്ല രേഖയും
കൊണ്ട് വരിക. അല്ലെങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതാണ് എനിക്ക്
പറയാനുള്ളതെന്ന് ഗണിക്കുക. ശാന്തമായി ചിന്തിക്കുക. സത്യം മനസിലാക്കുക. അല്ലാഹു
തൌഫീഖ് ചെയ്യട്ടെ. ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

ദുആ വസ്സിയ്യത്തോടെ: ഹുസൈന്‍ കറ്റാനം ജിദ്ദ...*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to