തിരുവനന്തപുരം: പി.എസ്.സി അപേക്ഷകള്‍ക്കൊപ്പം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളില്‍ 
മതാചാരത്തിന്റെ ഭാഗമായി തൊപ്പിയോ ശിരോ വസ്ത്രമോ ധരിച്ച് എടുത്ത ഫോട്ടോകളും 
അനുവദിക്കുമെന്ന് പി.എസ്.സി അറിയിച്ചു. ഫോട്ടോയുമായി ബന്ധപ്പെട്ട മറ്റ് 
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതാകണം ഈ ഫോട്ടോയും.
പി.എസ്.സിയുടെ വിജ്ഞാപനം അനുസരിച്ച് ഓണ്‍ലൈനായി ഫോട്ടോ അപ്‌ലോഡ് ചെയ്ത് 
അപേക്ഷസമര്‍പ്പിക്കുമ്പോള്‍ ഫോട്ടോ സംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ 
തൊപ്പി ധരിച്ച് എടുത്ത ഫോട്ടോ സ്വീകര്യമല്ലെന്ന നിബന്ധനയിലാണ് ഈ മാറ്റം 
വരുത്തിയത്. തലമറയ്ക്കുന്ന ഫോട്ടോകള്‍ ഉപയോഗിക്കാമോ എന്ന ആശയക്കുഴപ്പം വന്ന 
സാഹചര്യത്തിലാണ് ഈ വിശദീകരണം.
 ഫോട്ടോകള്‍ 31/12/2010നു ശേഷം എടുത്തതും ഉദ്യോഗാര്‍ഥിയുടെ  പേരും എടുത്ത 
തീയതിയും ഫോട്ടോയുടെ ചുവടെ പ്രിന്റ് ചെയ്തതായിരിക്കണം
പരീക്ഷാര്‍ഥിയുടെ മുഖവും തോളുകളുടെ മുകള്‍ഭാഗങ്ങളും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക 
വിധത്തിലുള്ള കളര്‍/ബ്ലാക്ക് ആനഡ് വൈറ്റ് ഫോട്ടോയായിരിക്കണം. മുഖത്തിന്റെ ഒരു വശം 
മാത്രം കാണത്തക്കവിധമുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോകള്‍ സ്വീകാര്യമല്ല. 
മാതാചാരപ്രകാരമുള്ള തൊപ്പിക്കും ശിരോ  വസ്ത്രത്തിനും ഇളവുണ്ട്.
200 പിക്‌സല്‍ ഉയരവും X 150 പിക്‌സല്‍ വീതിയുള്ളതും ജെ.പി.ജി ഫോര്‍മാറ്റിലുള്ളതും 
30 കെ.ബി ഫയല്‍ സൈസില്‍ അധികരിക്കാത്തതുമായ ഇമേജുകള്‍ മാത്രമേ അപ് ലോഡ് 
ചെയ്യപ്പെടുകയുള്ളൂ. വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തില്‍ എടുത്ത 
ഫോട്ടോയായിരിക്കണം. മുഖം നേരെയും പൂര്‍ണമായും ഫോട്ടോയുടെ മധ്യഭാഗത്ത് 
പതിഞ്ഞിരിക്കണം. കണ്ണുകള്‍ വ്യക്തമായി കാണത്തക്ക 
വിധത്തിലായിരിക്കണമെന്നുംപി.എസ്.സി അറിയിച്ചു

 

With regards

Musthafa K.T Peruvelloor

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to