നഗ്‌നമായ അഴിമതിക്ക് പരിഹാരം നഗ്‌നത








കുറച്ചു ദിവസങ്ങളായി നൂല്‍ബന്ധമില്ലാതെ തറയില്‍ ഉറങ്ങുകയും പുഴയില്‍ മുങ്ങുകയും 
പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സൂര്യനമസ്‌കാരം നടത്തുകയുമൊക്കെയാണത്രെ ഇന്ത്യാ 
മഹാരാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി! ശത്രുക്കള്‍ ദുര്‍മന്ത്രവാദം 
പ്രയോഗിച്ചതിനാല്‍ തന്നെ നിരന്തരം വേട്ടയാടുന്ന പീഡകളില്‍നിന്ന് മുക്തി നേടാന്‍ 
ഇതൊക്കെയാണുപോല്‍ കര്‍ണാടകയുടെ
 ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യെദിയൂരപ്പക്ക് പൂജാരിമാര്‍ നല്‍കിയ ഉപദേശം. 
നേരത്തെ മുഖ്യമന്ത്രി പദവിക്ക് വന്‍ ഭീഷണി ഉയര്‍ന്ന നേരങ്ങളില്‍ യെദിയൂരപ്പ 
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജ ക്ഷേത്രത്തില്‍ വന്ന് പരിഹാര നടപടികള്‍ 
തേടിയിരുന്നു.
രാജരാജനൊന്നും തന്നെ രക്ഷിക്കില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാവും ഈ സമ്പൂര്‍ണ നഗ്‌ന 
ധ്യാന, നിദ്ര, സ്‌നാന പൂജാദിയജ്ഞം! സംഗതിയെന്താണ്? നഗ്‌നമായ അധികാര 
ദുര്‍വിനിയോഗത്തിലൂടെയുള്ള ഭൂമിദാനവും അഴിമതിയും സ്വജനപക്ഷപാതവും മൂലം യെദിയൂരപ്പ 
കര്‍ണാടകയിലെ ഗവര്‍ണര്‍ക്കും ജനങ്ങള്‍ക്കും മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുപോലും 
തീര്‍ത്തും
 അനഭിമതനായിത്തീര്‍ന്നിരിക്കുന്നു. തികഞ്ഞ കുതിരക്കച്ചവടത്തിലൂടെ ഒപ്പിച്ചെടുത്ത 
കേവല ഭൂരിപക്ഷത്തിന്റെ മേലെയാണ് അദ്ദേഹം തല്‍ക്കാലം മുഖ്യമന്ത്രിപദത്തില്‍ 
തുടരുന്നത്. അതുതന്നെ, കുറേയേറെ എം.എല്‍.എമാര്‍ക്ക് നിയമസഭാ സ്‌പീക്കര്‍ അയോഗ്യത 
കല്‍പിച്ചതിനാല്‍. സംസ്ഥാന ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് മുഖ്യമന്ത്രിയുമായി 
തുറന്ന യുദ്ധത്തിലാണ്. ലോകായുക്ത ചുമത്തിയ
 അഴിമതിക്കേസുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. 





ലജ്ജാകരമായ ഈ പതനത്തിലെത്തിയിട്ടും സ്വന്തം പാര്‍ട്ടി പറഞ്ഞിട്ടും പദവി 
വിട്ടൊഴിയാന്‍ യെദിയൂരപ്പ തയാറല്ല. പകരം ഇതൊക്കെ തന്റെ കാലക്കേടാണെന്നും 
ശത്രുക്കള്‍ ചെയ്ത കൂടോത്രത്തിന്റെ ഫലമാണെന്നും അന്ധമായി വിശ്വസിക്കുകയാണദ്ദേഹം. 
തന്റെ തന്നെ കര്‍മങ്ങളാണ് തന്റെ ദുരവസ്ഥക്ക് നിമിത്തമായതെന്ന് ഒരു നിമിഷം 
ആലോചിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എല്ലാം പോകട്ടെ,
 ദുര്‍മന്ത്രവാദം ഫലിക്കുമെങ്കില്‍ ശത്രുക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്കും അത് 
പ്രയോഗിക്കരുതോ? അന്ധവിശ്വാസികള്‍ക്കെന്ത് യുക്തിബോധം. ഇരുപത്തൊന്നാം 
നൂറ്റാണ്ടിലും ഇന്ത്യന്‍ ജനത തങ്ങളുടെ കടിഞ്ഞാണ്‍ ഏല്‍പിച്ചിരിക്കുന്നത് 
ഇമ്മാതിരിക്കാരെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

AS RECEIVED 
-- 




      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to