നബിദിനം 



ഇന്ന് നബിദിനം ... ലോകാനുഗ്രഹിയായ പ്രവാചക പ്രഭുവിന്റെ ജന്മദിനം ലോകത്തെ സകല 
മുസ്ലിംകളും ഈ ദിനത്തെ സ്മരിക്കുന്നു ... ഒരു മുസ്ലിമായ മനുഷ്യനു എങ്ങിനെ ഈ 
ദിവസത്തെ ഓര്‍ക്കാതിരിക്കാന്‍ കഴിയും....സ്വന്തം ശരീരത്തെക്കാളും എന്നല്ല തനിക്ക് 
പ്രയപ്പെട്ട മറ്റെന്തിനെക്കാളും ഒരാള്‍ തന്നെ സ്നേഹിക്കാത്തിടത്തോളം കാലം അവന്‍ 
പരിപൂര്‍ണ്ണ മുസ്ലിമാകുകയില്ല എന്ന് പഠിപ്പച്ച പ്രവാചകന്റെ ജന്മദിനം ... ഈ ദിനം 
തന്നെയാണു പ്രവാചകന്‍ നമ്മെ ഈ ലോകത്തുനിന്ന് വിട്ടു പിരിഞ്ഞതും .... നമ്മള്‍ 
മൌലൂദോതി അന്നദാനം നടത്തി സന്തോഷിക്കുമ്പോള്‍ ചിലര്‍ സാഹിത്യോത്സവ് നടത്തി 
ആഘോഷിക്കുന്നു എല്ലാം ഒന്നു തന്നെ.....നമുക്ക് ഈ ദിനത്തില്‍ പ്രവാചകന്റെ പാത 
പിന്‍പറ്റി ആ പാതയില്‍ നിര്‍ഭയം സഞ്ചരിക്കുമെന്ന് പ്രതിന്‍ഞ ചെയ്യാം....
പ്രവാചകന്റെ ഈ ജന്മ സുദിനത്തില്‍ നമുക്ക് പ്രവാചക സന്ദേശം പാരിലാകെ 
പ്രജരിപ്പിക്കുമെന്ന കടമ നിര്‍വ്വഹിക്കാം...വളരെ മോശമായ ചുറ്റുപാടില്‍ ജനിച്ച് ഒരു 
ജനതയെ ഒന്നടങ്കം നന്മയുടെ ഉത്തുംഗതിയില്‍ എത്തിച്ച പ്രവാജകനെ ലോകത്തിന്റെ 
നേതാവായിട്ടല്ലാതെ പിന്നെ എന്തിനോടാണ് ഉപമിക്കുവാന്‍ നമുക്ക് കഴിയുക...
ചില പ്രവാചക വചനങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോകുകയാണ്...സ്വന്തം ഭാര്യക്ക് 
ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്ന് പഠിപ്പിച 
പ്രവാചകന്‍.............
ദൈവ പ്രീതി മാതാപിതാക്കളുടെ ത്രിപ്തിയിലാണ് ദൈവ കോപം മാതാപിതാക്കളുടെ 
കോപത്തിലാണെന്ന് പഠിപ്പിച്ച പ്രവാചകന്‍... ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ് മാതാ 
പിതാക്കളെ വ്ര്ദ്ദ സധനത്തിലും മറ്റും ഏല്‍പ്പിക്കുന്ന മക്കള്‍ക്ക് തന്റെ 
ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഈ ദിവസം ഒരു പ്രജോദനമാകട്ടെ എന്ന് നമുക്ക് 
ആശംസിക്കാം.. 
 
 
 
SEEMUS
MUNDAKKULAM                                       

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to