കോഴിക്കോട്: എം.എസ്.എഫ്. സമ്മേളന വേദിയില്‍ നടന്ന ജുമുഅ നമസ്‌കാരം ഇസ്‌ലാമിക 
കര്‍മശാസ്ത്ര പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന 
സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം വരുന്ന 
സുന്നികള്‍ അണിനിരന്ന മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥിവിഭാഗത്തിലെ ഔദ്യോഗികവേദിയില്‍ 
ഇങ്ങനെ സംഭവിച്ചത് ഖേദകരമാണ്. അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അത് തിരുത്താനുള്ള 
സൗഹൃദപൂര്‍ണമായ ശ്രമങ്ങളെ അവഗണിക്കുന്നത് ധിക്കാരമാണ്-യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ അബ്ബാസലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ 
ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി.കെ. വയനാട്, അബ്ദുള്ള ദാരിമി, റഹീം 
ചുഴലി, ഹബീബ് ഫൈസി, നവാസ് പൂനൂര്‍, സൈതലവി റഹ്മാനി, അബൂബക്കര്‍ സാലൂദ് നിസാമി, 
അബ്ബാസ് ദാരിമി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി 
സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

 

 

http://www.mathrubhumi.com/online/malayalam/news/story/795595/2011-02-19/kerala

 

regards

Musthafa

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to