*അസ്സലാമു അലൈക്കും
**ആര്‍.എസ്.സി. നിവേദനം നല്‍കി*

*ഇന്ത്യന്‍ എംബസി സ്‌കൂളിലെ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കുക,
ഹുറൂബാക്കപ്പെടുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടുക എന്നിവ
ആവശ്യപ്പെട്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ കേന്ദ്ര വിദേശകാര്യ
സഹമന്ത്രി ഇ. അഹമ്മദിന് നിവേദനം നല്‍കി. ശരാശരി വരുമാനക്കാരായ മഹാ ഭൂരിഭാഗം
പ്രവാസികളുടെയും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന നിലയില്‍ 40% വരെ
വര്‍ധനവ് വരുത്തിയത് നീതീകരിക്കാന്‍ കഴിയാത്തതും പ്രതിഷേധാര്‍ഹവുമാണെന്ന്
നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഹുറൂബ് പ്രശ്‌നത്തില്‍ ദുരിതമനുഭവിക്കുന്ന
ഇന്ത്യക്കാരെ സഹായിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്ര വിദേശകാര്യ
സഹമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 'ഫ്രീ വിസയില്‍'
എത്തിപ്പെടുകയും സപോണ്‍സറുടെ അനുവാദത്തോടുകൂടി തന്നെ തൊഴില്‍ കണ്ടെത്തി
ജീവിക്കുന്നവരുമാണ് നല്ലൊരു വിഭാഗം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.
ഇത്തരക്കാരില്‍ പലരും സപോണ്‍സറില്‍ നിന്നും 'ഒളിച്ചോടി' എന്ന പേരില്‍
ഹുറൂബാക്കപ്പെടുകയാണ്. ഡീപോര്‍ട്ടേഷന്‍ വഴി രാജ്യം വിടുകയല്ലാതെ മറ്റൊരു
മാര്‍ഗ്ഗം അവരുടെ മുന്നിലില്ല. മാത്രവുമല്ല അത് കഴിഞ്ഞ് മറ്റൊരു രാജ്യത്തേക്കും
പോകാന്‍ കഴിയാത്ത തരത്തില്‍ അപകടപ്പെടുന്നത് ജീവിതം കൂടുതല്‍
ദുരിതപൂര്‍ണ്ണമാകുന്നു. ക്രിമിനല്‍ കേസുകള്‍ നിലവിലില്ലാത്ത നിരപരാധികളെ ഇത്തരം
നിയമക്കുരുക്കില്‍ നിന്നു രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍
നയതന്ത്രതലത്തില്‍ കൈകൊള്ളുന്നതിന് വിദേശകാര്യ വകുപ്പ് മുന്‍കൈ എടുക്കണമെന്നും
നിവേദനത്തില്‍ പറഞ്ഞു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയതായിരുന്നു മന്ത്രി. ആര്‍.എസ്.സി.
നാഷണല്‍ കണ്‍വീനര്‍ ഖാസിം പേരാമ്പ്ര, റിയാദ് ചെയര്‍മാന്‍ അബ്ദുല്‍ബാരി
പെരിമ്പലം, കണ്‍വീനര്‍ സിറാജ് വേങ്ങര,  ഇഹ്തിഷാം തലശ്ശേരി, ഷുക്കൂര്‍
ചെട്ടിപ്പടി എന്നിവരാണ് നിവേദനം നല്‍കിയത്.

ദുആ വസ്സിയ്യത്തോടെ ഹുസൈന്‍ കറ്റാനം
*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to