ആ മഹാനഷ്ടത്തിന് ഒരു വയസ്സ് - 5
ജ്ഞാന തപസ്യയുടെ നാള്‍വഴികള്‍

---------------------------------------------------------

ഒരു വലിയ പണ്ഡിതമഹാ പരമ്പരയുടെ ഒരു കണ്ണി എന്ന നിലയിലും ഒട്ടനവധി
മഹല്ലുകളുടെ ഖാളി എന്ന നിലയിലും പ്രഭാഷകനും, ഗ്രന്ഥകാരനും എന്ന നിലയിലും
ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്.
മാത്രമല്ല, ഉത്തരകേരളത്തിന്റെ ആത്മീയ തണലായിരുന്നു അദ്ദേഹം. സമസ്തയുടെ
ശബ്ദമായിരുന്നു ആ പണ്ഡിത പ്രതിഭ. അതുകൊണ്ട് തന്നെ, ചെയ്ത് തീര്‍ക്കേണ്ട
കര്‍മ്മങ്ങള്‍ക്ക് ഒരു ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂര്‍ പര്യാപ്തമല്ല
എന്ന അവസ്ഥയായിരുന്നു ആ മഹത് ജീവിതത്തില്‍ പ്രകടമായിരുന്നത്.


പ്രശ്‌നങ്ങളുടെയും തര്‍ക്കങ്ങളുടെയും ഊരാക്കുടുക്കുകളില്‍പ്പെട്ട്
ഉഴലുന്നവരുടെ അവസാന പ്രതീക്ഷയായിരുന്നു ഖാസി ഹൗസിലെ നീതിന്യായ പീഠം.
വിട്ടൊഴിയാത്ത വിഷമപ്രശ്‌നങ്ങളുടെ വേവലാതികളുമായി,
പ്രശ്‌നപരിഹാരങ്ങള്‍ക്കു വേണ്ടി ദിനംപ്രതി എത്തിച്ചേരുന്നവരുടെ
നിറസാന്നിധ്യം കൊണ്ട് ഒരു കോടതി മുറിക്ക് സമാനമാകുമായിരുന്നു ചെമ്പരിക്ക
ഖാസി ഹൗസ്. എത്രയെത്ര ബിസിനസ് തര്‍ക്കങ്ങള്‍, കുടുംബ വഴക്കുകള്‍, സ്വത്ത്
തര്‍ക്കങ്ങള്‍, ദാമ്പത്യ പിണക്കങ്ങള്‍...!! ഖാസി ഹൗസിലെ നന്മയുടെ ആ
സൂര്യപ്രഭയേറ്റ് പടലപിണക്കങ്ങളുടെ മഞ്ഞുരുകി പോകാന്‍ അധികസമയം വേണ്ടി
വരാറില്ല.

READ More :-  http://www.kasaragod.com/news_details.php?CAT=102&NEWSID=49334


സി. എം അബ്ദുല്ല മൗലവിയുടെ മുഖചൈതന്യത്തില്‍ കണ്ണുകള്‍ നട്ട് വിനയത്തോടെ
അവതരിപ്പിക്കപ്പെടുന്ന പരാതികളും പരിഭവങ്ങളും . വാദപ്രതിവാദങ്ങളുടെ ശബ്ദ
കോലാഹലങ്ങളില്ല. ആക്രോശങ്ങളും അട്ടഹാസങ്ങളുമില്ല. ഒടുവില്‍
പരാതിക്കാരുടെ സങ്കടമഴ പെയ്ത് തോരുമ്പോള്‍ ഇളം വെയിലിന്റെ പിറവി പോലെ ഒരു
പുഞ്ചിരി . ഒരു നോക്ക്, ഒരു വാക്ക്, ഒരുവരിയില്‍ തീരുന്ന ഒരുത്തരം.
എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരം.

READ More :  http://www.kasaragod.com/news_details.php?CAT=102&NEWSID=49334

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to