ye
________________________________ From: Majida Thasneem <[email protected]> Sent: Mon, May 9, 2011 12:00:51 PM Subject: [News Line] വിവാഹ ചടങ്ങുകള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എല്ലാ സമുദായത്തിലും പരമ്പരാഗതമായി നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് പുറമെ പുതിയ ചില ചടങ്ങുകളും കടന്നുവരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. പൊന്നാനിയില്‍ അടുത്തിടെ വരനുമുമ്പേ വരന്റെ സുഹൃത്തുക്കള്‍ വധുവിന് താലിചാര്‍ത്തിയ സംഭവം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് സമാനമായ ചില കാര്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി നടന്നുവരുന്നത്. ഭാരതീയ സംസ്‌ക്കാരത്തിന് നിരക്കാത്ത കാര്യങ്ങളാണ് വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും കണ്ടുവരുന്നത്. അടുത്തിടെ നടന്ന ഒരു വിവാഹത്തില്‍ വരന്‍ വധുവിനെയും വധു വരനേയും കേക്ക് തീറ്റിക്കുന്ന സംഭവം നടന്നിരുന്നു. മുതിര്‍ന്നവര്‍ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും വരന്റെ സുഹൃത്തുക്കളും മറ്റും കേക്ക് തീറ്റയ്ക്കായി ഇവരെ നിര്‍ബന്ധിക്കുകയും ഹരംമൂത്ത വരന്‍ വധുവിന്റെ മുഖത്താകെ കേക്ക് കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തത് കുടുംബത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.Wedding2 വിവാഹച്ചടങ്ങുകളില്‍ കേക്കു തീറ്റിക്കലും കടന്നു വരുന്നു ചിലര്‍ തികച്ചും സ്വകാര്യമായ വിവാഹ ചടങ്ങുകളുടെ പല ദൃശ്യങ്ങളും മൊബൈലിലൂടെയും മറ്റും പകര്‍ത്തി യുറ്റിയൂബിലൂടെയും ഫേസ് ബുക്കിലൂടെയും ഇന്റര്‍നെറ്റില്‍ കടത്തിവിടുകയും ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. പോലീസില്‍ ഇത്തരം നിരവധി പരാതികള്‍ ദിവസവും എത്തുന്നു. നിക്കാഹിന് ശേഷം വരനെയും വധുവിനേയും രാത്രി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പാതിരാവോളം ചുറ്റികറങ്ങുന്നത് കാസര്‍കോട്ട് നിത്യ സംഭവമായിട്ടുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തില്‍പ്പെട്ട ഒരു സംഘത്തെ നൈറ്റ് പട്രോളിംഗിനിടെ പോലീസ് പിടികൂടുകയും സംശയകരമായ സാഹചര്യം ബോധ്യപ്പെട്ടതിനാല്‍ സ്റ്റേഷനില്‍ കൊണ്ടുപോയി രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം വധൂവരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നു. വധൂവരന്മാരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടെങ്കിലും സുഹൃത്തുക്കളെ പിറ്റേദിവസം രാവിലെയാണ് വിട്ടയച്ചത്. സമാനമായ സംഭവം മുമ്പും നടന്നിരുന്നു. പലര്‍ക്കും ഇത്തരം സംഭവങ്ങളില്‍ പെട്ട് ആദ്യരാത്രി കാളരാത്രിയായി മാറിയ അനുഭവുമുണ്ടായിട്ടുണ്ട്. പവിത്രമായ വിവാഹ ചടങ്ങുകളേയും ആഘോഷങ്ങളേയും മദ്യസല്‍ക്കാരം നടത്തി ആഘോഷത്തിന്റെ പൊലിമ തന്നെ ഇല്ലാതാക്കുന്ന പ്രവണതയും വര്‍ദ്ധിച്ചുവരികയാണ്. വരനെ മണിയറയില്‍ കടത്തിവിടാന്‍ പണം ആവശ്യപ്പെടുന്ന പ്രവണത എതിര്‍പ്പുകള്‍ക്കിടയിലും തുടര്‍ന്നു വരികയാണ്. Wedding വിവാഹച്ചടങ്ങുകളില്‍ കേക്കു തീറ്റിക്കലും കടന്നു വരുന്നുമണിയറ വാതിലുകളും ജനലുകളും ഇളക്കിയും, പൂത്തിരി കത്തിച്ച് മണിയറയ്ക്കകത്തേക്ക് ഇടുകയും ചെയ്യുന്ന സംഭവവും കുറവല്ല. വരന്റെ സംഘത്തില്‍ പെട്ട ചിലര്‍ക്ക് പൊള്ളലേറ്റത് സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു. കാസര്‍കോടു നിന്നും കണ്ണൂരിലെ വധുവിന്റെ വീട്ടിലേക്ക് പോയ കാസര്‍കോട്ടെ വരന്റെ സംഘത്തില്‍പ്പെട്ടവര്‍ വീട്ടിലെ ഫാനില്‍ വര്‍ണ്ണപ്പൊടി (മിന്നി) ഒളിപ്പിക്കുകയും ഭക്ഷണത്തിനൊരുങ്ങിയപ്പോള്‍ ഫാന്‍ കറക്കിയതോടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഇവ വീണതിനെത്തുടര്‍ന്ന് വരന്റേയും, വധുവിന്റേയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്ന സംഭവവും അടുത്തിടെയാണ് ഉണ്ടായത്. വിവാഹ ചടങ്ങുകളുടെ കാര്യത്തില്‍ സുഹൃദ് ബന്ധങ്ങളില്‍ കൃത്യമായ അകലം പാലിക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല. ഇതോടൊപ്പം വിവാഹ ധൂര്‍ത്തും സമൂഹത്തിന് ഭീഷണിയായി മാറുന്നുണ്ട്. ഗാനമേളയും പാട്ടും കൂത്തും നടത്തുന്ന പ്രവണത പല ജമാഅത്തുകളും എതിര്‍ത്തിട്ടും ഇപ്പോഴും നടന്നുവരുന്നുണ്ട്. വിവാഹ ചടങ്ങുകളിലെയും ആഘോഷങ്ങളിലേയും ഇത്തരം ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ മുന്നോട്ടുവരണമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/ -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
