അഴകാന പെണ്ണിവള്‍

 *അല്പം ശ്രദ്ധ, അധികം സൗന്ദര്യം. ഇതാ ചില സൗന്ദര്യരഹസ്യങ്ങള്‍...*

*
മുടിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം?*
പലപ്പോഴും മുടിയുടെ ആരോഗ്യത്തെക്കുറിച്ച് നമ്മള്‍ ശ്രദ്ധിക്കാറേയില്ല.
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മുടിയുടെ പരിചരണത്തിനായി നീക്കിവെക്കാം.

ഒരു പാത്രത്തില്‍ കുറച്ച് എണ്ണയെടുക്കുക. പാത്രം ചൂടുവെള്ളത്തില്‍ഇറക്കി വെച്ച്
ചൂടാക്കുക. (തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്ന ഏത് എണ്ണയുമാവാം). ചെറുതായി ചൂടായ
എണ്ണ ഉപയോഗിച്ച് തല പതിയെ മസാജ് ചെയ്യണം. അരമണിക്കൂറിനുശേഷം കഴുകിക്കളയാം.
തേയില തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നതും തലമുടിയുടെ തിളക്കം നിലനിര്‍ത്താന്‍
സഹായിക്കും.
*
പുരികം ത്രഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതെല്ലാം?*

പുരികം മുകളില്‍നിന്ന് ത്രഡ് ചെയ്യാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.
പുരികത്തിന്റെ താഴെ ഭാഗത്തുനിന്നും ത്രഡ് ചെയ്താല്‍ രണ്ടുണ്ട് ഗുണം. നല്ല
ആകൃതിയില്‍ പുരികം നില്‍ക്കുകയും ചെയ്യും. അറിയാതെ കുറച്ചധികം ത്രഡ് ചെയ്താലും
കാഴ്ചയില്‍ ഭംഗിക്കുറവ് തോന്നുകയുമില്ല.
*
കോസ്‌മെറ്റിക് ഐ ലെന്‍സ് ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?*

സ്ഥിരമായി കുറെക്കാലം കോസ്‌മെറ്റിക് ആ ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണിന്റെ
ആരോഗ്യത്തിന് നന്നല്ല. ആവശ്യത്തിനുള്ള ഓക്‌സിജന്‍ കണ്ണിനുള്ളില്‍ കടക്കാതെ
വരുമ്പോള്‍, കണ്ണില്‍ വേദനയും ചുവപ്പും ഉണ്ടായേക്കാം. ലെന്‍സ് ശരിയായ രീതിയലല്ല
വെക്കുന്നതെങ്കിലും കണ്ണിന് പ്രശ്‌നങ്ങളുണ്ടാവാം.

ഒരാളുപയോഗിക്കുന്ന കോസ്‌മെറ്റിക് ലെന്‍സ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് ഒരിക്കലും
ശരിയല്ല. ഉറങ്ങുന്നതിന് മുമ്പ് ലെന്‍സ് ഊരിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
*
മുഖം സ്‌ക്രബ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്?*

മുഖത്തെ മൃതകോശങ്ങള്‍ കളഞ്ഞ് ചര്‍മത്തിന് തിളക്കം ലഭിക്കാനാണ് സ്‌ക്രബ്
ചെയ്യുന്നത്. മൂന്നാഴ്ചയിലൊരിക്കലെങ്കിലും സ്‌ക്രബ് ചെയ്തുനോക്കൂ. മുഖത്തിന്
നല്ല യുവത്വം കൈവരും. സ്‌ക്രബ് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ഉപ്പും തേനും നിശ്ചിത അളവിലെടുത്ത് സ്‌ക്രബ് തയ്യാറാക്കാം. ഈ സ്‌ക്രബ് മുഖത്തും
കഴുത്തിലുമെല്ലാം തേച്ചുപിടിപ്പിക്കണം. എന്നിട്ട്, പതുക്കെ മസാജ് ചെയ്യാം.
അധികം ശക്തിയായി മസാജ് ചെയ്യുന്നത് മുഖചര്‍മത്തിന്റെ സ്വഭാവികത
നഷ്ടപ്പെടുത്തും. മസാജ് ചെയ്ത് അഞ്ച് മിനിട്ടിനുശേഷം മുഖം വെള്ളമുപയോഗിച്ച്
കഴുകാം

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to