നിതാഖാത്ത്: വിദേശികള്‍ക്ക് ആശങ്ക വേണ്ട -തൊഴില്‍ മന്ത്രാലയം *റിയാദ്:
സ്വദേശിവത്കരണം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയം പുതുതായി രൂപം
നല്‍കിയ 'നിതാഖാത്ത്' പദ്ധതി സംബന്ധിച്ച് വിദേശികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്
തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍
ലഭ്യമാകാന്‍ സഹായകമായ സ്വകാര്യ മേഖലയെ പിന്തുണക്കേണ്ടതും
പ്രോല്‍സാഹിപ്പിക്കേണ്ടതുമുണ്ട്. അതിന്റെ നിലനില്‍പിന് വിദേശി തൊഴിലാളികളുടെ
സാന്നിധ്യം അനിവാര്യമാണ് എന്നിരിക്കെ അവര്‍ക്ക് ദോഷകരമായി ബാധിക്കുന്ന
നടപടികള്‍ മന്ത്രാലയം എടുക്കില്ല.
നിതാഖാത്ത് സംബന്ധമായി വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന
പശ്ചാത്തലത്തിലാണ് ആശ്വാസം പകരുന്ന വിധത്തില്‍ മന്ത്രാലയം വിശദീകരണക്കുറിപ്പ്
ഇറക്കിയത്. തൊഴില്‍ മേഖലയില്‍ ആവശ്യമായ സ്വദേശി സാന്നിധ്യം ഉറപ്പുവരുത്തുകയും
ചില നിബന്ധനകളിലൂടെ ചിട്ടപ്പെടുത്തുകയുമാണ് പുതിയ പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത്. നിലവില്‍ സ്വകാര്യമേഖലയില്‍ 10 ശതമാനം മാത്രമാണ് സ്വദേശികള്‍
തൊഴിലെടുക്കുന്നത്. ഇത് വളരെ കുറഞ്ഞ അനുപാതമാണ്. രാജ്യത്ത് ഒട്ടേറെ വന്‍
പദ്ധതികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സമയ ബന്ധിതമായ
പൂര്‍ത്തീകരണത്തിന് വിദേശി തൊഴിലാളികള്‍ അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ
ഒരു വര്‍ഷം 20 ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുകയുണ്ടായി.
സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് നിരവധി ദീര്‍ഘകാല-ഹ്രസ്വകാല  പരിപാടികള്‍
ഉള്‍ക്കൊള്ളുന്നതാണ് നിതാഖാത്ത് പദ്ധതി. സ്ത്രീ തൊഴില്‍ മേഖലയെ
ത്വരിതപ്പെടുത്തുക, തൊഴിലന്വേഷകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, വേതന
സുരക്ഷ, തൊഴിലാളികളുടെ അവകാശ സംരക്ഷണം തുടങ്ങിയവ പുതിയ  പദ്ധതിയുടെ ഭാഗമാണ്.
*
* 'നിതാഖാത്ത്' പ്രോഗ്രാം വഴി വിദേശികളെ പുറത്താക്കുകയല്ല മറിച്ച് അവര്‍ക്ക്
കൂടുതല്‍ നല്ല അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകളാണ്്
ലഭിച്ചിരിക്കുന്നതെന്നും മന്ത്രാലയത്തിന്റെ കുറിപ്പില്‍ വിശദീകരിക്കുന്നു.
*****************************************************************
ഹുസൈന്‍ കറ്റാനം
*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to