*‘‘ഇന്ത്യക്കാരായി പിറന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?*
*ഇ.സി ലഭിക്കാത്ത പ്രശ്നം*
*ദമ്മാം: എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍
ദമ്മാം തര്‍ഹീലില്‍ (നാടുകടത്തല്‍ കേന്ദ്രം) കഴിയുന്ന ഇന്ത്യക്കാരുടെ അവസ്ഥ
അതിദയനീയം. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരുടെയും കരളലിയിപ്പിക്കുന്ന
കാഴ്ചകളാണ് ഇവിടെ. എന്നിട്ടും ഇവരുടെ നിലവിളിക്ക് ചെവി കൊടുക്കാന്‍ ഇന്ത്യന്‍
എംബസി ഉദ്യോഗസ്ഥര്‍ തയാറാവാത്തതില്‍ തടവുകാരും തര്‍ഹീല്‍ അധികൃതരും
രോഷകുലരാണ്. ഇതേ തുടര്‍ന്നാണ് തര്‍ഹീല്‍ മേധാവി കേണല്‍ നാസര്‍ മുബാറക്ക്
കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യ ആഭ്യന്തര മന്ത്രാലയ ഡയറക്ടര്‍ക്ക് പരാതി
നല്‍കിയത്. ഇ.സി നല്‍കുന്നത് വേഗത്തിലാക്കാന്‍ ഇന്ത്യന്‍ എംബസിയോട്
നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തര്‍ഹീല്‍ മേധാവി ആഭ്യന്തര മന്ത്രാലയത്തെ
സമീപിച്ചതില്‍ നിന്ന് പ്രശ്നത്തിന്‍െറ ഗൗരവം വ്യക്തമാണ്.
ഇ.സി ലഭിക്കാത്തതിനാല്‍ ഇന്ത്യക്കാരുടെ സെല്ലില്‍ തടവുകാര്‍ ദയനീയമായാണ്
കഴിയുന്നതെന്ന് ശനിയാഴ്ച തര്‍ഹീലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ആലുവ
പെരുമ്പാവൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ 43), രാജസ്ഥാന്‍ സ്വദേശി ദാവൂദ് അലി
ഹസന്‍ (50) എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നാസ്
വക്കത്തിന്‍െറ ജാമ്യത്തിലാണ് ഇവര്‍ പുറത്തിറങ്ങിയത്.
300 പേര്‍ക്ക് മാത്രം സൗകര്യമുള്ള സെല്ലില്‍ 500ഓളം പേര്‍ തിങ്ങി
നിറഞ്ഞിരിക്കുകയാണെന്ന് അബ്ദുല്‍ ജബ്ബാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
സൂചികുത്താനിടമില്ലാത്തവിധം തിങ്ങിയാണ് ആളുകള്‍ കഴിയുന്നത്. ഒരാള്‍
എഴുന്നേല്‍ക്കുമ്പോഴാണ് മറ്റൊരാള്‍ ഇരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി
രാത്രി ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍
പോലും സാധിക്കുന്നതല്ല അവസ്ഥയെന്ന് പറയുമ്പോള്‍ ജബ്ബാറിന്‍െറ കണ്ണുകള്‍
നിറഞ്ഞൊഴുകി.
തര്‍ഹീലിലെ നിരവധി പേര്‍ രോഗികളാണെന്ന് 14 ദിവസം ഇവിടെ കഴിഞ്ഞ ദാവൂദ് അലി
ഹസന്‍ പറഞ്ഞു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സാമൂഹിക പ്രവര്‍ത്തകര്‍
നല്‍കുന്ന മരുന്നുകള്‍ മാത്രമാണ് ഇവരുടെ ആശ്രയും. പലരുടെയും രണ്ട് കാലുകളും
നീരുവന്ന് വീര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയും തടവുകാരില്‍ ഒരാള്‍ രോഗം
മൂര്‍ഛിച്ച് അവശനായി.
‘‘ഇന്ത്യക്കാരായി പിറന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?
മറ്റെല്ലാ എംബസികളും അവരുടെ പൗരന്‍മാരെ യഥാസമയം നാട്ടിലേക്ക് കയറ്റി
അയക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി മാത്രം ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. പല
തവണ എംബസിയില്‍ വിളിച്ചിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു.
{ കടപ്പാട് :മാധ്യമം..
ഹുസൈന്‍ കറ്റാനം
*
--
“NEWSLINE MEMBERS MEET” on September 2,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :[email protected]
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/