ഇനി പത്താം ക്ലാസ് വരെ തോല്‍വിയറിയാതെ പഠിക്കാം
തിരുവനന്തപുരം: ഒന്നാം തരം മുതല്‍ പത്താംതരം വരെ ഒരു വിദ്യാര്‍ത്ഥിയെയും 
തോല്‍പിക്കാതെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍വശിക്ഷ അഭിയാന്‍ 
നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായണിത്. 
ഇപ്പോള്‍ ഒന്നിലും രണ്ടിലും മാത്രമാണ് ഓള്‍ പ്രമോഷന്‍ രീതിയുള്ളത്. 
മൂല്യനിര്‍ണയരീതിയും അധ്യാപനവും മികച്ചതാക്കി ആര്‍ക്കും ഇ ഗ്രേഡ് ലഭിക്കാത്ത  
അവസ്ഥയില്‍ എത്തിക്കണമെന്നാണ് സര്‍വശിക്ഷ അഭിയാന്‍ നിര്‍ദ്ദേശിക്കുന്നത്. അഞ്ചാം 
ക്ലാസ് കൂടി എല്‍.പിയുടെ പരിധിയിലേക്ക് ആക്കുക, അധ്യയന ദിവസങ്ങള്‍ എല്‍.പിയില്‍ 
200 ഉം യു.പിയില്‍ 220 ഉം ആക്കി കൂട്ടുക, 118 ഏകാധ്യാപക വിദ്യാലയങ്ങള്‍ എല്‍.പി 
സ്‌കൂളുകളാക്കുക, അധ്യാപകര്‍ക്കുള്ള അഭിരുചി പരീക്ഷ നടപ്പാക്കുക, ഒന്നാംക്ലാസില്‍ 
ചേരാനുള്ള പ്രായം ആറ് വയസ്സായി ഉറപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളും എസ്.എസ്.എ 
മുന്നോട്ട് വെച്ചു                                      

-- 
“NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :newsto...@gmail.com

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to