പ്രിയരെ,

മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് വൈരംകോട് സ്വദേശി ദവൂദ്  ഇബ്രാഹിം
എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടി ( 26) എന്ന  സഹോദരൻ ബുധനാഴ്ച രാത്രി മക്കയിൽ
നടന്ന അപകടത്തിൽ പെട്ട് അബോധാവസ്ഥയിൽ മക്കയിലെ അൽനൂർ ആശുപത്രിയിലെ തീവ്ര
പരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ മരണത്തോട് മല്ലിട്ട് കഴിയുകയാണ്.

ബുധുനാഴ്ച  രാത്രിയിൽ  തൊട്ടടുത്തുള്ള സുഹൃത്തിനെ കാണാൻ പോകാനായി റോഡ്‌
മുറിച്ചു കടക്കുമ്പോൾ സ്വദേശി പൌരൻ ഓടിച്ച വാഹനം ഇടിച്ചു
തെറുപ്പിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ അന്തരീക്ഷത്തിലേക്ക് ഉയര്ന്നു
തെറിച്ചു വീണ ഇബ്രാഹിമിന് തല മുതൽ കാലു വരെ  ഗുരുതരമായി ക്ഷതം
സംഭവിചിട്ടുണ്ട്. പ്രാർത്ഥന കൊണ്ട് മാത്രമേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ
എന്നാണ്  ഡോക്ടർ പറഞ്ഞത്.

ഇബ്രഹിമ്റെ അപകടവാർത്തയും സഹായിക്കാൻ ബന്ധുക്കൾ ആരും ഇല്ലെന്നും
ഫേസ്ബൂക്കിലൂടെ  അറിഞ്ഞ മക്കയിലെ RSC പ്രവർത്തകർ സഹായവുമായി ആശുപത്രിയിൽ എത്തി
അദ്ദേഹത്തെ സന്ദര്ശിച്ചു.  ഡോക്ടറുമായി  അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച്
സംസാരിച്ചു. അദേഹത്തിന് ആവശ്യമുള്ള രക്തവും നല്കി.

മാസങ്ങള്ക്ക് മുമ്പ് ഹൗസ് ഡ്രൈവറായി മക്കയിൽ എത്തിയ ഇബ്രാഹിം അടുത്ത മാസം
നാട്ടിൽ പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ അദ്ദേഹത്തെ കണ്ടു ഹൃദയം പൊട്ടി കരയാനേ ആയുള്ളൂ.
അള്ളാഹു ഹറം  ശരീഫിന്റെ ബറക്കത്തു കൊണ്ട് അദ്ദേഹത്തിന് എത്രയും പെട്ടെന്ന്
പൂര്ണ ശിഫ നല്കി അനുഗ്രഹിക്കട്ടേ.ആമീൻ .

അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു കിട്ടാൻ നിങ്ങൾ അദ്ദേഹത്തെയും നിങ്ങളുടെ
സ്വകാര്യ ദുആയിൽ ഉൾപ്പെടുത്തുമോ ?? അദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും
സ്വദക്കകളോ നേർച്ചയോ പ്രാർത്ഥന സംഗമങ്ങളോ നടത്താമോ?

Najim
Makka RSC.



-- 
Musthafa K.T. Valakkandi
www.dlits-sa.com

-- 
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

--- 
You received this message because you are subscribed to the Google Groups 
"newsline" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.

Reply via email to