പിയ സുഹൃത്തേ

2008 ആഗസ്റ്റ് 25 ന് ഒഡീഷയിലെ കണ്ഡമാലില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ
സംഘ്പരിവാര്‍ അഴിച്ചുവിട്ട വര്‍ഗീയാക്രമണം രാജ്യം കണ്ട  സംഘ്പരിവാര്‍
ഭീകരാക്രമണ പരമ്പരകളിലെ അതിക്രൂരമായ ഒരു സംഭവമാണ്. എല്ലാ
വർഗ്ഗീയാക്രമണങ്ങളിലെന്നപോലെ വംശീയ ഉന്‍മൂലനമാണ് ഇവിടെയും ഫാഷിസ്റ്റുകളും
ലക്ഷ്യം വച്ചത്. സര്‍ക്കാര്‍ കണക്കുപ്രകാരം 38 പേര്‍ കൊല്ലപ്പെടുകയും
18000ത്തോളം പേര്‍ക്കു സാരമായ പരിക്കുകളുണ്ടാകുകയും 50000 ത്തില്‍ പരം പേര്‍
ഭവന രഹിതരാകുകയും നിരവധി സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുകയും ചെയ്ത ഈ
ആക്രമണത്തിൻറെ  യഥാര്‍ത്ഥ സൂത്രധാരകരെ ഇതുവരെ നിയമപരമായി ശിക്ഷിച്ചിട്ടില്ല.
സന്നദ്ധസംഘടനകള്‍ നല്‍കിയ ചെറിയതോതിലുള്ള സഹായമല്ലാതെ സര്‍ക്കാര്‍
വര്‍ഗീയാക്രമണത്തിൻറെ  ഇരകള്‍ക്ക്  കാര്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ
നല്‍കിയിട്ടില്ല. രാജ്യത്തെ മനുഷ്യസ്‌നേഹികളായ മുഴുവന്‍ പൗരന്‍മാരും ഈ
കിരാതമായ ആക്രമണത്തെ അപലപിക്കേണ്ടതും സര്‍ക്കാര്‍ തുടരുന്ന
അക്രമണകാരികള്‍ക്കനുകൂലമായ നിലപാടിനെതിരെ ശബ്ദിക്കേണ്ടതുമാണ്. കണ്ഡമാല്‍
ദിനമായ ആഗസ്റ്റ് 25 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ രാവിലെ
10.30 ന് കണ്ഡമാല്‍ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ
ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. ഇതില്‍ താങ്കളും താങ്കള്‍ പ്രതിനിധാനം
ചെയ്യുന്ന സംഘടനയുടെ പ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കാളിയാകണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.

കണ്ഡമാല്‍ ഐക്യദാര്‍ഢ്യസമിതിക്ക്  വേണ്ടി

ടി.പീറ്റര്‍                 കെ.സജീദ്                            റെനി ഐലിന്‍
9744259831              8891163485                            8546513616

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to greenyouth+unsubscr...@googlegroups.com.
To post to this group, send an email to greenyouth@googlegroups.com.
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/d/optout.

Attachment: kANDAMAL lETTE pdF.pdf
Description: Adobe PDF document

Reply via email to