Wonderful message.

JP

2008/10/11 your SAVAD <[EMAIL PROTECTED]>

> ഞാന്‍ പോയാല്‍ ചടങ്ങുകളും ആചാരങ്ങളും ചരമപ്രസംഗങ്ങളും ഒഴിവാക്കണമെന്ന്
> വസിയ്യത്ത്  നല്‍കിയാണ് ജോണ്‍സി മാഷ് മണ്ണിലേക്ക് മറഞ്ഞത്, പക്ഷെ, നിലത്തുവീണ
> ഇലകളെപ്പോലും നോവിക്കാതെ ഇതിലൂടെ ഒരു മനുഷ്യന്‍ നടന്നു പോയെന്ന് നമ്മുടെ തലമുറ
> അറിയാതിരുന്നു കൂടാ
> മാധ്യമത്തിനു വേണ്ടി *രാഘവന്‍ പയ്യന്നൂര്‍* എഴുതിയ കുറിപ്പാണ് താഴെ
> സ്നേഹത്തില്‍
> സവാദ്
>
> *'വിത്തിട്ട് ഞാന്‍ പോകുന്നു; വിതക്കേണ്ടത് നിങ്ങളുടെ ചുമതല'*
>  ഋഷിതുല്യ ജീവിതമായിരുന്നു ജോണ്‍സി ജേക്കബിന്റേത്. പ്രകൃതിയെയും
> ജീവജാലങ്ങളെയും ഈശ്വരതുല്യമായി കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. 'പ്രസാദം'
> മാസികയുടെ അവസാന ലക്കം ജോണ്‍സി ജേക്കബ് എഴുതിയ വികാര നിര്‍ഭരമായ വിടവാങ്ങല്‍
> സന്ദേശം അദ്ദേഹത്തിലെ പ്രവാചകത്വത്തിന് അടിവരയിടുന്നു.
> 'പ്രസാദം ഞാന്‍ നിര്‍ത്തുകയാണ്. എന്റെ ശരീരസ്ഥിതി അത്ര നന്നല്ല. പ്രസാദം ഞാന്‍
> ആര്‍ക്കും കൈമാറുകയില്ല. അത് മഹാ അപരാധമായിരിക്കുമെന്ന് പൂര്‍വകാല അനുഭവങ്ങള്‍
> എന്നെ പഠിപ്പിച്ചു. എന്റെ എല്ലാ കൃതികളും സുരക്ഷിതമായ സ്ഥലത്തുണ്ട്. എങ്കിലും
> പുസ്തകങ്ങളെ ആശ്രയിക്കരുത്. പ്രകൃതിയെ ആശ്രയിക്കുക. നിങ്ങളുടെ മനസ്സ്
> വഴികാട്ടിത്തരും. ഞാന്‍ പോയാല്‍ ചടങ്ങുകളും ആചാരങ്ങളും ചരമപ്രസംഗങ്ങളും
> ഒഴിവാക്കണം'. ശരീരം അഗ്നിയില്‍ സമര്‍പ്പിക്കണമെന്നും സ്മാരകം വേണ്ടെന്നും
> അദ്ദേഹം 'ചരമക്കുറിപ്പില്‍' കുറിച്ചുവെച്ചു. 'ഞാന്‍ വിത്തിട്ടുപോകാന്‍
> ഒരുങ്ങുന്നു. തുടര്‍ന്നും വിതക്കേണ്ടത് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ
> ചുമതലയാണ്. ആരും രക്ഷകനെ പ്രതീക്ഷിച്ചിരിക്കേണ്ട. നിങ്ങള്‍ തന്നെയാണ് രക്ഷകന്‍.
> നമ്മുടെ ഇക്കോ സ്പിരിച്ച്വാലിറ്റി സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുക. സമയം
> തീരുന്നു നല്ലതുവരട്ടെ'. എന്നിങ്ങനെ കുറിപ്പ് നീളുന്നു.
> ഇത് കുറിച്ച് മൂന്നുമാസം കഴിയുമ്പോഴാണ് ജോണ്‍സിമാഷ് വിടവാങ്ങിയത്. ക്രിസ്തീയ
> സഭ ക്രിസ്തുവിനോട് നീതികാണിക്കാതായപ്പോള്‍ ക്രിസ്തുമതം ഉപേക്ഷിച്ച് വാസുദേവന്‍
> എന്ന പേര് സ്വീകരിച്ച് ഹിന്ദുമതവിശ്വാസിയായതും ആത്മകഥാംശങ്ങള്‍ ഏറെയുള്ള
> ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
> എന്നാല്‍ കുറിപ്പില്‍ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്.
> ശൈശവത്തില്‍ മനസ്സില്‍ കോറിയിട്ട പരിസ്ഥിതിചിന്ത വളര്‍ന്നുവികസിച്ചത് മദ്രാസ്
> കലാലയത്തിലെ നാലുവര്‍ഷങ്ങളിലാണെന്ന് ജോണ്‍സി ജേക്കബ് പറയുന്നു. 750 ഏക്കര്‍
> മുള്‍ക്കാടും ജന്തുസമൂഹവുമാണ് അദ്ദേഹത്തിന്റെ ചിന്തകളെ പുഷ്ടിപ്പെടുത്തിയത്.
> മദ്രാസിലെ അധ്യാപകന്‍ ഡോ. ജോഷ്വയാണ് പ്രധാനമായും സ്വാധീനിച്ചത്. പരിസ്ഥിതിയെ
> ആത്മീയതയുമായി  ബന്ധിപ്പിച്ചത് ഗുരുനിത്യചൈതന്യയതിയും.
> 1965 മുതല്‍ പയ്യന്നൂര്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ജോണ്‍സി
> ജേക്കബിന്റെ പാരിസ്ഥിതിക പ്രവര്‍ത്തനം ഏറെ പ്രസിദ്ധമായത്. മണ്ണിനും
> പ്രകൃതിക്കും നേരിടുന്ന ചെറിയ വെല്ലുവിളികളോടുപോലും കലഹിക്കാന്‍ തയാറാവുന്ന
> മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
> ഇത് തുറന്ന സംവാദത്തിനും ഏറെ വിവാദത്തിനും തിരികൊളുത്തി. ഇക്കാലത്ത്
> പ്രസിദ്ധീകരണമാരംഭിച്ച 'സൂചിമുഖി' പരിസ്ഥിതി മാസികയിലെ ലേഖനങ്ങളും ജോണ്‍സിക്ക്
> നിരവധി എതിരാളികളെ ഉണ്ടാക്കി. എന്നാല്‍ ഒരിക്കലും സ്വന്തം തീരുമാനത്തോട് സന്ധി
> ചെയ്യാന്‍ അദ്ദേഹം തയാറായില്ല.
> ലോകം പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പുതന്നെ വരാന്‍ പോകുന്ന
> ദുരന്തം മുന്നില്‍ക്കണ്ട് പുതിയ തലമുറയെ അത് പഠിപ്പിക്കാന്‍ ജോണ്‍സി ജേക്കബ്
> തയാറായി. പരിസ്ഥിതി ക്യാമ്പും പരിസ്ഥിതി മാസികയും ക്ലാസ്മുറിക്ക് പുറത്തെ
> പഠനവും തുടങ്ങിവെച്ചത് ജോണ്‍സിയായിരുന്നു. പയ്യന്നൂര്‍ കോളജ് കാമ്പസിലെ
> കാട്ടുചെടികള്‍ പോലും നശിപ്പിക്കുന്നതിനെതിരെ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു.
> കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള സുവോളജി മ്യൂസിയം പയ്യന്നൂര്‍ കോളജിലാണ്.
> ഇതിനുപിന്നില്‍ ജോണ്‍സിയുടെ കൈകളായിരുന്നു. പലരും അദ്ദേഹത്തിന്റെ പരിസ്ഥിതി
> പ്രവര്‍ത്തനത്തെ കിറുക്കെന്ന് പറഞ്ഞ് പരിഹസിച്ചു. എന്നാല്‍ പരിസ്ഥിതി
> പ്രശ്നത്തില്‍ ജോണ്‍സിയുടെ നിരീക്ഷണമാണ് ശരിയെന്ന് കാലം തെളിയിച്ചു. ഇന്ന്
> കേരളത്തില്‍ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ജോണ്‍സിയുടെ ശിഷ്യരാണ്.
> ഭൂരിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെയും സംഘടനകളുടെയും
> ബീജാവാപത്തിന് പിന്നിലും മാഷിന്റെ കൈകളുണ്ട്.ക്ലാസ്മുറികള്‍ വനാന്തരത്തിലേക്ക്
> മാറ്റി തിയറി പാഠത്തിനപ്പുറം പ്രാക്ടിക്കലിന് പ്രാധാന്യം നല്‍കിയപ്പോള്‍ ഒരു
> തലമുറ മുഴുവന്‍ പരിസ്ഥിതി അവബോധത്തിന്റെ പുതിയ ഗൃഹപാഠം പഠിക്കുകയായിരുന്നു.
> നിരന്തരം വായിക്കുകയും എഴുതുകയും ചെയ്ത ജോണ്‍സി എല്ലാ വിഷയത്തെയും ഇക്കോ
> സ്പിരിച്ചാലിറ്റിയുമായി ബന്ധപ്പെടുത്തി. പ്രകൃതിയില്‍ ആനക്കും ഉറുമ്പിനും
> തുല്യഅവകാശമുണ്ടെന്നും മനുഷ്യന് പ്രത്യേക അവകാശങ്ങളില്ലെന്നും അദ്ദേഹം
> വാദിച്ചു. അവസാന നിമിഷംവരെ ഈ വാദം തുടരുകയും ചെയ്തു. പയ്യന്നൂര്‍
> കോളജില്‍നിന്നും വിരമിച്ച ശേഷം നാടുചുറ്റിയ ജോണ്‍സി ജേക്കബ് ഒടുവില്‍ പഴയ
> തട്ടകമായ പയ്യന്നൂര്‍ കോളജിന് സമീപമെത്തി യാത്രയായതും യാദൃച്ഛികം.
>
> --
> + Savad Rahman
>   Subeditor
>   Madhyamam Daily
>   Kochi,Kerala
>   India-682018
>   cell:9995431420
> ---------------------------------------------------------------------------
> "I am only one, but still I am one;
> I cannot do everything, but still I can do something;
> And just because I cannot do everything, I will not refuse to do the
> something that I can do." -- Helen Keller
>
> >
>

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to greenyouth@googlegroups.com
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to