ഇല്ലാത്ത കാര്യത്തിന് അക്രമസമരം; തലസ്ഥാനവാസികള്‍ക്ക് ദുരിതം
Posted on: 30 Jun 2011


തിരുവനന്തപുരം: തലസ്ഥാനനഗരം പ്രവൃത്തിദിവസങ്ങളില്‍ യുദ്ധക്കളമായി മാറുന്നു. 
ബുധനാഴ്ചയും കൈയാങ്കളിയുടെ തനിയാവര്‍ത്തനം. വിഷയം സ്വാശ്രയവിദ്യാഭ്യാസമാണെന്ന് 
മാത്രമേ അറിയൂ.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് 100 ദിവസം തികയുന്നതിന് മുമ്പുതന്നെ 
ചോരപ്പുഴയൊഴുക്കി, ഒരു 'ഗ്രേസ് പീരിയഡ്' പോലും നല്‍കാതെ.

സ്വാശ്രയവിദ്യാഭ്യാസ നയത്തില്‍ പുതിയ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയില്ല. 
ഇടതുമുന്നണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ധാരണയില്‍ നിന്ന് ചിലര്‍ പിന്മാറി. 
പിന്നെ 
പുതിയ ഉപസമിതികളുടെ പേരില്‍ ചിലര്‍ കുളം കലക്കി. പക്ഷേ നയം ഇടതുമുന്നണിയുടെ 
ഭരണത്തില്‍ ഉള്ളതുതന്നെ.

ഫലമോ? രാമറാവു വിളക്കു മുതല്‍ ആയുര്‍വേദ കോളേജുവരെ തലസ്ഥാന നഗരവാസികള്‍ക്ക് 
നടക്കാന്‍ പറ്റാതെയായി. കോര്‍പ്പറേഷന് കരമടച്ച്, സര്‍ക്കാരിന് നികുതി ചെലുത്തി, 
വില്ലേജ് ഓഫീസില്‍ പണമൊടുക്കി കഴിയുന്ന പ്രജകള്‍ പെരുവഴിയില്‍ തിരിഞ്ഞോടുന്നു.

സമരമില്ലാത്ത ഇടവേളകളില്‍ നിരത്തില്‍ കാണാതായവരൊക്കെ ഇപ്പോള്‍ കല്ലും വടിയുമായി 
'നാടുനന്നാക്കുന്നു.'

മെയിന്‍റോഡില്‍ നടക്കാന്‍ വയ്യ. ഇടറോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. 
തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡില്‍ വന്‍കുരുക്ക്. ആയുര്‍വേദകോളേജ് കുന്നുംപുറം, 
വഞ്ചിയൂര്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര.

മെയിന്‍റോഡില്‍ ജി.പി.ഒയ്ക്ക് അടുത്ത് വാഹനങ്ങളെ പോലീസ് 'വഴിതെറ്റിച്ചു' വിടുന്നു. 
എന്താണ് ഈ സമരത്തിന്റെ അജണ്ടയെന്ന് തലസ്ഥാനത്തെ സാധാരണ പ്രജകള്‍ പരസ്പരം 
ചോദിക്കുന്നു.

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to