Subject: FW: അപകടത്തില്‍ പരിക്കേറ്റ യുവാവ്‌ ചികിത്സാ സഹായം തേടുന്നു...



 ** **

*അപകടത്തില്‍ പരിക്കേറ്റ യുവാവ്‌** **ചികിത്സാ സഹായം തേടുന്നു...*****

[image: അപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് ചികില്‍സാ സഹായം തേടുന്നു]****

ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് 10 മാസത്തോളമായി റുമൈലാ ആശുപതിയില്‍
ചികില്‍സയില്‍ കഴിയുന്ന വയനാട് തരുവണ പുളിക്കാട് സ്വദേശി ഇബ്രാഹിമിന്‍്റെ മകന്‍
നൗഫല്‍ (27) തുടര്‍ചികില്‍സക്കായി ഉദാരമതികളുടെ കനിവ് തേടുന്നു. ചലനശേഷി
നഷ്ടപ്പെട്ട നൗഫലിന് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് ഹമദ് ആശുപത്രി
അധികൃതര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഭാരിച്ച സാമ്പത്തികബാധ്യത ഇതിന്
തടസ്സമാവുകയാണ്. നൗഫലിന്‍്റെ നിര്‍ധന കുടുംബത്തെ സഹായിക്കാനും നാട്ടിലെത്തിച്ച്
ഉടന്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും വയനാട് ജില്ലാ കെ.എം.സി.സിയുടെ
നേതൃത്വത്തില്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.
അറബി വീട്ടില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന നൗഫലിന്‍്റെ വാഹനം കഴിഞ്ഞ
ജനുവരിയില്‍ ഗറാഫയില്‍ വെച്ച് ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന വാഹനവുമായി
കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ബോധം നഷ്ടപ്പെട്ട നിലയിലാണ്
ആശുപത്രിയില്‍ എത്തിച്ചത്. ഹമദില്‍ ആറു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം
റുമൈലയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെട്ട
കുടുംബത്തിന്‍്റെ ഏക അത്താണിയാണ് നൗഫല്‍.
ഇപ്പോള്‍ നിത്യവൃത്തിക്കുപോലും വകയില്ലാതെ കുടുംബം കഷ്ടപ്പെടുകയാണെന്ന്
നൗഫലിന്‍്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
നൗഫലിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ചികില്‍സാ സഹായ സമിതി ഭാരവാഹികളായ
പി.കെ. മുസ്തഫ വയനാട് (55388487), മൊയ്തീന്‍ കുട്ടി വയനാട് (55542596), സമദ്
മാണിക്കോത്ത് (55404302), ജലീല്‍ കുറ്റ്യാടി (55605856) എന്നിവരുമായി
ബന്ധപ്പെടണം.****

* *****

http://www.madhyamam.com/news/128487/111026****

 ****

** **
 ------------------------------

The information contained in this email and any attachments to this email
are intended for the exclusive use of the addressee(s) and may contain
proprietary, confidential or privileged information. If you are not the
intended recipient, you should not disseminate, distribute or copy this
e-mail. You are kindly requested to notify the sender immediately and
destroy all copies of this message and any attachments. We advise you to
carry out your own virus check before opening any attachment, as we cannot
accept liability for any damage sustained as a result of any software
viruses. The contents of this email do not necessarily represent the views
or policies of UDC.****

** **

-- 
“NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :newsto...@gmail.com

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<image001.jpg>>

Reply via email to