കുടൂരിന്റെ കുളിരായി സാലുമരദ തിമ്മക്കയുടെ ആല്‍മരങ്ങള്‍ 

ഷാജികുമാര്‍ Posted on: 04 Jun 2013 



മുല്‍ക്കി: സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ 
നടപ്പുവഴികളെക്കുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. പക്ഷേ ലോകത്തിന്റെ കണ്ണ് 
കുളിര്‍പ്പിച്ച മഹത്തായൊരു കര്‍മ്മം സാലുമരദ തിമ്മക്ക ചെയ്തു. കര്‍ണ്ണാടകയുടെ 
തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം 
ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ 
പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. 
സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടി രൂപ വില വരുമെന്ന് 
സര്‍ക്കാര്‍ പറയുന്നു. പക്ഷേ അവര്‍ ചെയ്ത പ്രവൃത്തി മതിപ്പുവിലകള്‍ക്കെല്ലാം മേലെ 
നില്‍ക്കുന്നു. കുടൂരിന്റെ കുളിര്‍മ്മയായി തിമ്മക്ക നട്ട മരങ്ങള്‍ 
തലയാട്ടിനില്‍ക്കുന്നു. 

ബാംഗ്ലൂരിലെ രാമനഗര്‍ ജില്ലയിലെ മഗടി താലൂക്കിലെ ഹുളിക്കല്‍ ഗ്രാമത്തിലാണ് സാലുമരദ 
തിമ്മക്ക താമസിക്കുന്നത്. ചിക്കയ്യയെ അവര്‍ വിവാഹം കഴിച്ചത്. 
കുട്ടികളുണ്ടാവാത്തതിന്റെ സങ്

-- 
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

--- 
You received this message because you are subscribed to the Google Groups 
"newsline" group.
To unsubscribe from this group and stop receiving emails from it, send an email 
to newsline+unsubscr...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.


Reply via email to