1400 വര്‍ഷങ്ങള്‍ക്കു മുന്‍പ്, അറേബ്യന്‍ മണലാരണ്യങ്ങളില്‍ അത് 
സര്‍വസാധാരനമായിരുന്നു............. മഹാനായ ആ വിപ്ലവകാരിയുടെ ജന്മം കൊണ്ട് ഇന്ന് ആ 
ജനത മനുഷ്യരായി മാറിയെങ്കില്‍............. നമ്മുടെ സമൂഹത്തിലെ അഭിനവ 
കാട്ടാളത്വതിനു മൂക്ക് കയറിടാന്‍, ഓടയിലോഴുകുന്ന പെണ്ഭ്രൂനങ്ങള്‍ക്ക് നിത്യ 
ശാന്തിയേകാന്‍ നാം ആരെയാണ് കാത്തിരിക്കുന്നത്............????????????? രാജ്യത്ത് 
പെണ്‍കുട്ടികളുടെ അനുപാതം ഗണ്യമായി കുറയുന്നത് ഏറെ ആശങ്കാജനകമെന്ന് ദേശീയ വനിതാ 
കമീഷന്‍ ചെയര്‍ പേഴ്‌സന്‍ ഡോ. ഗിരിജ വ്യാസ്. ലിംഗനിര്‍ണയ പരിശോധനകള്‍ കര്‍ശനമായി 
വിലക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്നും അവര്‍ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമ 
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗിരിജാ വ്യാസ്. സ്വാതന്ത്ര്യാനന്തര 
ഇന്ത്യയില്‍ ആറു വയസ്സിനു ചുവടെയുള്ള പെണ്‍കുട്ടികളുടെ അനുപാതം ഗണ്യമായി 
കുറയുന്നത് ഇതാദ്യമാണ്. ഏറെ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. പല സംസ്ഥാനങ്ങളിലും 
പെണ്‍ഭ്രൂണഹത്യ അനിയന്ത്രിതമായി തുടരുന്ന സാഹചര്യമുണ്ട്. നിയമത്തിന്റെ പഴുതുകള്‍ 
ഉപയോഗിച്ചാണ് ക്ലിനിക്കുകളും മറ്റും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ 
സാഹചര്യത്തില്‍ ഗര്‍ഭവേളയിലെ ലിംഗനിര്‍ണയ പരിശോധകള്‍ നിയമം മൂലം തടയാന്‍ നടപടി 
വേണം. ഗര്‍ഭസ്ഥശിശു ആണോ പെണേ്ണാ എന്ന് തിരിച്ചറിയാന്‍ ചെറിയ നൂതന ഉപകരണങ്ങള്‍ വരെ 
വിപണിയില്‍ ലഭ്യമാണിപ്പോള്‍. എന്നിരിക്കെ, വൈദ്യമേഖലയിലെ സ്ഥാപനങ്ങളെ മാത്രം 
നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നതു കൊണ്ടായില്ല. പെണ്‍കുട്ടികളുടെ പിറവി 
ശാപമായി കാണുന്ന സാമൂഹിക സാഹചര്യം രാജ്യത്ത് വളരുന്നത് ഗുരുതരമായ 
പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും -അവര്‍ മുന്നറിയിപ്പ് നല്‍കി. പെണ്‍ഭ്രൂണഹത്യ 
പെരുകുന്ന പഞ്ചാബ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ പ്രത്യേക നിയമനിര്‍മാണം 
കൊണ്ടു വരാന്‍ ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ താല്‍പര്യമെടുക്കണമെന്നും ഗിരിജ വ്യാസ് 
നിര്‍ദേശിച്ചു. ദേശീയ വനിതാ കമീഷന്‍ ചെയര്‍ പേഴ്‌സന്‍ എന്ന നിലക്ക് പിന്നിട്ട ആറു 
വര്‍ഷം സ്ത്രീകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ 
സാധിച്ചതായും അവര്‍ അവകാശപ്പെട്ടു. സംതൃപ്തിയോടെയാണ് താന്‍ ഈ പദവി ഒഴിയുന്നതെന്നും 
അവര്‍ വ്യക്തമാക്കി. {പെണ്‍ ഭ്രൂണഹത്യ തടയാന്‍ കര്‍ശന നിയമനിര്‍മാണം വേണമെന്ന് 
വനിതാ കമീഷന്‍ 

 

From: Mtech Solutions [mailto:i...@mtechsolution.com] 
Sent: 26 September, 2011 9:50 AM
To: 'newsline@googlegroups.com'; 'sunniker...@yahoogroups.com'
Subject: ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

 

As I received.

 

ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

 

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ 
റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ 
ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം  ബുദ്ദി ജീവികളുടെ 
കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ 
പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ 
പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് 
മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി 
ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത 
ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ 
താഴെ കുറിക്കട്ടെ.

 

1 )  ഒരു   മാതാവ്  4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് 
കൊന്നു കളയണമോ?

 

2 )  അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ 
നയിക്കാന്‍ സര്‍ക്കാരിന്  വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

 

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ 
കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

 

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു 
ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു 
തരാന്‍ കഴിയുമോ?

 

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും 
ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് 
താങ്കള്‍ക്കു എന്ത് പറയാനുണ്ട്? 

 

അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്

 

Dr. മന്ഹ മഹനൂര്‍ 

 

 

 

From: Mtech Solutions [mailto:i...@mtechsolution.com] 
Sent: 26 September, 2011 9:08 AM
To: 'newsline@googlegroups.com'; 'sunniker...@yahoogroups.com'
Subject: ജനനനിയന്ത്രണം: ബില്‍ തള്ളണമെന്ന് എസ്എസ്എഫ് 

 

 

 

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10127321
 
<http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10127321&programId=1073753765&channelId=-1073751706&BV_ID=%40%40%40&tabId=11>
 &programId=1073753765&channelId=-1073751706&BV_ID=%40%40%40&tabId=11

 

ജനനനിയന്ത്രണം: ബില്‍ തള്ളണമെന്ന് എസ്എസ്എഫ് 

കോഴിക്കോട്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായി മുഖ്യമന്ത്രിക്കു 
സമര്‍പ്പിച്ച വനിതാക്ഷേമബില്‍ തള്ളിക്കളയണമെന്നു സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ 
(എസ്എസ്എഫ്) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മാനവിക മൂല്യങ്ങളെ 
അപമാനിക്കുന്ന താണ് ബില്ലെന്നു കുറ്റപ്പെടുത്തി. ജനനനിയന്ത്രണവുമായി ബന്ധപ്പെട്ട 
നിര്‍ദേശങ്ങള്‍ വ്യക്തി സ്വാതന്ത്യ്രത്തെ ഹനിക്കുന്നതാണ്. 

ഗര്‍ഭഛിദ്രങ്ങള്‍ നിയമവിധേയമാക്കാനുള്ള ശുപാര്‍ശ അരാജകത്വത്തിന് ആക്കം കൂട്ടും. 
കുടുംബാസൂത്രണത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളെ നിയന്ത്രിക്കാനുള്ള 
നിര്‍ദേശം ജനാധിപത്യ വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. വി. അബ്ദുല്‍ ജലീല്‍ 
സഖാഫി, പി. എം. ഫാറൂഖ് നഈമി, റഷീദ് നരിക്കോട്, ഉമര്‍ ഒാങ്ങല്ലൂര്‍, എം. അബ്ദുല്‍ 
മജീദ്, ടി. വി. അഹമ്മദ് കബീര്‍, ആര്‍. പി. ഹുസൈന്‍, എ. എ. ജാഫര്‍, കെ. അബ്ദുല്‍ 
കലാം, വി. പി. എം. ഇസ്ഹാഖ് എന്നിവര്‍ പ്രസംഗിച്ചു.

 

 

-- 
“NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :newsto...@gmail.com

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to