<quote> സ്മാര്‍ട്ട്സിറ്റി പദ്ധതി ഫലത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ നിയമവാഴ്ചയ്ക്കുമതീതമായി വിദേശ നിയന്ത്രണത്തിലേക്ക് പോകുന്ന അന്യവത്കരണമാണ്. ഒരു വിദേശ കമ്പനി പാവങ്ങളില്‍നിന്ന് തദ്ദേശവിഭവങ്ങള്‍ കൊള്ളയടിച്ച് കൊഴുക്കും. മലയാളി ഭവനത്തിന്റെ ഊഷ്മളത അനുഭവിച്ചുകൊണ്ട് അന്തസ്സോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ദരിദ്രരുടെ അവകാശം ഇല്ലാതാക്കാനുള്ള ഒരു ഉടമസ്ഥതന്ത്രമാണ് സ്മാര്‍ട്ട്സിറ്റി. ഈ പദ്ധതി പ്രാദേശിക ഭൂവിലകളെ ഭ്രാന്തുപിടിപ്പിച്ചിരിക്കുകയാണ്. ബ്രഹ്മപുരം പദ്ധതി ക്രീമിലെയറിന് ക്ഷീണമാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയ ബ്രഹ്മപുരം പദ്ധതിക്കെതിരാണ്. അവര്‍ ഊതിപ്പെരുപ്പിച്ച പ്രചാരണത്തിലൂടെ ജനരോഷം ആളിക്കത്തിക്കുന്നു. ചണ്ടിയും മാലിന്യവും നമ്മുടെ പ്രിയനഗരത്തിന്റെ പ്രൌഢി നശിപ്പിക്കാതിരിക്കാന്‍ വേണ്ടി ബ്രഹ്മപുരം പദ്ധതിയുടെ പൂര്‍ത്തീകരണം ഉടന്‍ സാധ്യമാക്കാനുള്ള സുബോധവും രാജ്യസ്നേഹവും കൊച്ചിയിലെ മനുഷ്യര്‍ പ്രകടിപ്പിച്ചെങ്കിലെന്ന് ഞാന്‍ ആശിച്ചുപോവുകയാണ്. </quote> <quote> കെട്ടിട നിര്‍മാണ ലോബി ശുദ്ധരായ മനുഷ്യരെ ഇളക്കിവിടുകയും പ്രതിപക്ഷത്തിന് ആവേശം പകരുകയും മേയറുടെ കോലം കത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ഇന്ന് ഒരിടത്തും ചണ്ടി നിക്ഷേപിക്കാന്‍ കഴിയില്ല. ചണ്ടിരാഷ്ട്രീയം ഇന്ന് കൊച്ചിയെ ഏറ്റവും മലിനമായ, പാരിസ്ഥിതികമായി ഏറ്റവും വികൃതമായ നഗരഭൂമിയാക്കി മാറ്റിയിരിക്കുന്നു </quote>
Read at http://www.mathrubhumi.com/php/showArticle.php?general_links_id=128&Farc=# -- Anivar Aravind moving Republic Peringavu.P.O Thrissur-18 Kerala http://anivar.movingrepublic.org/about --~--~---------~--~----~------------~-------~--~----~ greenyouth mailinglist is the activist support mailinglist for kerala To post to this group, send email to [email protected] -~----------~----~----~----~------~----~------~--~---
