An interesting piece, indeed.
When we confront the scenario that many of our contemporary literary
figures and the saamskaarika nayika-naayakars [not excluding the
iconic(late)Prof.M.N.Vijayan,a person who too had rubbished all
discussions of same sex love as forms of pornography, despite having
talked till the end of his life of (fighting) fascism,Freudian
psychology , power of love, pranayam and many such things!!] still
refuse to accept the essentials of people's lived experience in
sexuality and opt themselves to become die-hard defenders of a regime
of imposed heterosexual-monogamous-patriarchal family.

On 22 Feb, 11:25, "aryakrishnan ramakrishnan" <[EMAIL PROTECTED]>
wrote:
> Dear all,
> An interesting malayalam blog. Though following the pattern of
> Malayali literary tradition, I foud it interesting.
>
> Aryan
> സമലൈംഗികതയുടെ ഏടുകള്‍
> Tuesday, February 12, 
> 2008http://krishnathrishna.blogspot.com/2008/02/blog-post_1565.html
> എണ്‍പതുകളില്‍ എന്നപോലെ ഇന്നും മലയാളി യുവസമൂഹത്തെ ഏറെ സ്വാധീനിക്കുന്ന
> കവിയാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌. ലാറ്റിനമേരിക്കന്‍ കവിതകളുടെ
> ഭ്രമാത്‌മകതയെ മനസാ വരിച്ച കവിയാണദ്ദേഹം. അതുകൊണ്ടുതന്നെ മറയില്ലതെയും
> പച്ചയായും മനുഷ്യവികാരത്തെ ഭയമില്ലാതെഴുതി ചിന്താമണ്ഡലത്തില്‍
> സമരോത്‌സുകത കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുന്നു.
>
> ചുള്ളിക്കാടിന്‍റെ 'ബാധ' എന്ന കവിത പുരുഷ സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ
> തീവ്രമായ ഒരാവിഷ്‌ക്കാരമാണ്‌। ടൌണിലെ ചലച്ചിത്രശാലയില്‍ സിനിമ
> കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ തന്‍റെ കൂട്ടുകാരനില്‍
> നിന്നനുഭവിച്ചറിഞ്ഞ നനുത്ത സുഖവും പിന്നീട്‌ ഒന്നിച്ചനുഭവിച്ച
> സമുദ്രസ്നാനതിന്‍റെ ലവണസുഖവും തന്നില്‍ പുരുഷനില്‍ നിന്നും
> പുരുഷനിലേക്കുള്ള അകലം ഇല്ലാതാക്കിയെന്നും സ്ത്രീയെക്കുറിച്ചുള്ള അവസാന
> ഓര്‍മ്മയും കഴുകിക്കളയാന്‍ അതു പ്രേരകമായതായും അദ്ദേഹം എഴുതി।
> സുഹൃത്തിന്‍റെ ആകസ്മികമരണത്തിന്‍റെ ഭീതിദസ്മരണകള്‍ വരികളായി
> വിരിഞ്ഞപ്പോള്‍ ഒരു മോട്ടോര്‍ ബൈക്കിന്‍റെ ശബ്ദം പോലും തീവ്രമായ
> പ്രണയസ്മരണകള്‍ ഉണര്‍ത്തുന്നതായി അദ്ദേഹം അനുസ്മരിക്കുന്നു. തന്‍റെ
> ഭാവനകളിലെ കഥകളിലും കവിതകളിലും സ്വയം നായകരാകുകയും അത്‌ വായനക്കാരെ
> വിളിച്ചറിയിക്കുകയും ചെയ്യുന്ന ധൈര്യമാണ്‌ മാധവിക്കുട്ടിക്കും
> ചുള്ളിക്കാടിനുമുള്ള ഒരു വലിയ സമാനത.
>
> സ്വവര്‍ഗ്ഗാനുരാഗം ഒരു പ്രത്യേക സംസ്കാരത്തിന്‍റെയോ മേഖലയുടേയോ
> സംഭാവനയല്ല। അതു സാര്‍വലൌകികമായ ഒരു ജൈവഘടനയാണ്‌. നൈസര്‍ഗ്ഗികമായ ഒരു
> 'ഓറിയന്‍റേഷന്‍ ആണ്‌. ഈ ആഭിമുഖ്യതയും ജൈവഘടനയും അമേരിക്കയിലും
> ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ആസ്ത്രേലിയയിലും
> ഏഷ്യായുടെ എല്ലാ ഏടുകളിലും അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട്‌.
>
> ബൈബിളിലും ഖുര്‍-ആനിലും മഹാഭാരതത്തിലും എല്ലം ഈ വിമതലൈംഗിക
> ശീലമുള്ളവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്‌। ഭാരത സംസ്കാരത്തിന്‍റെ
> ആദിമ ഗൈഡായി കണക്കാക്കിപ്പോരുന്ന 'മനുസ്മൃതി' യില്‍ പോലും ഇത്തരം
> വിമതലൈംഗികതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്‌.
>
> ഗ്രീക്ക്‌ പുരാണങ്ങളില്‍ ഇത്തരം സ്വവര്‍ഗ്ഗ ലൈംഗികത ഒരു അനുശീലമായി
> തുടര്‍ന്നുപോന്നിരുന്നതയി വ്യക്തമായി വിശദീകരിക്കുന്ന ഒരുപാടു
> കഥകളുണ്ട്‌। ഗ്രീക്ക്‌ പുരാണത്തിലെ ദേവാധിപനായ സ്യൂസ്‌ മുതല്‍ അപ്പോളോ,
> ഹേര്‍ക്കുലീസ്‌, ഹേര്‍മ്മിസ്‌ തുടങ്ങിയ സമസ്ത ദേവന്‍മാര്‍ക്കും ഇതര
> ദേവന്‍മാരുമായും പാനപാത്ര വാഹകരയിരുന്നവരുമായും ലൈംഗിക ബന്ധം
> ഉണ്ടായിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. 'പെഡറാസ്റ്റി ' എന്ന പേരില്‍
> അത്‌ അന്നത്തെ ഒരു അനുശീലമായി തുടര്‍ന്നുപോന്നിരുന്നു. ഗ്രീക്ക്‌
> ദേവന്‍മാര്‍ തനിക്ക്‌ ഇഷ്ടപ്പെട്ട യുവകോമളന്‍മാര്‍ക്കു വേണ്ടി പരസ്പരം
> പോരാടിയിരുന്നു.
>
> ഗ്രീക്ക്‌ പുരാണേതിഹാസമായ 'ഇലിയറ്റി' -ല്‍ വീര നായകന്‍മാരായി
> ചിത്രീകരിക്കപ്പെട്ട അക്കിലസ്സും പെട്‌റോക്ളസ്സും തമ്മിലുണ്ടായിരുന്ന
> ഗാഢസൌഹൃദത്തിന്‍റെ അടിസ്ഥാനം അവര്‍ തമ്മില്‍ തുടര്‍ന്നുപോന്നിരുന്ന
> കഠിനമായ പ്രണയവും ലൈംഗികതയുമായിരുന്നുവെന്ന്‌ പ്ളേറ്റോ
> 'സിമ്പോസിയത്തില്‍' വിശദീകരിക്കുന്നുണ്ട്‌। ഇളം പ്രായത്തില്‍
> കളിക്കൂട്ടുകാരനെ കൊലപ്പെടുത്തിയതിന്‍റെ പേരില്‍ പ്രതികാരഭയത്താല്‍
> അച്ഛനോടൊപ്പം ഒളിച്ചോടേണ്ടിവന്ന പെട്‌റോക്ളസ്സിന്‌ അഭയം കൊടുത്തത്‌
> അക്കിലസ്സിന്‍റെ പിതാവായ പെലിയസ്‌ ആയിരുന്നു. സെന്‍റ്റോര്‍ രാജാവയ
> ഷിറോണിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്ന അക്കിലസ്സും പെട്‌റോക്ളസ്സും
> ബാല്യകാലം മുതലേ ഗാഢസ്നേഹത്തിലായിരുന്നു.
>
> പ്രസിദ്ധമായ ട്രോജന്‍ യുദ്ധത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍
> തീരുമാനിച്ച അക്കിലസ്സിനെ വീണ്ടും യുദ്ധക്കളത്തിലെത്തിച്ചത്‌ തന്‍റെ
> ആത്‌മ മിത്രമായ പെട്‌റോക്ളസ്സിനെ വധിച്ചതിനു പ്രതികാരം ചെയ്യാനായിരുന്നു।
> സൌന്ദര്യത്തിനും കോപത്തിനും പേരുകേട്ട അക്കിലസ്സിന്‍റെ എന്നത്തെയും
> ദൌര്‍ബല്യമായിരുന്നു പെട്‌റോക്ളസ്സ്. ധൈര്യത്തിന്‍റെ പ്രതിരൂപമായ
> അക്കിലസ്സ്‌ തന്‍റെ സുഹൃത്തിനെ കൊന്ന ഹെക്‌ടറിനെ തെരഞ്ഞു പിടിച്ച്‌
> കൊലപ്പെടുത്തിയതിനു ശേഷം തന്‍റെ ശൌര്യം ശമിക്കയ്കയാല്‍ ദിവസങ്ങളോളം
> ഹെക്‌ടറിന്‍റെ ശവത്തെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക്‌
> വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു.
>
> ധീരനായ അക്കിലസ്സ്‌ അത്യധികമായ ദു:ഖത്താല്‍ ഹൃദയഭേദകമായി കരഞ്ഞുകൊണ്ട്‌
> പെട്‌റോക്ളസ്സിനു വേണ്ടി നിരവധി ഉദകക്രിയകള്‍ നടത്തിയതായി 'ഇലിയറ്റില്‍'
> ഹോമര്‍ വിശദീകരിക്കുന്നു. ട്രോജന്‍ രാജകുമാരന്‍ പാരീസിന്‍റെ വിഷം
> പുരട്ടിയ അമ്പിനാല്‍ അവസാനം മരണമടയേണ്ടി വന്ന അക്കിലസ്സ്‌ മരണത്തിലും
> തനിക്ക്‌ പെട്‌റോക്ളസ്സിനോടൊപ്പം ചേരണമെന്നതിനാല്‍ തന്‍റെ ചിതയില്‍
> പെട്‌റോക്ളസ്സിന്‍റെ സൂക്ഷിച്ചുവെച്ചിരുന്ന അസ്ഥികളും കൂടി
> ദഹിപ്പിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നു। അവസനം കരിങ്കടല്‍ ദ്വീപായ
> ല്യൂക്കിലേക്ക്‌ അവരുടെ ചിതാഭസ്മം കടത്തുകയും ല്യൂക്ക്‌ ദ്വീപില്‍ ഇന്നും
> അക്കിലസ്സിന്‍റെയും പെട്‌റോക്ളസ്സിന്‍റേയും ആത്‌മാവുകള്‍ കൈകോര്‍ത്ത്‌
> സഞ്ചരിക്കുകയും ചെയ്യുന്നുവെന്നാണ്‌ ഐതിഹ്യം.
>
> ഗ്രീക്ക്‌ പുരാണങ്ങളില്‍ സമലൈംഗികതയുടെ പരാമര്‍ശങ്ങള്‍
> നിരവധിയുണ്ടെങ്കിലും അതൊരു സാംസ്കാരികവും ആരോഗ്യപരവുമായ ജീവിത
> ശൈലിയായിട്ടാണ്‌ ചിത്രീകരിക്കപ്പെട്ടിരുന്നതെന്ന്‌ സെന്‍റു ആന്‍ഡ്രൂസ്‌
> യൂണിവേഴ്സിറ്റിയില്‍ ചാന്‍സലറായിരുന്ന കെന്നത്ത്‌ ഡോവറുടെ ' ഗ്രീക്ക്‌
> ഹോമോസെക്‌ഷ്വാലിറ്റി' എന്ന പുസ്തകത്തില്‍ പറയുന്നു.
>
> കൌമാരദശയില്‍ 'ഭോഗിക്കപ്പെടുന്ന' കുമാരന്‍മാര്‍ താടിയും മീശയും
> മുളക്കുന്നതോടെ യൌവനദശയിലെത്തിയതായി അംഗീകരിക്കപ്പെടുകയും അതോടെ
> പിന്നീട്‌ 'ഭോഗിക്കുന്നവരായി' രൂപാന്തരപ്പെടുകയും അവര്‍ പുതിയ
> കുമാരന്‍മാരെ ഭോഗിക്കുകയും ചെയ്യുന്ന ഒരു ജീവിത ശൈലിയായിരുന്നു അന്ന്‌
> നിലവിലുണ്ടായിരുന്നത്‌। ' കൌമാരക്കാരായ' കുമാരന്‍മാരെ ഭോഗിക്കുന്നവരെ
> ഒരുക്കലും സ്വവര്‍ഗ്ഗരതിക്കാരായി ചിത്രീകരിക്കാതെ, അതൊരു 'മാച്ചിസ്‌മോ'
> ലക്ഷണമായി അംഗീകരിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറയുന്നു। എന്നാല്‍
> യൌവനാവസ്ഥയെത്തിയിട്ടും രൂപാന്തരം പ്രാപിക്കാനാകാതെ കേവലം
> ഭോഗിക്കപ്പെടുന്നവനായി മാത്രം കഴിയേണ്ടിവരുന്നവരേയും പണത്തിനായി ശരീരം
> ഭോഗവസ്തു ആക്കുന്ന പുരുഷന്‍മാരേയും അടിമയെപ്പോലെ അനഭിമതരായി
> കണക്കാക്കുകയുംഅപമാനിക്കുകയും ചെയ്തിരുന്നു.
>
> പുരുഷപ്രണയങ്ങളുടെ മഹത്തായ ഒട്ടനവധി കഥകള്‍ ഗ്രീക്ക്‌
> പുരാണങ്ങളിലുള്ളതിനാല്‍ ഇതിനെ മാത്രം ഐച്ഛികമായി എടുത്ത്‌ പശ്‌ചാത്യ
> സാഹിത്യത്തില്‍ നിരവധി ഗ്രന്‌ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്‌.
> അപ്പോളോ ദേവനും, സൌന്ദര്യത്തിടമ്പായ ഹയാസിന്തുമായുള്ള പ്രണയവും
> ഹയാസിന്തിനെ സ്വന്തമാക്കാന്‍ വേണ്ടി അപ്പോളോയും സെഫൈറസും തമ്മില്‍
> നടത്തിയ യുദ്ധവും അതില്‍ വളരെയേറെ പ്രശസ്തമായതാണ്‌ .എണ്‍പതുകളില്‍
> എന്നപോലെ ഇന്നും മലയാളി യുവസമൂഹത്തെ ഏറെ സ്വാധീനിക്കുന്ന കവിയാണ്‌
> ബാലചന്ദ്രന്‍ ചുള്ളിക്കാട്‌. ലാറ്റിനമേരിക്കന്‍ കവിതകളുടെ ഭ്രമാത്‌മകതയെ
> മനസാ വരിച്ച കവിയാണദ്ദേഹം. അതുകൊണ്ടുതന്നെ മറയില്ലതെയും പച്ചയായും
> മനുഷ്യവികാരത്തെ ഭയമില്ലാതെഴുതി ചിന്താമണ്ഡലത്തില്‍ സമരോത്‌സുകത
> കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുന്നു.

> നടത്തിയ യുദ്ധവും അതില്‍ വളരെയേറെ പ്രശസ്തമായതാണ്‌ .
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to