ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും
http://samastham.wordpress.com/2008/08/21/cpim/

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക
വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി
പി ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍
ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും
മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ എന്തുകൊണ്ട്‌
നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത്‌
പാരാഗ്രാഫ്‌ നമ്പര്‍ 4.3 ലാണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌.
ബ്ലോഗ്‌ ലോകത്തിന്റെ അറിവിലേക്കും ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും
വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:

*4.3 മൂന്നാമതായി സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര
ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ
വിവരങ്ങള്‍ ചോര്‍ത്തി പത്രങ്‌ഹള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി
മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന
തെറ്റായ ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും
അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌
ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍
പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന
പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍
ശ്രദ്ധിക്കുകയും ഇടപെടുകയും വേണം. *
*K.P.Sukumaran*
ഓഗസ്റ്റ് 21, 2008 -ല്‍ 10:33 am  said.....as comment

പോസ്റ്റിന്റെ തലക്കെട്ട് ഉചിതം തന്നെയാണ് . പക്ഷെ അവര്‍ ഉദ്ദേശിക്കുന്നത് പോലെ
നടക്കുമെന്ന് തോന്നുന്നില്ല . എനിക്ക് ഒരു കാര്യം ഓര്‍മ്മ വരുന്നത് , ബീജിങ്ങ്
ഒളിമ്പിക്സില്‍ അഭിനവ് സ്വര്‍ണ്ണം കരസ്ഥമാക്കിയതിന്റെ പിറ്റേന്ന് "നാളെ
സി.പി.എം ഹര്‍ത്താല്‍ "എന്ന പേരില്‍ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഒരു
പോസ്റ്റ് പബ്ലിഷ് ചെയ്യപ്പെട്ടു . ആ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഇമേജ്
രൂപത്തില്‍ ഫോര്‍വേഡ് മെയിലുകളായി തലങ്ങും വിലങ്ങും ലോകമാസകലം കറങ്ങിത്തിരിഞ്ഞു
. എനിക്ക് ഇന്നലെ പോലും ഫോര്‍വേഡായി കിട്ടി . ആകെ എത്ര ലഭിച്ചു എന്ന് കണക്കില്ല
. ഫോര്‍വേഡ് ചെയ്ത ആര്‍ക്കും അത് ബ്ലോഗ് പോസ്റ്റ് ആണെന്നും അതിന്റെ
സൃഷ്ടികര്‍ത്താവ് ആരാണെന്നും അറിയില്ലായിരുന്നു . സി.പി.എമ്മിന്റെ ശൈലിയെ
പരിഹസിക്കുന്നു എന്ന ഒറ്റക്കാരണമാണ് ആ പോസ്റ്റ് ഇപ്രകാരം മലയാളികള്‍
ഉള്ളിടത്തെല്ലാം പ്രചരിക്കാന്‍ കാരണം . ബോഗിലെ ചര്‍ച്ചകളില്‍ ഇടപെടലും
സംഘടിതമായി കമന്റുകള്‍ എഴുതലുമല്ല പ്രശ്നം . തങ്ങള്‍ എന്ത് കൊണ്ട് ഇങ്ങനെ
അപഹാസ്യരാവുന്നു എന്ന് ഒരു സ്വയംവിമര്‍ശനത്തിന് പാര്‍ട്ടിയും , പാര്‍ട്ടിയെ
പിന്‍‌തുണയ്ക്കുന്ന ബ്ലോഗ്ഗര്‍മാരും മുതിരുകയാണ് വേണ്ടത് . ബെര്‍ളിത്തരങ്ങളിലെ
പോസ്റ്റിന്റെ സാര്‍വ്വത്രികമായ സ്വീകാര്യത അത്തരമൊരു അനിവാര്യതയിലേക്ക് അവരെ
നയിക്കേണ്ടതാണ് . ഇനി അഥവാ "എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല…" എന്നാണ്
നിലപാടെങ്കില്‍ ഇവിടെ ആരും കമന്റ് എഴുതിയിട്ട് കാര്യമില്ല .


-- 
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10

Res: 'adarsh', Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485 blog: www.blogbhoomi.blogspot.com



********************************************
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"

Save Paper; Save Trees

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to