Chengara is agaion in News. Some headlines from Mathrubhumi State Women's commission's decision to probe the issue and National SC/ST commission asked for a Report from Chief Secretary
Anivar 1. ചെങ്ങറയില്‍ ഇന്ന് തൊഴിലാളി മാര്‍ച്ച് http://mathrubhumi.com/php/newsFrm.php?news_id=1248400&n_type=HO&category_id=1&Farc=&previous=Y പത്തനംതിട്ട: ചെങ്ങറയിലെ സമരഭൂമിയിലേക്ക് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ് തുടങ്ങിയ വിവിധ യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് രാവിലെ ഒന്‍പതുമണിക്ക് ചെങ്ങറക്ക് സമീപമുള്ള കൊന്നപ്പാറയില്‍ നിന്ന് തുടങ്ങും. സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഭൂസമരം നടക്കുന്ന പ്രദേശത്തേക്കാണ് മാര്‍ച്ച് എന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് 2. ചെങ്ങറ: വനിതാ കമ്മീഷന്‍ അന്വേഷിക്കും http://mathrubhumi.com/php/newsFrm.php?news_id=1248213&n_type=NE&category_id=3&Farc= തിരുവനന്തപുരം: ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുക്കുന്ന സ്‌ത്രീകള്‍ക്കുനേരെ നടന്ന അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍സെക്രട്ടറി ജോയ് കൈതാരത്ത് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഐ.ജി. ബാബുരാജിനോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സമരക്കാരെ ഉപരോധിച്ചുകൊണ്ട് ബുധനാഴ്‌ച നടക്കുന്ന മാര്‍ച്ചില്‍നിന്ന് സ്‌ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കൂടുതല്‍ വനിതാ പോലീസുകാരെ വിന്യസിക്കണമെന്നും പോലീസ് അധികാരികള്‍ക്ക് ജസ്റ്റിസ് ശ്രീദേവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3. ചെങ്ങറ പ്രശ്‌നം: ദേശീയ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു http://mathrubhumi.com/php/newsFrm.php?news_id=1248351&n_type=NE&category_id=3&Farc= ന്യൂഡല്‍ഹി: ചെങ്ങറയിലെ സംഭവവികാസങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ പട്ടിക ജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ഫോണില്‍ ആവശ്യപ്പെട്ടു. ചെങ്ങറ സംഭവങ്ങളെ ക്കുറിച്ച് ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ കമ്മീഷന്‍ ഓഫീസിലെത്തിയ ചെങ്ങറ ഐക്യദാര്‍ഢ്യ സമിതി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങറയില്‍ ഭൂമിക്കായി സമരം ചെയ്യുന്നവരെ ബലം പ്രയോഗിച്ച് നീക്കുമെന്നുള്ള സമരപ്രതിരോധ സമിതി പ്രവര്‍ത്തകരുടെ ഭീഷണിയെ ഗൗരവത്തോടെ കാണണമെന്ന് പ്രശസ്‌ത മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഭൂപരിഷ്‌കരണം കൊണ്ട് കേരളത്തിലെ ആദിവാസി, ദളിത് സമൂഹത്തിന് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല എന്ന് സമിതി നേതാവായ പ്രൊഫ. എ.കെ. രാമകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. 4. ചെങ്ങറ എസ്റ്റേറ്റ്: സമരക്കാരുടെ പിന്നിലെ ശക്തി അന്വേഷിക്കണം -ഹാരിസണ്‍സ് മലയാളം http://mathrubhumi.com/php/newsFrm.php?news_id=1248267&n_type=NE&category_id=3&Farc= കൊച്ചി: ചെങ്ങറ എസ്റ്റേറ്റില്‍ സമരം നടത്തുന്നവര്‍ക്ക് പിന്നിലെ ശക്തിയാരെന്നും അവരുടെ സാമ്പത്തിക സ്രോതസ്സ് എന്തെന്നും അന്വേഷിക്കണമെന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ആവശ്യപ്പെട്ടു. കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിക്കുന്നത് ന്യായീകരിക്കാനാവില്ല. സമരത്തിന് പിന്തുണയുമായി എത്തിയിട്ടുള്ള മനുഷ്യാവകാശസംഘടനകള്‍ക്ക് സ്ഥാപിത താല്‌പര്യങ്ങള്‍ ഉണ്ടെന്നും കമ്പനി അധികൃതര്‍ ആരോപിച്ചു. 5. ചെങ്ങറയില്‍ അക്രമത്തിന് സി.പി.എം. നീക്കമെന്ന് സ്വദേശി ജാഗരണ്‍മഞ്ച് http://mathrubhumi.com/php/newsFrm.php?news_id=1248266&n_type=NE&category_id=3&Farc= കൊച്ചി: ചെങ്ങറയില്‍ പാര്‍ട്ടി തൊഴിലാളികളെ ഉപയോഗിച്ച് അക്രമം നടത്തി സമരക്കാരെ കുടിയൊഴിപ്പിക്കാന്‍ സി.പി.എം പദ്ധതി ആവിഷ്‌കരിച്ചതായി സ്വദേശി ജാഗരണ്‍മഞ്ച് ആരോപിച്ചു. ബുധനാഴ്‌ച നടത്തുന്ന മാര്‍ച്ചിന്റെ മറവില്‍ സമരക്കാരെ ആക്രമിക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.വി. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹാരിസണിന്‍േറതടക്കം പാട്ടക്കാലാവധി തീര്‍ന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു. സംസ്ഥാനസമിതി അംഗം അഡ്വ. പി.എല്‍. ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
