Now I can understand why the 'bomb' suddenly became a 'cracker' for the
media. Hope the police will investigate it to the core of the issue.

2010/4/5 reny ayline <[email protected]>

> *വിമാനത്തിലെ ബോംബ്‌ : ഹരിദ്വാര്‍ മിത്ര മണ്ഡലിനു ലക്ഷങ്ങള്‍ ഒഴുകുന്നതു
> ഗുജറാത്തില്‍ നിന്ന്‌
> thejas 5 4 2010
> *
> തിരുവനന്തപുരം: കിങ്‌ഫിഷര്‍ വിമാനത്തില്‍ ബോംബ്‌ വച്ച കേസിലെ മുഖ്യപ്രതി
> രാജശേഖരന്‍ നായരുമായി ബന്ധമുള്ള ഹരിദ്വാര്‍ മിത്ര മണ്ഡല്‍ എന്ന ഹിന്ദുത്വ
> സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു പണം ലഭിക്കുന്നതു ഗുജറാത്തില്‍
> നിന്ന്‌.
> സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ്‌ ഓരോ ഇടവേളകളിലും
> ലഭിക്കുന്നത്‌. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മലയാളി വ്യവസായിയാണു പണം
> നല്‍കുന്നതിന്റെ ഇടനിലക്കാരന്‍. ഗുജറാത്തില്‍ സാമൂഹികസേവനത്തിന്റെ
> മുഖംമൂടിയിട്ടു പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇതേ രീതിയിലാണ്‌ ഇവിടെയും
> ഇടപെടുന്നത്‌. എന്നാല്‍ ബോംബ്‌ സ്‌ഫോടനത്തില്‍ ഇവരുടെ പങ്കാളിത്തം
> പുറത്തുവന്നതോടെ മേലേഗാവ്‌ സ്‌ഫോടനത്തില്‍ പങ്കാളിയായ സന്യാസിനി പ്രജ്ഞാ സിങ്‌
> ഠാക്കൂറിന്റെ സനാതന്‍ സംസ്ഥയും ഇത്തരത്തിലുള്ള മുഖംമൂടി ധരിച്ചിരുന്നതായി
> കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തെ അറിയിച്ചിട്ടുണ്‌ട്‌.
> ഗുജറാത്തില്‍ നിന്നെത്തുന്ന പണം മലയിന്‍കീഴ്‌ വലിയറത്തലയിലുളള സംഘടനയുടെ
> സജീവപ്രവര്‍ത്തകര്‍ എങ്ങനെയാണു വിനിയോഗിക്കുന്നതെന്നു കണെ്‌ടത്താന്‍ ഇതിന്റെ
> പ്രവര്‍ത്തകരായ ബി.ജെ.പി മുഖപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ അടക്കമുള്ളവരെ
> അന്വേഷണസംഘം വീണ്‌ടും ചോദ്യംചെയ്യുമെന്നാണ്‌ അറിയുന്നത്‌. പ്രദേശത്തെ സംഘടനയുടെ
> ചില പ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ ഗുജറാത്ത്‌ സന്ദര്‍ശനം നടത്തിയതിന്റെ
> വിവരം പോലിസ്‌ ശേഖരിച്ചുകഴിഞ്ഞു. കൂടാതെ എല്ലാ വര്‍ഷവും ഹരിദ്വാറില്‍
> പൊങ്കാലയര്‍പ്പിക്കാനായി സ്‌ത്രീകളെയും തീവണ്‌ടി മാര്‍ഗം ഇവര്‍
> എത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്‌ട്‌. എല്ലാ വര്‍ഷവും ട്രെയിനിന്റെ ഒരു
> ബോഗി ബുക്ക്‌ ചെയ്‌താണ്‌ ഇവര്‍ പോയിക്കൊണ്‌ടിരിക്കുന്നതെന്നാണു വിവരം.
> വിമാനത്തില്‍ ബോംബ്‌ വച്ച കേസന്വേഷിക്കുന്ന പോലിസ്‌ സംഘം ഇത്തരത്തിലുളള
> സംഘടനയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ തയ്യാറാവാത്തത്‌
> ഉന്നത കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്‌ട്‌.
> സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ചിലര്‍ പൊടുന്നനെ പണക്കാരായതായി
> പ്രദേശവാസികള്‍ വിവരം നല്‍കിയിട്ടുണ്‌ട്‌. ഗുജറാത്ത്‌ ഭൂകമ്പസമയത്തു സംഘടനയുടെ
> സ്ഥാപകനേതാവായ ഒരു മലയാളി ഗുജറാത്ത്‌ സന്ദര്‍ശിച്ചെന്നും തകര്‍ന്ന ബാങ്കിന്റെ
> ലോക്കര്‍ അടക്കമുള്ള അമൂല്യവസ്‌തുക്കള്‍ നീക്കുന്നതില്‍ പങ്കാളിയായെന്നും
> അതുവഴി ലഭിച്ച ധനമാണ്‌ ഇയാളെ വ്യവസായത്തിലെത്തിച്ചതെന്നും നാട്ടില്‍
> സംസാരമുണ്‌ട്‌.
> ഈ ധനാഢ്യന്‍ മുമ്പ്‌ കന്യാകുമാരി കേന്ദ്രീകരിച്ച്‌ ഒരു ട്രസ്റ്റ്‌
> ആരംഭിച്ചെങ്കിലും ഇതു വിജയിച്ചിരുന്നില്ല. ഹരിദ്വാര്‍ മിത്ര മണ്ഡല്‍
> കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിനും ആര്‍.എസ്‌.എസുമായി ബന്ധമുണ്‌ട്‌
> എന്നതിനുമുള്ള തെളിവുകള്‍ പോലിസ്‌ ശേഖരിച്ചുകഴിഞ്ഞതായാണു വിവരം.
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected]<greenyouth%[email protected]>
> .
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to