വിമാനത്തിലെ ബോംബ്‌: അന്വേഷണം ഇഴയുന്നു

thejas april 6 2010
തിരുവനന്തപുരം: കിങ്‌ഫിഷര്‍ വിമാനത്തില്‍ ബോംബ്‌ വച്ച സംഭവത്തെക്കുറിച്ചുള്ള
അന്വേഷണം പോലിസ്‌ മരവിപ്പിക്കുന്നു. കേസില്‍ അറസ്‌റ്റിലായ മുഖ്യപ്രതി
രാജശേഖരന്‍ നായരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തെങ്കിലും തുടര്‍ന്ന്‌
അന്വേഷണം മുന്നോട്ടുപോയില്ല. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തവരുടെ
ഹിന്ദുത്വ സംഘടനാബന്ധം വ്യക്തമായ ശേഷമാണ്‌ അന്വേഷണം മന്ദഗതിയിലായത്‌.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്‌ടായ ചില രാഷ്ട്രീയ ഇടപെടലുകള്‍ അന്വേഷണത്തെ
മന്ദഗതിയിലാക്കിയെന്നാണു സൂചന.
രാജശേഖരന്‍ നായരുടെ അറസ്റ്റിന്‌ ശേഷം അന്വേഷണത്തില്‍ എടുത്തുപറയത്തക്ക
പുരോഗതിയുണ്‌ടായിട്ടില്ലെന്നു തിരുവനന്തപുരം മേഖലാ ഐ.ജി എ ഹേമചന്ദ്രന്‍
തേജസിനോടു പറഞ്ഞു. അറസ്റ്റിലായ രാജശേഖരന്‍ നായര്‍ക്ക്‌ ഗുജറാത്ത്‌ കേന്ദ്രമായ
ഹിന്ദുത്വ സംഘടനയായ ഹരിദ്വാര്‍ മിത്ര മണ്ഡലുമായി ബന്ധമുണെ്‌ടന്നു
കണെ്‌ടത്തിയതിനെ തുടര്‍ന്നു വലിയറത്തല മേഖലയിലുള്ള പലരെയും പ്രത്യേക
അന്വേഷണസംഘം കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഹരിദ്വാര്‍ മിത്രമണ്ഡലിന്റെ
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെയും സംഘടനയുടെ
പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായിരുന്നവരെയുമാണു കസ്റ്റഡിയില്‍
എടുത്തത്‌. ഇവരില്‍ ഏറെപേരും പ്രദേശത്തെ ആര്‍.എസ്‌.എസ്‌-ബി.ജെ.പി
പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ തലസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന്റെ
ഇടപെടലിനെ തുടര്‍ന്ന്‌ ഇവരെ വിട്ടയക്കുകയായിരുന്നു.
വിമാനത്താവളം പോലുള്ള തന്ത്രപ്രധാനമായ മേഖലയിലുണ്‌ടായ സുരക്ഷാ പാളിച്ചയും
മറ്റും കണക്കിലെടുത്ത്‌ തുടക്കത്തില്‍ മുഖ്യപ്രതി രാജശേഖരന്‍നായര്‍
ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര ഏജന്‍സികളും ചോദ്യംചെയ്‌തിരുന്നു. എന്നാല്‍
അറസ്‌റ്റിലായ പ്രതിയുടെ ഹിന്ദുത്വബന്ധം ഉള്‍പ്പെടെ വ്യക്തമായിട്ടും അന്വേഷണം
ഊര്‍ജിതപ്പെടുത്താന്‍ സംസ്ഥാന പോലിസിന്‌ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതിയെ
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തിട്ടും സംഭവത്തിന്റെ കാരണം സംബന്ധിച്ചു
കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലിസിന്റെ
വിശദീകരണം.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന, മറ്റാളുകളുടെ പങ്കാളിത്തം തുടങ്ങിയ
കാര്യങ്ങളില്‍ ഇനിയും വ്യക്തത ഉണ്‌ടായിട്ടില്ലെന്നാണ്‌ ഉന്നത പോലിസ്‌
വൃത്തങ്ങള്‍ പറയുന്നത്‌. വിമാനത്താവളം പോലെയുള്ള തന്ത്രപ്രധാന സുരക്ഷാമേഖലയില്‍
ബോംബ്‌ കണെ്‌ടത്തിയ സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോള്‍ സംസ്ഥാന ആഭ്യന്തര
വകുപ്പും നിസ്സംഗത തുടരുകയാണ്‌.


On 4/5/10, farida m <[email protected]> wrote:
>
> Now I can understand why the 'bomb' suddenly became a 'cracker' for the
> media. Hope the police will investigate it to the core of the issue.
>
> 2010/4/5 reny ayline <[email protected]>
>
>> *വിമാനത്തിലെ ബോംബ്‌ : ഹരിദ്വാര്‍ മിത്ര മണ്ഡലിനു ലക്ഷങ്ങള്‍ ഒഴുകുന്നതു
>> ഗുജറാത്തില്‍ നിന്ന്‌
>> thejas 5 4 2010
>> *
>> തിരുവനന്തപുരം: കിങ്‌ഫിഷര്‍ വിമാനത്തില്‍ ബോംബ്‌ വച്ച കേസിലെ മുഖ്യപ്രതി
>> രാജശേഖരന്‍ നായരുമായി ബന്ധമുള്ള ഹരിദ്വാര്‍ മിത്ര മണ്ഡല്‍ എന്ന ഹിന്ദുത്വ
>> സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു പണം ലഭിക്കുന്നതു ഗുജറാത്തില്‍
>> നിന്ന്‌.
>> സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ്‌ ഓരോ ഇടവേളകളിലും
>> ലഭിക്കുന്നത്‌. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മലയാളി വ്യവസായിയാണു പണം
>> നല്‍കുന്നതിന്റെ ഇടനിലക്കാരന്‍. ഗുജറാത്തില്‍ സാമൂഹികസേവനത്തിന്റെ
>> മുഖംമൂടിയിട്ടു പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇതേ രീതിയിലാണ്‌ ഇവിടെയും
>> ഇടപെടുന്നത്‌. എന്നാല്‍ ബോംബ്‌ സ്‌ഫോടനത്തില്‍ ഇവരുടെ പങ്കാളിത്തം
>> പുറത്തുവന്നതോടെ മേലേഗാവ്‌ സ്‌ഫോടനത്തില്‍ പങ്കാളിയായ സന്യാസിനി പ്രജ്ഞാ സിങ്‌
>> ഠാക്കൂറിന്റെ സനാതന്‍ സംസ്ഥയും ഇത്തരത്തിലുള്ള മുഖംമൂടി ധരിച്ചിരുന്നതായി
>> കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തെ അറിയിച്ചിട്ടുണ്‌ട്‌.
>> ഗുജറാത്തില്‍ നിന്നെത്തുന്ന പണം മലയിന്‍കീഴ്‌ വലിയറത്തലയിലുളള സംഘടനയുടെ
>> സജീവപ്രവര്‍ത്തകര്‍ എങ്ങനെയാണു വിനിയോഗിക്കുന്നതെന്നു കണെ്‌ടത്താന്‍ ഇതിന്റെ
>> പ്രവര്‍ത്തകരായ ബി.ജെ.പി മുഖപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ അടക്കമുള്ളവരെ
>> അന്വേഷണസംഘം വീണ്‌ടും ചോദ്യംചെയ്യുമെന്നാണ്‌ അറിയുന്നത്‌. പ്രദേശത്തെ സംഘടനയുടെ
>> ചില പ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ ഗുജറാത്ത്‌ സന്ദര്‍ശനം നടത്തിയതിന്റെ
>> വിവരം പോലിസ്‌ ശേഖരിച്ചുകഴിഞ്ഞു. കൂടാതെ എല്ലാ വര്‍ഷവും ഹരിദ്വാറില്‍
>> പൊങ്കാലയര്‍പ്പിക്കാനായി സ്‌ത്രീകളെയും തീവണ്‌ടി മാര്‍ഗം ഇവര്‍
>> എത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്‌ട്‌. എല്ലാ വര്‍ഷവും ട്രെയിനിന്റെ ഒരു
>> ബോഗി ബുക്ക്‌ ചെയ്‌താണ്‌ ഇവര്‍ പോയിക്കൊണ്‌ടിരിക്കുന്നതെന്നാണു വിവരം.
>> വിമാനത്തില്‍ ബോംബ്‌ വച്ച കേസന്വേഷിക്കുന്ന പോലിസ്‌ സംഘം ഇത്തരത്തിലുളള
>> സംഘടനയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ തയ്യാറാവാത്തത്‌
>> ഉന്നത കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്‌ട്‌.
>> സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ചിലര്‍ പൊടുന്നനെ പണക്കാരായതായി
>> പ്രദേശവാസികള്‍ വിവരം നല്‍കിയിട്ടുണ്‌ട്‌. ഗുജറാത്ത്‌ ഭൂകമ്പസമയത്തു സംഘടനയുടെ
>> സ്ഥാപകനേതാവായ ഒരു മലയാളി ഗുജറാത്ത്‌ സന്ദര്‍ശിച്ചെന്നും തകര്‍ന്ന ബാങ്കിന്റെ
>> ലോക്കര്‍ അടക്കമുള്ള അമൂല്യവസ്‌തുക്കള്‍ നീക്കുന്നതില്‍ പങ്കാളിയായെന്നും
>> അതുവഴി ലഭിച്ച ധനമാണ്‌ ഇയാളെ വ്യവസായത്തിലെത്തിച്ചതെന്നും നാട്ടില്‍
>> സംസാരമുണ്‌ട്‌.
>> ഈ ധനാഢ്യന്‍ മുമ്പ്‌ കന്യാകുമാരി കേന്ദ്രീകരിച്ച്‌ ഒരു ട്രസ്റ്റ്‌
>> ആരംഭിച്ചെങ്കിലും ഇതു വിജയിച്ചിരുന്നില്ല. ഹരിദ്വാര്‍ മിത്ര മണ്ഡല്‍
>> കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിനും ആര്‍.എസ്‌.എസുമായി ബന്ധമുണ്‌ട്‌
>> എന്നതിനുമുള്ള തെളിവുകള്‍ പോലിസ്‌ ശേഖരിച്ചുകഴിഞ്ഞതായാണു വിവരം.
>>
>> --
>> You received this message because you are subscribed to the Google Groups
>> "Green Youth Movement" group.
>> To post to this group, send an email to [email protected].
>> To unsubscribe from this group, send email to
>> [email protected]<greenyouth%[email protected]>
>> .
>> For more options, visit this group at
>> http://groups.google.com/group/greenyouth?hl=en-GB.
>>
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected]<greenyouth%[email protected]>
> .
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to