*വിമാനത്തിലെ ബോംബ്‌: മാധ്യമങ്ങളുടെ മലക്കംമറിച്ചില്‍ ചര്‍ച്ചയാവുന്നു
*thejas 12 april 2010. ബൈജു ജോണ്‍
തിരുവനന്തപുരം: കിങ്‌ഫിഷര്‍ വിമാനത്താവളത്തില്‍ ബോംബ്‌ കണെ്‌ടത്തിയ കേസില്‍
പ്രതിയായത്‌ സംഘപരിവാരബന്ധമുള്ള രാജശേഖരന്‍ നായരായതോടെ മാധ്യമങ്ങള്‍ നടത്തിയ
മലക്കംമറിച്ചില്‍ വ്യക്തം.
തീവ്രവാദികളുടെ ടെസ്റ്റ്‌ഡോസാണ്‌ വിമാനത്തിലെ ബോംബെന്ന്‌ ബോംബ്‌
കണെ്‌ടടുത്തതിന്റെ തൊട്ടടുത്ത ദിവസം മുന്‍പേജില്‍ വാര്‍ത്തയെഴുതിയ ഒരു പ്രമുഖ
പത്രം രാജശേഖരന്‍ നായര്‍ പ്രതിയായതോടെ പേരിലെ `നായര്‍' മുക്കി. 21നാണ്‌
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബാംഗ്ലൂരില്‍ നിന്നെത്തിയ കിങ്‌ഫിഷര്‍
വിമാനത്തില്‍ ബോബ്‌ കണെ്‌ടത്തിയത്‌. അന്നുതന്നെ മുഴുവന്‍ പത്രങ്ങളും
തീവ്രവാദികളുടെ പരീക്ഷണമാണ്‌ ബോംബെന്നു വാര്‍ത്ത നല്‍കി.
ഇന്ധന ടാങ്കിനു സമീപം കണ്‌ട വെടിമരുന്നിനു ചെറിയൊരു ഘര്‍ഷണം മതി
വന്‍ദുരന്തത്തിനു വഴിവയ്‌ക്കാന്‍ എന്നായിരുന്നു സ്‌ഫോടന വിദഗ്‌ധരുടെ
വിലയിരുത്തല്‍. ഇതു കണെ്‌ടത്തിയില്ലായിരുന്നെങ്കില്‍ വന്‍ദുരന്തം
ഉണ്‌ടാവുമായിരുന്നുവെന്നാണ്‌ തിരുവനന്തപുരം ആസ്ഥാനമായ ഒരു പത്രം റിപോര്‍ട്ട്‌
ചെയ്‌തത്‌. തുടര്‍ന്ന്‌ അതേ പത്രത്തിന്റെ ഡല്‍ഹി ലേഖകന്‍ വിമാനത്തിലെ ബോംബ്‌
ഇന്ത്യന്‍ മുജാഹിദീന്റെ പരീക്ഷണമാണെന്നും ഇന്ത്യന്‍ മുജാഹിദീന്റെ
സ്ലീപ്പര്‍സെല്ലാണ്‌ ബോംബിനു പിറകിലെന്നുമെഴുതി. ഇന്ത്യക്കാരെ ഉപയോഗിച്ച്‌
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ
ലക്ഷ്യമാണ്‌ തിരുവനന്തപുരത്തെ വിമാനത്തിലെ ബോംബെന്നും അതേ പത്രം കണെ്‌ടത്തി.
അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹീം നയിക്കുന്ന സംഘടനയാണ്‌ ഇന്ത്യന്‍
മുജാഹിദീനെന്നും വാര്‍ത്ത പറയുന്നു.
എന്നാല്‍, ആര്‍.എസ്‌.എസിന്റെ നേതാക്കളെയും ബി.ജെ.പി മുഖപത്രത്തിന്റെ ലേഖകനെയും
ചോദ്യം ചെയ്‌ത അടുത്ത ദിവസം പത്രം മലക്കംമറിഞ്ഞു. ഇവരെ
ചോദ്യംചെയ്‌തതിനെക്കുറിച്ച്‌ ഒരക്ഷരം മിണ്‌ടാതെ, സുരക്ഷാപാളിച്ച പൊളിക്കാന്‍
ഏതോ `മിടുക്കന്‍' വിമാനത്തില്‍ ഗുണ്‌ട്‌ വച്ചു പേടിപ്പിച്ചതാണെന്ന്‌
തിരുവനന്തപുരത്തുനിന്ന്‌ ഈ പത്രം റിപോര്‍ട്ട്‌ ചെയ്‌തു. ബോംബ്‌ വെറും
പടക്കമായി. രണ്‌ടു ദിവസം കൊണ്‌ട്‌ `ഇന്ത്യന്‍ മുജാഹിദീന്‍ വെറും
`മിടുക്കന്‍'മാരുമായി.
എറണാകുളം കലക്ടറേറ്റില്‍ സ്‌ഫോടകവസ്‌തു കണെ്‌ടത്തിയ സാഹചര്യത്തിനു സമാനമായി
തീവ്രവാദികള്‍ ടെസ്‌റ്റ്‌ഡോസ്‌ നടത്തിയതിനാണ്‌ സാധ്യതയെന്നു കോഴിക്കോട്‌ മുഖ്യ
ആസ്ഥാനമായ പത്രം ആദ്യ ദിവസം വാര്‍ത്തയെഴുതി.
ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ വിമാനത്തില്‍ ബോംബ്‌
കണെ്‌ടത്തിയത്‌ ഞെട്ടലുണ്‌ടാക്കിയെന്നു റിപോര്‍ട്ട്‌ ചെയ്‌ത പത്രം,
ആര്‍.എസ്‌.എസ്‌ നേതാക്കളെ ഈ വിഷയത്തില്‍ ചോദ്യംചെയ്‌തതോടെ സുരക്ഷാഭീഷണി
ശ്രദ്ധയില്‍പ്പെടുത്താന്‍ ആരോ വച്ചതാണ്‌ നാടന്‍ബോംബെന്ന നിഗമനത്തിലെത്തി.
പോലിസ്‌ കസ്റ്റഡിയിലുള്ള രാജശേഖരന്‍ നായര്‍ നിരവധി തവണ സുരക്ഷാപ്രശ്‌നം
കാണിച്ച്‌ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും, ബോംബ്‌ വച്ചതോടെ
സുരക്ഷാപ്രശ്‌നം ചര്‍ച്ചയായെന്നും കണെ്‌ടത്തിയാണ്‌ വാര്‍ത്ത അവസാനിക്കുന്നത്‌.
രാജശേഖരന്‍ നായര്‍ക്ക്‌ ഗുജറാത്ത്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `ഹരിദ്വാര്‍
മിത്രമണ്ഡല്‍' അടക്കമുള്ള സംഘപരിവാര സംഘടനകളുമായി ബന്ധമുണെ്‌ടന്ന വിവരം
റിപോര്‍ട്ട്‌ ചെയ്യാന്‍ സി.പി.എം മുഖപത്രം പോലും തയ്യാറായില്ല.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to