Cപനാജി: ഗോവ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സനാതന്‍ സംസ്ഥ എന്ന ഹിന്ദുത്വ സംഘടനയുടെ സ്ഥാപകന്‍ ഡോ. ജയന്ത് അതാവാലെയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ചോദ്യം ചെയ്‌തു. ഇയാളുടെ ആശ്രമം റെയ്‌ഡ് ചെയ്‌തിട്ടുമുണ്‌ട്. സംഘടനയുടെ മുഖപത്രമായ സനാതന്‍ പ്രഭാത് അറിയിച്ചതാണ് ഇക്കാര്യം. കേസില്‍ അറസ്റ്റിലായ നാലു പ്രതികളിലൊരാളായ ധനഞ്‌ജയ് അഷ്‌തേയെ കൂട്ടിയാണ് എന്‍.ഐ.എ സംഘം അതാവാലെയുടെ വസതിയിലെത്തിയത്. സനാതന്‍ സംസ്ഥയുടെ മാനേജിങ് ട്രസ്റ്റി വീരേന്ദ്ര മറാത്തെയെയും ചോദ്യം ചെയ്‌തിട്ടുണ്‌ട്. ആശ്രമത്തില്‍ നിന്നു സി.ഡികളടക്കമുള്ള വസ്‌തുക്കള്‍ പിടിച്ചെടുത്തു. ആശ്രമത്തിലെ സര്‍വര്‍, കംപ്യൂട്ടര്‍ വിദഗ്‌ധര്‍ പരിശോധിച്ചു. 2009 ഒക്ടോബര്‍ 16നാണ് മഡ്‌ഗാവില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്‌ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സ്‌ഫോടനം നടത്താനുള്ള ബോംബുകളുമായി ബൈക്കില്‍ യാത്ര ചെയ്യവേ, വഴിയില്‍ വച്ചു പൊട്ടുകയായിരുന്നു. സ്‌ഫോടനം നടത്തിയശേഷം ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവച്ചു കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായവരെല്ലാം സനാതന്‍ സംസ്ഥയുടെ പ്രവര്‍ത്തകരാണ്. ഗോവയില്‍ സ്‌ഫോടനപരമ്പര നടത്താന്‍ സനാതന്‍ സംസ്ഥ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണു പോലിസ് പറയുന്നത്. ഗൂഢാലോചന മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എക്കു കൈമാറിയത്.
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
