*പുരുഷ പീഡനത്തിനെതിരേ
* 2010 july 13

പീഡനത്തിനിരയാവുന്ന സ്‌ത്രീകളെ സഹായിക്കാന്‍ നിയമവും പോലിസും വനിതാ
കമ്മീഷനുള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുമുണ്‌ട്‌. എന്നാല്‍ സ്‌ത്രീകളാല്‍
പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ കാര്യമോ? ജനമിത്രം ജനകീയവേദിയെന്ന പേരില്‍
കോഴിക്കോട്ട്‌ രൂപീകരിച്ച സംഘടന ഉയര്‍ത്തിക്കാട്ടുന്നത്‌ സ്‌ത്രീകളാല്‍
പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ അവകാശങ്ങളാണ്‌. സംസ്ഥാനാടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടന സംസ്ഥാനത്തുടനീളം
പീഡിപ്പിക്കപ്പെട്ട പുരുഷന്മാരുടെ സിറ്റിങുകള്‍ നടത്തുമെന്നു പറയുന്നു.
പീഡനപര്‍വത്തിന്റെ മറ്റേ മുഖം അനാവരണം ചെയ്യാനാണു വേദിയുടെ ശ്രമം.
കണ്ണൂര്‍ ജയിലിലെ 90 ശതമാനം തടവുകാരും സ്‌ത്രീപീഡനക്കേസുകളില്‍
ശിക്ഷിക്കപ്പെട്ടവരാണുപോലും. അവര്‍ ജയിലിലടയ്‌ക്കപ്പെട്ടത്‌ നഷ്ടപരിഹാരം
നല്‍കാന്‍ പണമില്ലാത്തതിനാലാണ്‌. പലരും വിഷാദരോഗത്തിനും ശാരീരികമായ
അവശതകള്‍ക്കും ഇരകളാണ്‌. വനിതാ കമ്മീഷനും കോടതികളുമൊക്കെ സ്‌ത്രീകള്‍
പരാതിക്കാരായ കേസുകളില്‍ തെറ്റായ തീരുമാനങ്ങളെടുക്കുന്നതുമൂലം ചെയ്യാത്ത
കുറ്റങ്ങള്‍ക്ക്‌ പുരുഷന്മാര്‍ ശിക്ഷിക്കപ്പെടുന്നു എന്നാണു വേദിയുടെ പരാതി.
എല്ലാ സംഗതികള്‍ക്കും മറുവശങ്ങളുണെ്‌ടന്നാണ്‌ ജനകീയവേദി നമ്മെ
ഓര്‍മിപ്പിക്കുന്നത്‌. വേദിയുടെ അവകാശവാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയുക
എന്ന കാര്യം വേറെ. എന്നാല്‍ സ്‌ത്രീപുരുഷന്മാര്‍ തമ്മില്‍ തുറന്ന
പോരാട്ടത്തിലെത്തുന്ന അവസ്ഥയില്‍ ഈ സംഘടനാ രൂപീകരണം എത്തിച്ചേര്‍ന്നാല്‍ അത്‌
അപകടമായേക്കും.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to